കോഴിക്കോട്: കുറ്റ്യാടി തളീക്കരയിൽ 20 കന്നുകാലികളെ മോഷ്ടിച്ചതായി പരാതി. കഴിഞ്ഞ ദിവസമാണ് 8 ലക്ഷത്തോളം വില വരുന്ന കാലികളെ കാണാതായത്. കുറ്റ്യാടിക്കടുത്ത് തളീക്കരയിലെ കാഞ്ഞിരോളിയിൽ വിൽപനയ്ക്ക് എത്തിച്ചതായിരുന്നു.
തളീക്കര സ്വദേശികളായ അജ്മൽ, ലുബൈൻ എന്നിവർ ചേർന്ന് വിവിധ സ്ഥലങ്ങളിൽ നിന്നും കൊണ്ടുവന്നതായിരുന്നു കന്നുകാലികളെ. പറമ്പിൽ കെട്ടിയിട്ട മൃഗങ്ങളെ രാത്രി 1 മണിക്കും
പുലർച്ചെ 4.30 ഇടയിൽ കാണാതായെന്നാണ് പരാതി. തൊട്ടിൽപ്പാലം പൊലീസിലാണ് പരാതി നൽകിയിരിക്കുന്നത്.
സമഗ്ര അന്യേഷണം നടത്തി മോഷ്ടാക്കളെ കണ്ടെത്തണമെന്ന് നാട്ടുകാർ ആവശ്യപെട്ടു. സംഭവത്തെ കുറിച്ച് തൊട്ടിൽപ്പാലം പോലീസ് അന്യേഷണം ആരംഭിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.