• HOME
  • »
  • NEWS
  • »
  • kerala
  • »
  • മണൽ കയറ്റുന്നതിനിടെ ടിപ്പർ മുന്നോട്ടു നീങ്ങി; ലോറിക്കടിയിൽപെട്ട് ബംഗാൾ സ്വദേശിക്ക് ദാരുണാന്ത്യം

മണൽ കയറ്റുന്നതിനിടെ ടിപ്പർ മുന്നോട്ടു നീങ്ങി; ലോറിക്കടിയിൽപെട്ട് ബംഗാൾ സ്വദേശിക്ക് ദാരുണാന്ത്യം

ടിപ്പറിൽ എം സാൻഡ് കയറ്റുന്നതിനിടെ വാഹനം ഉരുണ്ടുപോയി തൊട്ടടുത്ത ഗർത്തത്തിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്

  • Share this:
കോഴിക്കോട്: ടിപ്പർ ലോറി മറിഞ്ഞ് ലോറിക്ക് അടിയിൽ കുടുങ്ങി ബംഗാൾ സ്വദേശിക്ക് ദാരുണാന്ത്യം. കോഴിക്കോട് ചാത്തമംഗലം കെട്ടാങ്ങലിലെ എം. സാൻഡ് യൂണിറ്റിലാണ് അപകടമുണ്ടായത്.

ടിപ്പറിൽ എം സാൻഡ് കയറ്റുന്നതിനിടെ വാഹനം ഉരുണ്ടുപോയി തൊട്ടടുത്ത ഗർത്തത്തിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. ഗുരുതര പരിക്കേറ്റ മുന്ന ആലം എന്നയാളെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Also Read- ചെരുപ്പെടുക്കാൻ ശ്രമിക്കുന്നതിനിടെ പാടത്തെ കുഴിയില്‍ വീണ അമ്മയും രക്ഷിക്കാനിറങ്ങിയ മകളും മുങ്ങിമരിച്ചു

ടിപ്പറിന്റെ മുകളിൽ നിന്ന് എം സാൻഡ് തട്ടി നിരത്തുകയായിരുന്നു മുന്ന ആലം. വണ്ടി പെട്ടെന്ന് മുന്നോട്ട് നീങ്ങിയപ്പോൾ താഴെ വീണ് വാഹനത്തിനടിയിൽ പെടുകയായിരുന്നു. ഇന്ന് രാവിലെ ആറ് മണിയോടെയായിരുന്നു അപകടം.

നബിദിനാഘോഷ പരിപാടിക്ക് സീരിയൽ ബള്‍ബ് ഇടുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു

നബിദിനാഘോഷ പരിപാടിക്ക് സീരിയൽ ബള്‍ബ് ഇടുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു. കൂറ്റനാട് പടാട്ടുകുന്ന് നരിമട കയ്യാലക്കല്‍ മൊയ്തുണ്ണിയുടെ മകന്‍ മുര്‍ഷിദ് (23) ആണ് മരിച്ചത്. ശനിയാഴ്ച പുലര്‍ച്ചെ രണ്ടരക്കായിരുന്നു അപകടം.

സീരിയൽ ബള്‍ബ് തൂക്കുകയായിരുന്നു മുർഷിദ്. മരത്തിന് മുകളില്‍ കയറി ബള്‍ബ് മാല എതിര്‍വശത്തേക്ക് എറിയുമ്പോള്‍ വൈദ്യുതി കമ്പിയില്‍ തട്ടി ഷോക്കേല്‍ക്കുകയായിരുന്നു. ഉടന്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Published by:Naseeba TC
First published: