• HOME
  • »
  • NEWS
  • »
  • kerala
  • »
  • പ്രേതമോ പിശാചോ? വീടിനുള്ളിൽ നിന്ന് ഭയപ്പെടുത്തുന്ന ശബ്ദങ്ങൾ; രണ്ടാഴ്ചയായി ഉറക്കമില്ലാതെ ഒരു കുടുംബം

പ്രേതമോ പിശാചോ? വീടിനുള്ളിൽ നിന്ന് ഭയപ്പെടുത്തുന്ന ശബ്ദങ്ങൾ; രണ്ടാഴ്ചയായി ഉറക്കമില്ലാതെ ഒരു കുടുംബം

ഭാര്യയും രണ്ടു മക്കളും ഉൾപ്പെടുന്നതാണ് ബിജുവിന്‍റെ കുടുംബം. വീടിനുള്ളിലെ അസ്വാഭാവിക ശബ്ദങ്ങളെ കുറിച്ച് അന്വേഷിച്ച് ഇറങ്ങിയെങ്കിലും എന്താണ് കാരണമെന്ന് മനസിലാക്കാൻ ബിജുവിന് സാധിച്ചില്ല.

ഭയം- പ്രതീകാത്മക ചിത്രം

ഭയം- പ്രതീകാത്മക ചിത്രം

  • Share this:
    കോഴിക്കോട്: മണിച്ചിത്രത്താഴ് സിനിമ ഓർമ്മയില്ലേ? കാഴ്ചക്കാരെ ഭയപ്പെടുത്തുംവിധമുള്ള ശബ്ദങ്ങളും അനുഭവങ്ങളുമായിരുന്നു മാടമ്പിള്ളി എന്ന തറവാട് വീട് നിറയെ. പ്രേക്ഷകരെ ഉദ്വേഗത്തിന്‍റെ മുൾമുനയിൽ നിർത്താൻ അതിലെ ചില രംഗങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ, അത്തരമൊരു അനുഭവം കാരണം രണ്ടാഴ്ചയായി ഉറക്കം പോലും നഷ്ടമായിരിക്കുകയാണ് ഒരു കുടുംബത്തിന്. കോഴിക്കോട് കുരുവട്ടൂര്‍ പഞ്ചായത്ത് പോലൂര്‍ സുബ്രഹ്മണ്യ ക്ഷേത്രത്തിനു സമീപത്തു താമസിക്കുന്ന കോണോട്ട് തെക്കെമാരത്ത് ബിജുവും കുടുംബവുമാണ് വീടിനുള്ളില്‍ നിന്നു ഭയപ്പെടുത്തുന്ന ശബ്ദങ്ങൾക്കും അനുഭവങ്ങൾക്കുമിടയിൽ തീ തിന്ന് ജീവിക്കുന്നത്.

    പല തരം ശബ്ദങ്ങളാണ് വീടിനുള്ളിൽ നിന്ന് കേൾക്കുന്നതെന്ന് ബിജു പറയുന്നു. ചിലപ്പോൾ ആരോ നടക്കുന്നത് പോലെ. മുകൾ നിലയിൽ നിന്നും തറയ്ക്കടിയിൽ നിന്നുമൊക്കെ ശബ്ദം കേൾക്കാം. വെള്ളം കുത്തിയൊലിക്കുന്ന പോലത്തെ ശബ്ദവും കേൾക്കാം. വെള്ളം നിറച്ചുവെച്ച പാത്രം തുളുമ്പി പോകുന്നതും, വലിയ ശബ്ദത്തോടെ പൈലിങ് നടത്തുന്ന അനുഭവവും ഈ വീടിനുള്ളിൽ നിന്ന് ഉണ്ടാകും. ചിലപ്പോൾ, വലിയ ഇടിമുഴക്കവും കേൾക്കാം. അരമണിക്കൂർ കൂടുമ്പൾ ഇത്തരം ശബ്ദങ്ങൾ കേൾക്കാമെന്നും ബിജു പറയുന്നു.

    കഴിഞ്ഞ രണ്ടാഴ്ചയോളമായി ഇത്തരം അനുഭവം തുടങ്ങിയതെന്ന് ബിജു പറയുന്നു. ആദ്യമൊക്കെ അമ്പരപ്പാണ് തോന്നിയത്. എന്നാൽ അത് പിന്നീട് ഭയത്തിന് വഴിമാറി. ഇപ്പോൾ ഒരു ചെറിയ ശബ്ദം കേട്ടാൽ പോലും ഭീതിയാലാകുന്ന അവസ്ഥയാണ്. ഭാര്യയും രണ്ടു മക്കളും ഉൾപ്പെടുന്നതാണ് ബിജുവിന്‍റെ കുടുംബം. വീടിനുള്ളിലെ അസ്വാഭാവിക ശബ്ദങ്ങളെ കുറിച്ച് അന്വേഷിച്ച് ഇറങ്ങിയെങ്കിലും എന്താണ് കാരണമെന്ന് മനസിലാക്കാൻ ബിജുവിന് സാധിച്ചില്ല. പ്രേതവും പിശാചുമൊന്നുമല്ലെന്ന് വ്യക്തമായി. ആ ഭാഗത്ത് ഭൂമിയുടെ എന്തെങ്കിലും പ്രത്യേകതകൾ കൊണ്ടാകാം ഇങ്ങനെ സംഭവിക്കുന്നതെന്നും ഭൌമശാസ്ത്രവിദഗ്ദ്ധർ പറയുന്നു. ഏതായാലും തൊട്ടടുത്ത വീടുകളിലൊന്നും ഈ പ്രശ്നമില്ലെന്നും ബിജു പറയുന്നു.

    കൂടുതൽ സമയവും തറയുടെ അടിയിൽനിന്നാണ് ശബ്ദം കേൾക്കുന്നത്. എന്തോ കുഴിക്കുന്നതുപോലെയാണ് അനുഭവപ്പെടുന്നത്. സംഭവം ഓരോ ദിവസം കഴിയുംതോറും രൂക്ഷമായതോടെ ബിജു, വെള്ളിമാട് കുന്ന് ഫയർ സ്റ്റേഷനിലെത്തി വിവരം പറഞ്ഞു. ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷന്‍ ഓഫീസര്‍ കെ. പി. ബാബുരാജിന്റെ നേതൃത്വത്തിലുള്ള സംഘം തുടര്‍ച്ചയായി രണ്ട് ദിവസം ബിജുവിന്‍റെ വീട്ടിലെത്തി പരിശോധന നടത്തി. വീടിനുള്ളിലെ ശബ്ദകോലാഹലങ്ങൾ ഫയർഫോഴ്സ് സംഘവും അനുഭവിച്ചറിഞ്ഞു. പാത്രം വീഴുന്നതും വെള്ളം തുളുമ്ബിപ്പോകുന്നതും കണ്ടു. എന്നാൽ വിശദമായ പരിശോധനയിൽ ഒന്നും കണ്ടെത്താനായില്ല.

    പിന്നീട് ജില്ലാ കളക്ടർക്ക് പരാതി നൽകിയതിന്‍റെ അടിസ്ഥാനത്തിൽ ജിയോളജി വകുപ്പ് അധികൃതർ സ്ഥലത്തെത്തി പരിശോധിച്ചെങ്കിലും അസ്വാഭാവികമായി ഒന്നും കണ്ടെത്താനായില്ല. ഇതോടെ സംഭവത്തിൽ ശാസ്ത്രീയ അന്വേഷണം നടത്താനുള്ള നീക്കത്തിലാണ് അധികൃതർ. ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെയാകും അന്വേഷണം നടത്തുക.

    പ്രാരാബ്ധം പറഞ്ഞ് 11 ലക്ഷം തട്ടിയ കാമുകിയുടെ വീട്ടിലെത്തിയപ്പോൾ സ്വീകരിച്ചത് ഭർത്താവ്; യുവാവിന്റെ പരാതിയിൽ ദമ്പതികൾ അറസ്റ്റിൽ

    സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട യുവാവിനെ പ്രണയം നടിച്ച്‌ പണം തട്ടിയ സംഭവത്തിൽ ദമ്പതികള്‍ അറസ്റ്റിലായി. കൊട്ടാരക്കര പുത്തൂര്‍ പവിത്രേശ്വരം എസ്‌ എന്‍ പുരം ബാബു വിലാസത്തില്‍ പാര്‍വതി ടി. പിള്ള (31), ഭര്‍ത്താവ് സുനില്‍ ലാല്‍ (43) എന്നിവരാണ് അറസ്റ്റിലായത്. കുളനട സ്വദേശിയായ യുവാവിന്‍റെ പരാതിയിൽ പന്തളം പൊലീസാണ് ദമ്പതികളെ അറസ്റ്റ് ചെയ്തത്.

    ഭർത്താവിന്‍റെ ഒത്താശയോടെ യുവതി, പരാതിക്കാരനിൽ നിന്ന് 11 ലക്ഷം രൂപ തട്ടിയെടുത്തതായി പന്തളം എസ്എച്ച്ഒ എസ് ശ്രീകുമാർ ന്യൂസ് 18നോട് പറഞ്ഞു. ഇരുവരെയും അടൂര്‍ കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. എഴുകോൺ, കണ്ണൂർ സ്വദേശികളെയും പ്രതികൾ സമാനരീതിയിൽ വഞ്ചിച്ചതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. വരുംദിവസങ്ങളിൽ ഇവർക്കെതിരെ കൂടുതൽ പരാതികൾ ലഭിക്കുമെന്നാണ് പൊലീസ് പറയുന്നത്.

    അവിവാഹിതയാണെന്നും കൊട്ടാരക്കര പുത്തൂരിലെ സ്വകാര്യ സ്‌കൂളില്‍ അധ്യാപികയാണെന്നും പറഞ്ഞ് 2020 ഏപ്രിലിലാണ് യുവതി, ഫേസ്ബുക്ക് വഴി പരാതിക്കാരനായ യുവാവുമായി അടുപ്പത്തിലാകുന്നത്. കുളനടയിൽ വർക്ക് ഷോപ്പ് നടത്തുകയായിരുന്ന യുവാവാണ് പരാതിക്കാരൻ. എസ്‌ എന്‍ പുരത്ത് സുനില്‍ലാലിന്റെ വീട്ടില്‍ പേയിങ് ഗസ്റ്റായി താമസിക്കുകയാണെന്നായിരുന്നു പറഞ്ഞിരുന്നത്. ഇവരുടെ പരിചയം പ്രണയമായി വളർന്നതോടെ വിവാഹം കഴിക്കാൻ ഇരുവരും തീരുമാനിച്ചു.

    കുട്ടിക്കാലത്ത് തന്നെ മാതാപിതാക്കൾ മരിച്ചു പോയെന്നും, ബന്ധുക്കൾ സ്വത്തുക്കൾ തട്ടിയെടുക്കാൻ ശ്രമിക്കുകയാണെന്നും യുവതി യുവാവിനെ വിശ്വസിപ്പിച്ചു. വസ്തുസംബന്ധമായ കേസ് നടത്താനായി യുവതി പലപ്പോഴായി 11,07,975 ലക്ഷം രൂപ യുവാവിൽനിന്ന് തട്ടിയെടുത്തു. ഹൈക്കോടതിയിൽ കേസ് സംബന്ധമായ ആവശ്യത്തിന് പോകാനായി പാര്‍വതിയ്ക്ക് കാര്‍ വാടകയ്‌ക്കെടുത്തു നല്‍കിയതിന് 8000 രൂപയും യുവാവ് നൽകിയിരുന്നു.

    Also Read- മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടിയ കമിതാക്കൾ അറസ്റ്റിൽ; ഒളിച്ചോട്ടം യുവതിയുടെ ഭർത്താവ് ബന്ധം വിലക്കിയ ശേഷം

    അടുത്തകാലത്തായി വിവാഹ കാര്യം പറയുമ്പോഴെല്ലാം പാർവതി ഒഴിഞ്ഞുമാറിയതോടെ, യുവാവ് സ്വന്തം നിലയ്ക്ക് അന്വേഷണം നടത്തുകയായിരുന്നു. പുത്തൂരിലെത്തി അന്വേഷിച്ചപ്പോഴാണ് പാർവതി വിവാഹിതയാണെന്നും, സുനിൽ ലാൽ ഭർത്താവ് ആണെന്നും അറിഞ്ഞത്. ഇവർക്ക് ഒരു കുട്ടിയുണ്ടെന്നും യുവാവിന് മനസിലായി. തുടര്‍ന്നു പന്തളം പൊലീസില്‍ പരാതി നല്‍കി. എസ്‌എച്ച്‌ഒ എസ്. ശ്രീകുമാര്‍, എസ്‌ഐ ടി. കെ. വിനോദ്കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
    Published by:Anuraj GR
    First published: