നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • കോവൂർ കുഞ്ഞുമോനെ മന്ത്രിയാക്കണം; ആർ.എസ്.പി(എൽ) എൽ.ഡി.എഫ് കൺവീനർക്ക് കത്ത് നൽകി

    കോവൂർ കുഞ്ഞുമോനെ മന്ത്രിയാക്കണം; ആർ.എസ്.പി(എൽ) എൽ.ഡി.എഫ് കൺവീനർക്ക് കത്ത് നൽകി

    ആർ എസ് പി (എൽ) സംസ്ഥാന സെക്രട്ടറി ഷാജി ഫിലിപ്പാണ് കത്ത് നൽകിയത്.

    കോവൂർ കുഞ്ഞുമോൻ

    കോവൂർ കുഞ്ഞുമോൻ

    • Share this:
      തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിൽ മന്ത്രി സ്ഥാനം ആവശ്യപ്പെട്ട് കോവൂർ കുഞ്ഞുമോൻ. ഇക്കാര്യം ഉന്നയിച്ച് ആർ.എസ്.പി(എൽ) എൽ ഡി എഫ് കൺവീനർക്ക് കത്ത് നൽകി. ആർ എസ് പി (എൽ) സംസ്ഥാന സെക്രട്ടറി ഷാജി ഫിലിപ്പാണ് കത്ത് നൽകിയത്. തുടർച്ചയായി അഞ്ച് തവണ എംഎൽഎ ആയ കുഞ്ഞുമോനെ മന്ത്രിയാക്കണമെന്നതാണ് കത്തിലെ ആവശ്യം.

      ഇടത് മന്ത്രിസഭയിൽ പ്രാതിനിധ്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകുമെന്ന് കുഞ്ഞുമോൻ നേരത്തെ വ്യക്തമാക്കിയിരുന്നു. അ‌‌ഞ്ച് ടേം തുടർച്ചയായി വിജയിച്ചത് പരിഗണിക്കണമെന്നും ഇടതുമുന്നണിക്കൊപ്പം ഉറച്ചു നിന്നതും കണക്കിലെടുക്കണമെന്ന് കുഞ്ഞുമോൻ ആവശ്യപ്പെടുന്നു.

      Also Read ചെറിയ പെരുന്നാള്‍ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ച് സൗദി അറേബ്യ

      ആർ.എസ്.പി  മുന്നണി വിട്ടപ്പോഴും കുഞ്ഞുമോൻ ഇടതു പക്ഷത്ത് തന്നെ ഉറച്ച് നിൽക്കുകയായിരുന്നു. കഴിഞ്ഞ രണ്ട് തവണയും മണ്ഡലത്തിൽ ഇടതു സ്ഥാനാർഥിയായി  കുഞ്ഞുമോൻ വിജയിച്ചിരുന്നു. ഇത്തവണ 2790 വോട്ടിനാണ് ആർഎസ്പിയുടെ യുവ നേതാവ് ഉല്ലാസ് കോവൂരിനെ കുഞ്ഞുമോൻ പരാജയപ്പെടുത്തിയത്.

      ഓക്സിജൻ വിതരണക്കാരുടെ കുത്തക നിയന്ത്രിക്കുന്നത് മുൻ ആരോഗ്യമന്ത്രിയെന്ന ആരോപണം: പി.ടി തോമസിന് പി.കെ ശ്രീമതിയുടെ വക്കീൽ നോട്ടീസ്




      തിരുവനന്തപുരം: സംസ്ഥാനത്ത് കൃത്രിമ ഓക്സിജൻ ക്ഷാമം സൃഷ്ടിക്കാൻ മുൻ ആരോഗ്യമന്ത്രി പി.കെ.ശ്രീമതിയുടെ ബന്ധുവിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനം ശ്രമിക്കുന്നുവെന്ന ആരോപണത്തിൽ പി.ടി തോമസിന് വക്കീൽ നോട്ടീസ്. ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് പികെ ശ്രീമതി മാനനഷ്ടക്കേസ് നൽകിയത്. ഓക്സിജൻ വില കൂട്ടാൻ വിലകൂട്ടാനായി  ഈ കമ്പനി കൃത്രിമ ക്ഷാമം ഉണ്ടാക്കുന്നു എന്നതടക്കമുള്ള ആരോണങ്ങൾ പിടി തോമസ് ഉന്നയിച്ചിരുന്നു.
      ആരോപണത്തിലേക്ക് മനപൂര്‍വ്വം വലിച്ചിഴക്കുന്ന പിടി തോമസിനെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്ന് പികെ ശ്രീമതി കഴിഞ്ഞ ദിവസം തന്നെ വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് മാനനഷ്ടക്കേസ് ഫയൽ ചെയ്തത്. സതേൺ എയർപ്രൊഡക്സുമായോ അയണക്സുമായോ ഒരു ബന്ധവും ഇല്ലെന്നും ശ്രീമതി വക്കീൽ നോട്ടീസിൽ വിശദീകരിക്കുന്നുണ്ട്.

      Also Read ദക്ഷിണേന്ത്യയിൽ കണ്ടെത്തിയ പുതിയ കോവിഡ് വകഭേദം എന്താണ്? അത് എത്രത്തോളം അപകടകാരിയാണ്?

      മെഡിക്കൽ ഓക്സിജന്റെ വിതരണ കുത്തക സതേൺ എയർ പ്രോഡക്ട്സ് എന്ന കമ്പനിക്കു ലഭിച്ചതിൽ അഴിമതിയുണ്ടെന്നും പി.ടി തോമസ് ആരോപിച്ചിരുന്നു. ഓക്സിജൻ ക്ഷാമമുണ്ടാക്കാൻ കുത്തക കമ്പനികൾ ബോധപൂർവം ശ്രമിക്കുകയാണ്. ഇക്കാര്യത്തിൽ സർക്കാർ ശക്തമായി ഇടപെട്ടില്ലെങ്കിൽ ഓക്സിജൻ ക്ഷാമം മൂലമുള്ള ദാരുണ മരണങ്ങൾ കേരളത്തിൽ ഉണ്ടാകും. മെഡിക്കൽ ഓക്സിജൻ മരുന്നായാണ് കണക്കാക്കുന്നത്. ഇതിന്റെ കുത്തക വിതരണം മുന്‍ മന്ത്രിയുടെ ബന്ധുവിന് കിട്ടിയത് എങ്ങനെയെന്ന് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.


      Assembly Election 2021, Kovoor Kujumon, RSP, LDF

      Published by:Aneesh Anirudhan
      First published:
      )}