കളക്ടറുടെ ചേമ്പറിൽ ആദ്യമായി ഒരു വീൽചെയർ പ്രവേശിച്ചു; വോട്ടിൽ ചരിത്രം രചിക്കാൻ കോട്ടയം

ഭിന്നശേഷി വോട്ടർമാർക്ക് പോളിംഗ് ബൂത്തുകളിൽ പ്രത്യേക സൗകര്യങ്ങളൊരുക്കി കോട്ടയം.

news18
Updated: April 11, 2019, 9:02 AM IST
കളക്ടറുടെ ചേമ്പറിൽ ആദ്യമായി ഒരു വീൽചെയർ പ്രവേശിച്ചു; വോട്ടിൽ ചരിത്രം രചിക്കാൻ കോട്ടയം
ഉണ്ണി മാക്സ് കോട്ടയം കളക്ടറേറ്റിൽ
  • News18
  • Last Updated: April 11, 2019, 9:02 AM IST
  • Share this:
കോട്ടയം: ഭിന്നശേഷി വോട്ടർമാർക്ക് പോളിംഗ് ബൂത്തുകളിൽ പ്രത്യേക സൗകര്യങ്ങളൊരുക്കി കോട്ടയം. ഭിന്നശേഷിയുള്ളവരുടെ വോട്ടിംഗ് സൗകര്യങ്ങൾ ഒരുക്കുന്നതിനായുള്ള ജില്ലാ മീറ്റിംഗിലാണ് ഇക്കാര്യങ്ങൾ തീരുമാനിച്ചത്. ഇതിനായി ഭിന്നശേഷി വോട്ടര്‍മാര്‍ക്കായി ജില്ലയിലെ റാംപ് ഇല്ലാത്ത എല്ലാ പോളിങ് ബൂത്തുകളിലും താല്‍ക്കാലിക റാംപ് സൗകര്യം ഒരുക്കും.

ഭിന്നശേഷി വോട്ടര്‍മാരെ സഹായിക്കുന്നതിന് എന്‍.എസ്.എസ് തുടങ്ങിയ വിദ്യാർഥി സന്നദ്ധസംഘടനകളെ പ്രയോജനപ്പെടുത്തും. ഭിന്നശേഷിക്കാര്‍ക്ക് ക്യൂ നില്‍ക്കാതെ തന്നെ വോട്ടു ചെയ്യാം. ഭിന്നശേഷി വോട്ടര്‍മാര്‍ ആവശ്യപ്പെടുന്നത് അനുസരിച്ച് അവരെ ബൂത്തിലെത്തിക്കാന്‍ ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗം യാത്രാസൗകര്യവും ലഭ്യമാക്കും.

പഞ്ചായത്തുകളില്‍ പാലിയേറ്റീവ് കെയര്‍ യൂണിറ്റുകളില്‍ ഉപയോഗിക്കുന്ന വാഹനങ്ങള്‍, മറ്റ് സര്‍ക്കാര്‍ വാഹനങ്ങള്‍ ഇതിനായി ഉപയോഗിക്കും. സംസ്ഥാനത്തെ ഭിന്നശേഷിക്കാരുടെ സംഘടനയായ തണലിന്‍റെ സെക്രട്ടറി ഉണ്ണി മാക്സ് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ശനിയാഴ്ച ഒരു വിശേഷപ്പെട്ട ദിവസമായെന്ന് പറഞ്ഞാണ് ഫേസ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്.

ഉണ്ണി മാക്സിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്,

കഴിഞ്ഞ ശനിയാഴ്ച ഒരു വിശേഷപ്പെട്ട ദിവസമായി. കോട്ടയം കളക്ടറുടെ ചേമ്പറിലെ മീറ്റിങ്ങിൽ ആദ്യമായി ഒരു വീൽചെയർ പ്രവേശിച്ചു ഇതൊരുപക്ഷെ കളക്ടറേറ്റിന്റെ തന്നെ ചരിത്രത്തിലെ മറക്കാനാവാത്ത ദിവസമായിരിക്കുമെന്നു ബഹുമാനപ്പെട്ട കളക്‌ടർ തന്നെ പറഞ്ഞൂ. അതും ജീവിതം മാറ്റിയ അപകടം നടന്നു ഇരുപത്തിരണ്ടാമത്തെ വാർഷിക ദിനം ആഘോഷിക്കുന്ന ഏപ്രിൽ ആറിന് തന്നെ!

ഭിന്നശേഷി വോട്ടര്‍മാര്‍ക്ക് പോളിങ്ങ് ബൂത്തുകളില്‍ പ്രത്യേക സൗകര്യങ്ങള്‍ ചുരുക്കത്തില്‍:

ജില്ലയിലെ ഭിന്നശേഷി വോട്ടര്‍മാര്‍ക്കായി റാമ്പ് ഇല്ലാത്ത എല്ലാ പോളിങ് ബൂത്തുകളിലും താല്‍ക്കാലിക റാംപ് സൗകര്യം ഒരുക്കും. ഭിന്നശേഷി വോട്ടര്‍മാരെ സഹായിക്കുന്നതിന് എന്‍. എസ്. എസ് തുടങ്ങിയ വിദ്യാര്‍ത്ഥി സന്നദ്ധസംഘടനകളെ പ്രയോജനപ്പെടുത്തും. ഭിന്നശേഷിക്കാര്‍ക്ക് ക്യൂ നില്‍ക്കാതെ തന്നെ വോട്ടു ചെയ്യാം. ഭിന്നശേഷി വോട്ടര്‍മാര്‍ ആവശ്യപ്പെടുന്നതിനനുസരിച്ച് അവരെ ബൂത്തിലെത്തിക്കാന്‍ ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗം യാത്രാസൗകര്യവും ലഭ്യമാക്കും. പഞ്ചായത്തുകളില്‍ പാലിയേറ്റീവ് കെയര്‍ യൂണിറ്റുകളില്‍ ഉപയോഗിക്കുന്ന വാഹനങ്ങള്‍, മറ്റ് സര്‍ക്കാര്‍ വാഹനങ്ങള്‍ ഇതിനായി ഉപയോഗിക്കും.

ഭിന്നശേഷിയുള്ളവരുടെ വോട്ടിംഗ് സൗകര്യങ്ങൾ ഒരുക്കുന്നതിനായുള്ള ജില്ലാതല മീറ്റിങ്ങിൽ SVEEP (Systematic Voters Education & Electoral Participation) ന്റെ ഡിസ്ട്രിക്റ്റ് ഐക്കണ്‍ ആയ ശ്രീ അനീഷ് മോഹന്റെയും ഡോക്ടര്‍ PT ബാബുരാജ് സാറിനുമൊപ്പം തണൽ Paraplegic Patients Welfare Society യുടെ സെക്രട്ടറി എന്നനിലയിലാണ് ജില്ലാ കമ്മറ്റിയിൽ പങ്കെടുത്തത്. ജില്ലയേ 100% ഭിന്നശേഷി വോട്ടിംഗ് ഉള്ള ജില്ലയാക്കാനുള്ള ജില്ലാ ഭരണകൂടത്തിന്റെ ആത്മാർത്ഥമായ ശ്രമങ്ങൾക്ക് പൂർണ്ണ പിന്തുണ. എല്ലാവരും ഒന്ന് മനസ്സുവെച്ചാൽ സമ്പൂർണ സാക്ഷരത എന്ന നേട്ടത്തിനൊപ്പം ഇതും കോട്ടയത്തിനു ഒരു തിലകച്ചാർത്താവും.

First published: April 11, 2019, 9:02 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading