• HOME
  • »
  • NEWS
  • »
  • kerala
  • »
  • വിവാഹത്തലേന്ന് വീട്ടിൽ നിന്ന് മോഷണം പോയത് 30 പവൻ സ്വർണം; 600 ഓളം പേർ പങ്കെടുത്ത ചടങ്ങിൽ കള്ളനെ അന്വേഷിച്ച് പൊലീസ്

വിവാഹത്തലേന്ന് വീട്ടിൽ നിന്ന് മോഷണം പോയത് 30 പവൻ സ്വർണം; 600 ഓളം പേർ പങ്കെടുത്ത ചടങ്ങിൽ കള്ളനെ അന്വേഷിച്ച് പൊലീസ്

മകളുടെ വിവാഹത്തലേന്ന് വീട്ടിലെ കിടപ്പ് മുറിയിൽ അലമാരയിൽ സൂക്ഷിച്ച സ്വർണ്ണാഭരണങ്ങളാണ് നഷ്ടമായത്.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Last Updated :
  • Share this:
    നാദാപുരം: വിവാഹത്തലേന്ന് വീട്ടിൽ നിന്നും 30 പവൻ സ്വർണം മോഷണം പോയ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് വടകര വാണിമേൽ വെള്ളിയോട് സ്വദേശി മീത്തലെ നടുവിലക്കണ്ടിയിൽ ഹാഷിം കോയ തങ്ങളുടെ വീട്ടിലാണ് മോഷണം നടന്നത്. മകളുടെ വിവാഹത്തലേന്ന് വീട്ടിലെ കിടപ്പ് മുറിയിൽ അലമാരയിൽ സൂക്ഷിച്ച സ്വർണ്ണാഭരണങ്ങളാണ് നഷ്ടമായത്. വളയം പോലീസാണ് കേസ് അന്വേഷിക്കുന്നത്.

    സംഭവ ദിവസം 600 ഓളം പേരാണ് വിവാഹത്തിൽ പങ്കെടുക്കാൻ വീട്ടിൽ എത്തിയത്. ഇതിൽ കൂടുതലും ബന്ധുക്കളാണെന്നും വീട്ടുകാർ പൊലീസിനെ അറിയിച്ചു. വീട്ടുകാരുടെ പരാതിയിൽ സംശയമുള്ളവരുടെ ലിസ്റ്റ് പ്രകാരം അന്വേഷണം ആരംഭിച്ചതായി വളയം സിഐ എഎ അനീഷ് അറിയിച്ചു. ‌‌ വിവാഹ തലേന്ന് വീട്ടിലെത്തിയ പത്തോളം പേരെ പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു.

    Also read: 'ഫിൽട്ടറി'ലൂടെ ഗ്ലാമർ കൂട്ടി ഹണിട്രാപ്പ്; പരാതിക്കാരന്‍ ഓടിരക്ഷപ്പെട്ടത് മൂത്രമൊഴിക്കാനെന്നപേരില്‍

    മൊബൈൽ ഫോൺ ദൃശ്യങ്ങളും പരിശോധനക്കായി ശേഖരിച്ചിട്ടുണ്ട്. അലമാരയിൽ നിന്ന് ലഭിച്ച വിരലടയാളങ്ങളും വിവാഹ ദിവസം വീട്ടിലെത്തിയ അതിഥികളുടെ വിരലടയാളങ്ങളും പരിശോധനക്കായെടുത്തിട്ടുണ്ട്.
    Also read: ഒൻപതുവയസുകാരിയെ പീഡിപ്പിച്ച മദ്രസാ അധ്യാപകന് 26 വർഷം തടവും 1.75 ലക്ഷം പിഴയും

    വെള്ളിയാഴ്ച്ച രാത്രി 9.15 നും 10 മണിക്കും ഇടയിൽ ആഭരണങ്ങൾ നഷ്ടമായതായാണ് കരുതുന്നത്. സ്ത്രീകളാണ് വീടുമായി അടുത്തിടപഴകിയത്. ഇതിനിടയിൽ രാത്രി പർദ്ദ ധരിച്ച് മുഖം മറച്ച് ഒരു സ്ത്രീ വീട്ടിലെത്തിയതായുള്ള വീട്ടുകാരുടെ മൊഴിയുടെ അടിസ്ഥാനത്തിലും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
    Published by:Naseeba TC
    First published: