നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • കോഴിക്കോട് ഇരുവഴിഞ്ഞിപ്പുഴയില്‍ കുളിക്കാനിറങ്ങിയ പതിനൊന്നു വയസ്സുകാരന്‍ മുങ്ങിമരിച്ചു

  കോഴിക്കോട് ഇരുവഴിഞ്ഞിപ്പുഴയില്‍ കുളിക്കാനിറങ്ങിയ പതിനൊന്നു വയസ്സുകാരന്‍ മുങ്ങിമരിച്ചു

  സുഹൃത്തുക്കളോടൊപ്പം ഇരുവഴിഞ്ഞിപ്പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോഴാണ് അപകടം ഉണ്ടായത്

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   കോഴിക്കോട്: ഇരുവഴിഞ്ഞിപ്പുഴയില്‍ കുളിക്കാനിറങ്ങിയ പരിനൊന്നു വയസ്സുകാരന്‍ മുങ്ങിമരിച്ചു. കക്കാട് പുതിയേടത്ത് നജീബിന്റെ മകന്‍ നിഹാലാണ് മരിച്ചത്.

   സുഹൃത്തുക്കളോടൊപ്പം ഇരുവഴിഞ്ഞിപ്പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോഴാണ് അപകടം ഉണ്ടായത്. ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് ഒരുമണിക്കൂറാളം തിരച്ചില്‍ നടത്തിയ ശേഷമാണ് നിഹാലിനെ കണ്ടെത്തിയത്. സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

   കടിച്ച പാമ്പിനെ പിടികൂടി വനപാലകര്‍ക്ക് കൈമാറി; മണിക്കൂറുകള്‍ക്കകം യുവാവ് മരിച്ചു

   പുനലൂര്‍: കടിച്ച പാമ്പിനെ പിടികൂടി വനപാലകര്‍ക്ക് കൈമാറിയ യുവാവ് മണിക്കൂറുകള്‍ക്കകം ആശുപത്രിയില്‍ മരിച്ചു. തെന്മല ഇടമണ്‍ സ്വദേശി ബിനു(41) ആണ് മരിച്ചത്. കരവാളൂര്‍ മാത്രയിലെ കലുങ്കുംമുക്ക് ഏലായില്‍ വെള്ളിയാഴ്ച രാത്രി എട്ടരയോടെയാണ് ബിനുവിന് പാമ്പു കടിയേറ്റത്.

   ബന്ധുവീട്ടിലേക്ക് വരുവഴി തോട്ടില്‍ കാല്‍ കഴുകാന്‍ ഇറങ്ങുമ്പോഴായിരുന്നു സംഭവം. മൊബൈല്‍ ഫോണിന്റെ വെളിച്ചത്തില്‍ പാമ്പിനെ പിടികൂടുകയായിരുന്നു. പാമ്പിനെകൂടിയ ബിനു റോഡിലെത്തി നാട്ടുകാരെയും വനപാലകരെയും വിവരമറിയിച്ചു. വനപാലകര്‍ അരമണിക്കൂറിനുള്ളില്‍ വനപാലകരെത്തി പാമ്പിനെ ഏറ്റുവാങ്ങി.

   അസ്വസ്ഥത അനുഭവപ്പെട്ട ബിനുവിനെ തിരുവനന്തപുരത്തെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു. രാത്രി പത്തുമണിയോടെ മരിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റുമാര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

   Also Read-'സഹിയ്ക്കാനാവുന്നില്ല, ഒരു നിമിഷം പോലും ജീവിച്ചിരിക്കില്ല'; മോഫിയ ഭര്‍ത്താവിനയച്ച ശബ്ദസന്ദേശം ശേഖരിച്ച് പോലീസ്
   Published by:Karthika M
   First published:
   )}