കോട്ടയം: കള്ളന്മാരെയും കുറ്റവാളികളെയും പിടികൂടാൻ മാത്രമല്ല പൊലീസിനെ വേണ്ടത്. പൂട്ട് തുറക്കാൻ പറ്റിയില്ലെങ്കിൽ അതിന് പരിഹാരം കാണേണ്ടതും പൊലീസ് ഉദ്യോഗസ്ഥരാണ്. കോട്ടയം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിന്റെ പുതിയ ഉത്തരവാണ് ഇപ്പോൾ പൊലീസുകാർക്കിടയിലെ ചർച്ചാ വിഷയം.
കോടതിയിലെ സേഫിന്റെ പൂട്ട് ലോക്കായി. അതുകൊണ്ടുതന്നെ തുറക്കാനാകുന്നില്ല. ഇതു തുറക്കുന്നതിന് കൊല്ലനെ കൊണ്ടുവരണമെന്നാണ് ഈ മാസം 21ലെ കോടതി ഉത്തരവ്. കോട്ടയം വെസ്റ്റ് പൊലീസ് ഹൗസ് ഓഫീസറാണ് ഉത്തരവ് നടപ്പാക്കേണ്ടത്.
കോടതി ഉത്തരവിനെതിരെ പൊലീസുകാർക്കിടയിൽ പ്രതിഷേധം വ്യാപകമാവുകയാണ്. വിഐപികളുടെ എസ്കോർട്ട് ഡ്യൂട്ടി മുതൽ ശവത്തിന് കാവൽ നിൽക്കുന്നതുൾപ്പടെ നിരവധി ജോലികൾ ചെയ്യുന്ന പൊലീസിന് ഇനി കൊല്ലനെ സംഘടിപ്പിക്കേണ്ട പണിയും ചെയ്യേണ്ടി വരുന്നതാണ് പൊലീസ് സംഘടനയെ ചൊടിപ്പിക്കുന്നത്.
പൂട്ട് പൊളിക്കുന്ന നല്ല കള്ളന്മാർ പൊലീസുകാരുടെ സുഹൃത്താണെന്ന് മജിസ്ട്രേറ്റിന് അറിയാമെന്ന പരിഹാസവും പൊലീസുകാർക്കിടയിൽ തന്നെ ഉയരുന്നുണ്ട്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.