നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • കാൽനടയാത്രക്കാരിയെ ഇടിച്ചുവീഴ്ത്തി നിർത്താതെ പോയ ഓട്ടോഡ്രൈവർ അഞ്ചു മാസത്തിനുശേഷം പിടിയിൽ

  കാൽനടയാത്രക്കാരിയെ ഇടിച്ചുവീഴ്ത്തി നിർത്താതെ പോയ ഓട്ടോഡ്രൈവർ അഞ്ചു മാസത്തിനുശേഷം പിടിയിൽ

  ഏപ്രിൽ 15ന് നടന്ന അപകടത്തിൽ പൊലീസ് കേസെടുത്തിരുന്നെങ്കിലും ഓട്ടോറിക്ഷ കണ്ടെത്താൻ കഴിയാതിരുന്നത് അന്വേഷണം വഴിമുട്ടിച്ചിരുന്നു.

  Autoriksha

  Autoriksha

  • Share this:
   കോഴിക്കോട്: കാല്‍നട യാത്രക്കാരിയെ ഇടിച്ച്‌ വീഴ്ത്തി നിര്‍ത്താതെ പോയ ഓട്ടോറിക്ഷ ഡ്രൈവറെ അഞ്ചു മാസത്തിനു ശേഷം പൊലീസ് പിടികൂടി. കൊയിലാണ്ടി മുചുകുന്ന് ചേലോറക്കാട്ടില്‍ സുനില്‍കുമാറാണ് പിടിയിലായത്. ഏപ്രിൽ 15ന് നടന്ന അപകടത്തിൽ പൊലീസ് കേസെടുത്തിരുന്നെങ്കിലും ഓട്ടോറിക്ഷ കണ്ടെത്താൻ കഴിയാതിരുന്നത് അന്വേഷണം വഴിമുട്ടിച്ചിരുന്നു. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇപ്പോൾ യുവതിയെ ഇടിച്ചുവീഴ്ത്തിയ ഓട്ടോറിക്ഷ കണ്ടെത്താനായത്.

   ഏപ്രില്‍ 15ന് രാവിലെ ഏഴരയോടെയാണ് അപകടം നടന്നത്. കാട്ടിലപീടികയിലെ വീട്ടില്‍ നിന്ന് ഹംസകുളങ്ങര അമ്പലത്തിലേക്ക് നടന്നു പോവുകയായിരുന്ന റീന എന്ന യുവതിയെയാണ് സുനില്‍കുമാറിന്‍റെ ഓട്ടോ ഇടിച്ചുവീഴ്ത്തിയത്. ഇടിച്ചിട്ട ശേഷം ഓട്ടോറിക്ഷ അതിവേഗതയിൽ നിർത്താതെ പോകുകയും ചെയ്തു. തലക്ക് സാരമായി പരിക്കേറ്റ റീന ഏറെ കാലം ചികിത്സയിലായിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്തെങ്കിലും ഓട്ടോറിക്ഷ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. കോഴിക്കോട് ഭാഗത്തു നിന്ന് വന്ന ഓട്ടോറിക്ഷ വന്നത്. അപകടത്തിനു ശേഷം കൊയിലാണ്ടി ഭാഗത്തേക്കു ഓടിച്ചുപോകുകയും ചെയ്തിരുന്നു.

   റീനയെ ഇടിച്ചുവീഴ്ത്തിയ ഓട്ടോറിക്ഷ കണ്ടെത്താൻ വിപുലമായ അന്വേഷണമാണ് പൊലീസ് നടത്തിയത്. എലത്തൂര്‍ മുതല്‍ പയ്യോളി വരെയുള്ള നിരീക്ഷണ ക്യാമറ ദൃശ്യങ്ങള്‍ പരിശോധിച്ചിരുന്നു. അതിരാവിലെ ആയിരുന്നിട്ടും നിരവധി ഓട്ടോറിക്ഷകള്‍ നിരീക്ഷണ ക്യാമറകളിൽ പതിഞ്ഞിരുന്നു. ഇതോടെ കൂടുതൽ വിശദമായ പരിശോധനയാണ് പൊലീസ് നടത്തിയത്. അതിനൊടുവിലാണ് സുനിൽ കുമാറിന്‍റെ ഓട്ടോറിക്ഷയാണ് അപകടം ഉണ്ടാക്കിയതെന്ന് കണ്ടെത്തിയത്. ഇതേത്തുടർന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തിയത്.

   സി.ഐ എന്‍. സുനില്‍കുമാറിന്‍റെ നേതൃത്വത്തില്‍ എസ്.ഐ ശ്രീജേഷ്, എസ്.സി.പി ബിജു വാണിയംകുളം എന്നിവര്‍ അടങ്ങിയ സംഘമാണ് അന്വേഷണം നടത്തിയത്. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്. സുനിൽകുമാറിനെതിരെ വിവിധ വകുപ്പുകൾ ചേർത്താണ് കേസെടുത്തത്. പ്രതിയെ പിന്നീട് ജാമ്യത്തില്‍ വിട്ടു.

   കോവിഡ് ബാധിതയായ യുവതി ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകി മണിക്കൂറുകൾക്കകം മരിച്ചു

   ഇടുക്കി: കോവിഡ് ബാധിച്ച യുവതി ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കി മണിക്കൂറുകള്‍ക്കകം മരിച്ചു. ഇടുക്കി മുള്ളരിങ്ങാട് കിഴക്കേക്കരയില്‍ സിജുവിന്റെ ഭാര്യ കൃഷ്‌ണേന്ദുവാണ് (24) പ്രസവം കഴിഞ്ഞ് മണിക്കൂറുകൾക്കകം മരിച്ചത്. വെള്ളിയാഴ്ച കളമശേരി മെഡിക്കല്‍ കോളേജിലായിരുന്നു കൃഷ്‌ണേന്ദുവിന്‍റെ പ്രസവം.

   Also Read-കൊല്ലത്ത് ഗര്‍ഭസ്ഥശിശു മരിച്ച സംഭവം; ആശുപത്രികള്‍ക്ക് വീഴ്ചയുണ്ടായിട്ടില്ല; ആരോഗ്യ വകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ട്

   ഒമ്പതുമാസം ഗര്‍ഭിണിയായ കൃഷ്‌ണേന്ദുവിനെ വെള്ളിയാഴ്ച രാത്രിയിൽ ശ്വാസതടസത്തെ തുടര്‍ന്നാണ് മുള്ളരിങ്ങാട് സ്വകാര്യ ആശുപത്രിയിലും പിന്നീട് കളമശേരി മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിക്കുന്നത്. കളമേശേരിയില്‍ നടത്തിയ പരിശോധനയില്‍ കോവിഡ് ബാധിതയാണെന്നും ഗുരുതരമായ ന്യൂമോണിയയുണ്ടെന്നും കണ്ടെത്തി.

   കൃഷ്ണേന്ദുവിന്‍റെ പ്രവസവം ഒക്ടോബര്‍ പത്തിനായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാല്‍ സങ്കീർണമായ സാഹചര്യം കണക്കിലെടുത്ത് ഡോക്ടര്‍മാര്‍ വെള്ളിയാഴ്ച തന്നെ ശസ്ത്രക്രിയയിലൂടെ ഇരട്ട പെണ്‍കുട്ടികളെ പുറത്തെടുക്കുകയായിരുന്നു. നവജാതശിശുക്കളെ എൻഐസിയുവിലേക്ക് മാറ്റി. വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയാണ് കുഞ്ഞുങ്ങളെ എൻഐസിയുവിൽ പ്രവേശിപ്പിച്ചത്. പ്രസവ ശേഷം ആരോഗ്യനില വഷളായതിനെ തുടർന്ന് ശനിയാഴ്ച രാവിലെ ഏഴുമണിയോടെ കൃഷ്‌ണേന്ദു മരിച്ചു. ഒരു വര്‍ഷം മുമ്പായിരുന്നു സിജുവിന്റെയും കൃഷ്‌ണേന്ദുവിന്റെയും വിവാഹം. കൃഷ്ണേന്ദുവിന്‍റെ സംസ്ക്കാരം കഴിഞ്ഞ ദിവസം വൈകിട്ട് മുള്ളരിങ്ങാട് വീട്ടുവളപ്പിൽ നടത്തി.
   Published by:Anuraj GR
   First published:
   )}