• HOME
 • »
 • NEWS
 • »
 • kerala
 • »
 • Accident| ഉരുൾപൊട്ടലിൽ നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ട യുവാവ് മൂന്നു മാസംകഴിഞ്ഞ് വാഹനാപകടത്തിൽ മരിച്ചു

Accident| ഉരുൾപൊട്ടലിൽ നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ട യുവാവ് മൂന്നു മാസംകഴിഞ്ഞ് വാഹനാപകടത്തിൽ മരിച്ചു

ദുരന്തത്തിൽ വീട് നഷ്ടമായ അനന്തുവിന്റെ കുടുംബം ദുരിതാശ്വാസ ക്യാംപിലാണ് കഴിഞ്ഞത്.

അനന്തു

അനന്തു

 • Share this:
  കോട്ടയം: ഉരുൾപൊട്ടലിൽ (Landslide) നിന്ന് രക്ഷപ്പെട്ടതിന്റെ 99ാം നാൾ യുവാവ് വാഹനാപകടത്തിൽ (Accident) മരിച്ചു. ദേശീയപാതയിൽ നിർമലാരാം ജംഗ്ഷനിൽ അമിതവേഗത്തിലെത്തിയ ലോറിയിടിച്ചാണ് ബൈക്ക് യാത്രികനായ ഇളംകാട് മുക്കുളം തേവർകുന്നേൽ ബിജുവിന്റെ മകൻ അനന്തു (21) മരിച്ചത്. കഴിഞ്ഞ ഒക്ടോബറിൽ ഇളംകാട്ടെ ഉരുൾപൊട്ടലിൽ അനന്തുവിന്റെ വീട് തകർന്നെങ്കിലും ബിജുവും കുടുംബാംഗങ്ങളും അദ്ഭുതകരമായി രക്ഷപ്പെട്ടിരുന്നു.

  ഇന്നലെ രാവിലെ എട്ടിനാണ് അപകടം. ബൈക്കിൽ പാലായിലെ ജോലിസ്ഥലത്തേക്ക് പോകുകയായിരുന്നു അനന്തു. ഗ്യാസ് സിലിണ്ടറുകളുമായി മുണ്ടക്കയം ഭാഗത്തേക്കു പോയ ലോറി ബൈക്കിൽ ഇടിക്കുകയായിരുന്നു.

  കർണാടകയിൽ ടാപ്പിങ് തൊഴിലാളിയായ പിതാവ് ബിജുവും തൊഴിലുറപ്പ് ജോലികൾക്ക് പോകുന്ന അമ്മ രാധയും അനന്തുവും ഉൾപ്പെടുന്ന കുടുംബം ഉരുൽപൊട്ടൽ തട്ടിയെടുത്ത ജീവിതം തിരികെപ്പിടിക്കാനുള്ള ശ്രമത്തിലായിരുന്നു. ദുരന്തത്തിൽ വീട് നഷ്ടമായ ബിജുവും കുടുംബവും ദുരിതാശ്വാസ ക്യാംപിലാണ് കഴിഞ്ഞത്.

  ആയുർവേദ നഴ്സിങ് പഠിച്ച അനന്തുവിന് ഗോവയിൽ ആയിരുന്നു ജോലി. കോവിഡ് വ്യാപിച്ചതോടെ ജോലി നഷ്ടമായി. തിരികെ നാട്ടിലെത്തി കെട്ടിടനിർമാണ ജോലികൾ ചെയ്തുവരികയായിരുന്നു. അടുത്ത മാസം ഒന്നിന് കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലിക്ക് ചേരാനിരിക്കെയാണ് അപകടം.

  തൊടുപുഴ സ്വദേശിയായ ലോറി ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കാൻ മോട്ടർ വാഹന വകുപ്പിനോട് ശുപാർശ ചെയ്തതായി മുണ്ടക്കയം എസ്എച്ച്ഒ സി ഇ ഷൈൻ കുമാർ അറിയിച്ചു. സംസ്കാരം ഇന്ന്. മാതാവ്: രാധ. സഹോദരി: ആതിര.

  കൊച്ചി- ധനുഷ്കോട് ദേശീയ പാതയിൽ വാളറ വെള്ളച്ചാട്ടത്തിന് സമീപം ലോറി കൊക്കയിലേക്ക് മറിഞ്ഞു; രണ്ട് മരണം

  കൊച്ചി - ധനുഷ്കോടി ദേശീയ പാതയിൽ (Kochi-Dhanushkodi National Highway) നേര്യമംഗലം വാളറ വെള്ളച്ചാട്ടത്തിന് സമീപം ടോറസ് ലോറി (Lorry) കൊക്കയിലേക്ക് മറിഞ്ഞ് രണ്ടു പേർ മരിച്ചു. ലോറിയുടെ ഡ്രൈവറും ക്ലീനറുമായ നേര്യമംഗലം തലക്കോട് സിജി, സന്തോഷ് എന്നിവരാണ് മരിച്ചത്.

  ഇന്നലെ രാത്രി എട്ടോടെയാണ് സംഭവം. ഏറെ നേരത്തെ തിരച്ചിലിനു ശേഷം പുലർച്ചെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. വാളറ കുത്തിനും ചീയപ്പാറക്കും ഇടയിലാണ് ലോറി രാത്രി നിയന്ത്രണം വിട്ട് കൊക്കയിലേക്ക് പതിച്ചത്.

  അടിമാലിയിൽ നിന്നും കോതമംഗലത്തേക്ക് വരികയായിരുന്ന ടോറസ് ലോറി 300 അടി താഴ്ചയിൽ കൊക്കയിലേക്ക് വീഴുകയായിരുന്നു. ഒട്ടേറെ തവണ മറിഞ്ഞ ശേഷം വാഹനം ദേവിയാറിന്റെ കരയിൽ പതിച്ചു.

  ഹൈവേ പോലീസും നാട്ടുകാരും വനപാലകരും ചേർന്ന് ഏറെ പണിപ്പെട്ടാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തിയത്. വനമേഖലയായതിനാലും റോഡിൽ നിന്നും വളരെ അകലെയായതിനാലും രക്ഷാപ്രവർത്തനം വിഷമകരമായിരുന്നു.

  ഇരുട്ടായതിനാൽ വെളിച്ചവും മറ്റ് സൗകര്യങ്ങളും താൽക്കാലികമായി ഒരുക്കിയ ശേഷമാണ് രക്ഷാപ്രവർത്തനം ആരംഭിക്കാനായത്.
  Published by:Rajesh V
  First published: