• HOME
  • »
  • NEWS
  • »
  • kerala
  • »
  • Nipah Virus | നിപ ഉറവിടം കണ്ടെത്താന്‍ ശ്രമം; മൃഗങ്ങളുടെ സാമ്പിളുകള്‍ ശേഖരിച്ചു

Nipah Virus | നിപ ഉറവിടം കണ്ടെത്താന്‍ ശ്രമം; മൃഗങ്ങളുടെ സാമ്പിളുകള്‍ ശേഖരിച്ചു

വനം വകുപ്പിന്റെ സഹായത്തോടെ വവ്വാലുകളുടെയും കാട്ടുപന്നികളുടെയും സ്രവം ശേഖരിക്കും.

News18 Malayalam

News18 Malayalam

  • Share this:
    കോഴിക്കോട്: നിപ വൈറസിന്റെ ഉറവിടം കണ്ടെത്താന്‍ ഊര്‍ജിത ശ്രമം. രോഗം ബാധിച്ച് മരിച്ച കുട്ടിയുടെ പ്രദേശത്ത് മൃഗസംരക്ഷണ വകുപ്പിന്റെ പരിശോധന ആരംഭിച്ചു. വീട്ടിലെ എല്ലാ മൃഗങ്ങളുടെയും സാമ്പിളുകള്‍ മൃഗസംരക്ഷണ വകുപ്പ് പരിശോധിക്കും. വീട്ടിലെ ആടിന്റെ സ്രവം എടുത്തു. രണ്ട് മാസം മുന്‍പ് ആടിന് അസുഖം ഉണ്ടായിരുന്നു.

    വനം വകുപ്പിന്റെ സഹായത്തോടെ വവ്വാലുകളുടെയും കാട്ടുപന്നികളുടെയും സ്രവം ശേഖരിക്കും. ഇവ ഭോപ്പാലിലെ ലാബിലേക്ക് അയച്ച് പരിശോധിക്കും. അതേസമയം സമ്പര്‍ക്ക പട്ടികയിലുള്ളവരുടെ എണ്ണം വര്‍ധിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. സമ്പര്‍ക്കപട്ടികയില്‍ 251 പേര്‍ കൂടി ഉള്‍പ്പെടുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചിരുന്നു.

    ഹൈ റിസ്‌ക്ക് പട്ടികയിലുള്ളവരെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചുണ്ട്. ഇതില്‍കൂടിയ സമ്പര്‍ക്കമുള്ള 7 പേരുടെ പരിശോധന ഫലം വൈകിട്ടോടെ കിട്ടും. കഴിഞ്ഞ ദിവസം മരിച്ച കുട്ടിയുടെ മാതാവ് ഉള്‍പ്പെടെ നിലവില്‍ രോഗ ലക്ഷണങ്ങളുള്ള മൂന്ന് പേരുടെ ആരോഗ്യനിലയില്‍ ആശങ്കപ്പെടാന്നില്ലെന്നും മന്ത്രി പറഞ്ഞു. രോഗ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായുള്ള കൂടിയാലോചനകള്‍ ഇന്നും തുടരും.

    Also Read-Nipah |രോഗബാധ റിപ്പോർട്ട് ചെയ്ത സ്ഥലത്ത് കർശന നിയന്ത്രണങ്ങൾ; കോഴിക്കോട്, മലപ്പുറം, കണ്ണൂർ ജില്ലകളിലും ജാഗ്രതാ നിർദേശം

    നിപ പ്രതിരോധം മെഡിക്കല്‍ കോളജിലെ കോവിഡ് ചികിത്സയെ ബാധിക്കില്ല. രോഗ പ്രതിരോധ പ്രവര്‍ത്തനത്തിനായി കൂടുതല്‍ആരോഗ്യ പ്രവര്‍ത്തകരെ നിയമിക്കും. രോഗ നിര്‍ണ്ണയം കാര്യക്ഷമമായി നടത്തുന്നതിന് പൂനെ വൈറോളജി വിഭാഗത്തിന്റെ സേവനം ഉറപ്പാക്കിയിട്ടുണ്ട്.

    ഇവിടെ നിന്നുള്ള സംഘത്തിന്റെ നേത്യത്വത്തില്‍ നിരീക്ഷണത്തിലുള്ളവര്‍ക്കായി ഇന്നു വൈകുന്നേരത്തിനുള്ളില്‍ പോയിന്റ് ഓഫ് കെയര്‍ (ട്രൂനാറ്റ്) പരിശോധന കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വച്ചു തന്നെ നടത്തും. പുനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഇതിനായി സംഘമെത്തി ലാബ് സജ്ജീകരിക്കും.

    Also Read-Nipah | മൂന്ന് പേർക്ക് രോഗലക്ഷണങ്ങൾ; ഒരാഴ്ച്ച നിർണായകമെന്ന് ആരോഗ്യമന്ത്രി

    പോയിന്റ് ഓഫ് കെയര്‍ പരിശോധനയില്‍ പോസിറ്റീവാണെന്ന് കണ്ടെത്തിയാല്‍ പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കണ്‍ഫേര്‍മേറ്റീവ് പരിശോധന നടത്തി 12 മണിക്കൂറിനുള്ളില്‍ ഫലം ലഭ്യമാക്കാമെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് അധികൃതര്‍ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു
    Published by:Jayesh Krishnan
    First published: