കോഴിക്കോട്: കുളിക്കുന്നതിനിടെ തോര്‍ത്ത് കഴുത്തില്‍ കുരുങ്ങി അവശനിലയിലായ പത്തുവയസുകാരന് മരിച്ചു. കോഴിക്കോട് വെള്ളിപറമ്പ് ആറാംമൈലില്‍ പൂവംപറമ്പത്ത് ഫയാസിന്റെ മകന് അഹലനാണ് മരിച്ചത്. അപകടം നടന്നതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് മാതൃശിശു സംരക്ഷണകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു.
വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. അഹലന്റെ മാതാവ് എണ്ണ തേപ്പിച്ച ശേഷം കുട്ടിയെ കുളിക്കാന്‍ വിടുകയായിരുന്നു. സാധാരണ കുറച്ചേറെ സമയമെടുത്താണ് അലഹന് കുളിക്കാറുള്ളതിനാല് ആദ്യം സമയം പോകുന്നതില്‍ സംശയം തോന്നിയിരുന്നില്ലെന്ന് മാതാപിതാക്കള്‍ മൊഴി നല്‍കിയതായി പോലീസ് പറഞ്ഞു.
അപകടം നടക്കുന്ന സമയത്ത് കുട്ടിയുടെ അച്ഛനും വീട്ടില്‍ ഉണ്ടായിരുന്നില്ല. പൊറോട്ട വാങ്ങി നല്കി പള്ളിയില്‍ പോകാന്‍ തയ്യാറായിരിക്കാന്‍ പറഞ്ഞശേഷം സര്‍വീസിന് കൊടുത്ത വാഹനം കൊണ്ടുവരാന്‍ പുറത്ത് പോയതായിരുന്നു അദ്ദേഹം.
വെള്ളിയാഴ്ച രാത്രി മജിസ്ട്രേട്ടെത്തി ചികിത്സയിലായിരുന്ന കുട്ടിയുടെ മൊഴിയെടുത്തിരുന്നു. തോര്‍ത്ത് കഴുത്തില്‍ കുരുങ്ങിയത് അബദ്ധത്തില്‍ പറ്റിയതല്ലെന്നും സാമൂഹ്യ മാധ്യമങ്ങളിലെ വീഡിയോ അനുകരിച്ചതാവാനാണ് സാധ്യതയെന്നുമാണ് പൊലീസ് സംശയിക്കുന്നത്. കുട്ടിയുടെ ശരീരത്തില്‍ മറ്റ് പരിക്കുകളൊന്നുമില്ല. സംഭവത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
Also Read - Online marriage | വരന് ഉക്രൈനില്‍ വധു കേരളത്തില്‍; വേദി ഗൂഗിള്‍ മീറ്റ്; സംസ്ഥാനത്തെ ആദ്യ ഓണ്‍ലൈന്‍ വിവാഹം
ഇന്‍സ്പെക്ടര്‍ ബെന്നിലാലുവിന്റെ നേതൃത്വത്തില്‍ എസ്.ഐ.അജിത്കുമാര്‍, സി.പി.ഒമാരായ രാകേഷ്, മോഹന്‍ദാസ് എന്നിവരാണ് കേസന്വേഷിക്കുന്നത്. സല്‍മയാണ് അഹലന്റെ മാതാവ്. സഹോദരി: അലൈന.
ബൈക്കിന് പിന്നിലിരുന്ന അമ്മയുടെ കൈയില്‍നിന്ന് പിടിവിട്ട് റോഡില്‍വീണ് പരിക്കേറ്റ പിഞ്ചുകുഞ്ഞ് മരിച്ചു
പത്തനംതിട്ട: ബൈക്കിന് പുറകിലിരുന്ന അമ്മയുടെ(Mother) കൈയില്‍ നിന്ന് പിടിവിട്ട് റോഡില്‍വീണ് പരിക്കേറ്റ പിഞ്ചുകുഞ്ഞ്(Child) മരിച്ചു(Death). ചൊവ്വാഴ്ച 11 മണിയോടെയായിരുന്നു അപകടം നടന്നത്. കോട്ടൂര്‍ നാഴിപ്പാറ വട്ടമലയില്‍ രഞ്ജിത്തിന്റെയും ഗീതയുടെയും മകന് ആദവ്(3 മാസം) ആണ് മരിച്ചത്.
Also Read - വെളളത്തിലേക്ക് സിമന്റ് എറിഞ്ഞ് കാനപണി; മേല്‍നോട്ടത്തില്‍ വീഴ്ച വരുത്തിയ മരാമത്ത് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്ഷൻ
ബൈക്കിന് പിന്നിലിരുന്ന അമ്മയ്ക്ക് തലകറക്കം ഉണ്ടായതിനെ തുടര്‍ന്ന് കുഞ്ഞ് പിടിവിട്ട് റോഡില്‍ വീഴുകയായിരുന്നു. പനി ബാധിച്ച കുഞ്ഞിനെ താലൂക്ക് ആശുപത്രിയില്‍ കാണിച്ച് മടങ്ങുകയായിരുന്നു. പരിക്കേറ്റ കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കിയിരുന്നു. പരിക്ക് ഗുരുരതരമല്ലാത്തതിനെ തുടര്‍ന്ന് വീട്ടില്‍ വിട്ടു.
എന്നാല്‍ വെള്ളിയാഴ്ച കുഞ്ഞിന് വീണ്ടും ബോധക്ഷയമുണ്ടായി. ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും കുഞ്ഞ് മരിച്ചു. സഹോദരി: ശിഖ
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.