നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • കോട്ടയം തിടനാട് പഞ്ചായത്ത് പ്രസിഡന്റിന് പെരുംപാമ്പിന്റെ കടിയേറ്റു

  കോട്ടയം തിടനാട് പഞ്ചായത്ത് പ്രസിഡന്റിന് പെരുംപാമ്പിന്റെ കടിയേറ്റു

  വഴിയരികിൽ കിടന്ന പെരുംപാമ്പിനെ വനംവകുപ്പിന് കൈമാറാനായി ചാക്കിലാക്കാൻ ശ്രമിക്കുന്നതിനിടെയാണ് കടിയേറ്റത്.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   കോട്ടയം: തിടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജി ജോർജിന് പെരുംപാമ്പിന്റെ കടിയേറ്റു. ഇന്ന് ഉച്ചയോടെയാണ് സംഭവം. തിടനാട് തന്നിണ്ണാൽ വാതിലിന് സമീപം വെച്ചാണ് കടിയേറ്റത്. വഴിയരികിൽ കിടന്ന പെരുംപാമ്പിനെ വനംവകുപ്പിന് കൈമാറാനായി ചാക്കിലാക്കാൻ ശ്രമിക്കുന്നതിനിടെയാണ് കടിയേറ്റത്.

   Also Read- മാസ്ക് ധരിക്കാത്ത ടൂറിസ്റ്റുകളെ ശകാരിച്ച് കൊച്ചുകുട്ടി; വൈറലായി ധർമശാലയിൽ നിന്നുള്ള വീഡിയോ

   തുടർന്ന് വിജി ജോർജിനെ പാലാ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി. പാമ്പിനെ പിന്നീട് പിടികൂടി വാർഡ് മെമ്പറുടെ വീട്ടിലേക്ക് മാറ്റി. വൈകുന്നേരം വനംവകുപ്പ് ജീവനക്കാരെത്തി പാമ്പിനെ കൊണ്ടുപോകും. പെരുംപാമ്പ് കടിക്കുന്നത് അപൂർവമാണെന്നാണ് വിദഗ്ധർ പറയുന്നത്.

   Also Read- ആലപ്പുഴയിലെ കുടിവെള്ളത്തിൽ കോളിഫോം ബാക്ടീരിയ; ഛർദ്ദിയും അതിസാരവും കൂടുന്നു

   ആഴ്ചകൾക്ക് മുൻപ് അമേരിക്കയിൽ മൃഗശാലാ ജീവനക്കാരന്റെ മുഖത്ത് പെരുമ്പാമ്പ് കടിക്കുന്ന വീഡിയോ പുറത്തുവന്നിരുന്നു.
   ഭീമാകാരനായ പെരുമ്പാമ്പിന്റെ അപ്രതീക്ഷിത കടി ഏൽക്കുന്ന മൃഗശാലാ ജിവനക്കാരന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. കാലിഫോർണിയയിലെ പാമ്പുകളുടെ സൂവിലാണ് സംഭവം. ജേ ബ്രൂവർ എന്ന മൃഗശാല ജീവനക്കാരൻ പെരുമ്പാമ്പിന്റെ മുട്ടകൾ ശേഖരിക്കുമ്പോഴാണ് സംഭവം. മുട്ടകൾ എടുത്ത് ഇൻക്യൂബേറ്ററിൽ സൂക്ഷിച്ച് വിരിയിക്കാനായി കൊണ്ടുപോകുമ്പോഴാണ് ബ്രൂവറിന് അപകടം സംഭവിച്ചത്.

   Also Read- Swami Prakashananda Passes Away| ശിവഗിരി മുൻ മഠാധിപതി സ്വാമി പ്രകാശാനന്ദ സമാധിയായി

   മുട്ടകളെ അടിയിലാക്കി ചുരുണ്ടുകൂടി കിടക്കുകയായിരുന്നു പെരുമ്പാമ്പ്. ഇരുമ്പ് വടികൊണ്ട പാമ്പിനെ തട്ടിമാറ്റിയാണ് ബ്രൂവർ മുട്ടകളെടുക്കാൻ ശ്രമിച്ചത്. അതിൽ അരിശംകൊണ്ട് ബ്പൂവറിന്റെ മുഖത്ത് തന്നെയാണ് പാമ്പ് കടിച്ചത്. ബ്രൂവർ തന്നെയാണ് വിഡിയോ പങ്കുവച്ചത്.

   വിഡിയോ കാണാം:
   Also Read- SMA ബാധിച്ച കുഞ്ഞ് ഇമ്രാന്റെ ചികിത്സാ നടപടികൾ വേഗത്തിലാക്കണമെന്ന് ഹൈക്കോടതി; മെഡിക്കൽ ബോർഡ് രൂപീകരിച്ചതായി സർക്കാർ
   Published by:Rajesh V
   First published:
   )}