• HOME
  • »
  • NEWS
  • »
  • kerala
  • »
  • കോഴിക്കോട് കിണർ നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞു; ബിഹാർ സ്വദേശിക്ക് ദാരുണാന്ത്യം‌

കോഴിക്കോട് കിണർ നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞു; ബിഹാർ സ്വദേശിക്ക് ദാരുണാന്ത്യം‌

കിണറിന്റെ ആഴം വർധിപ്പിക്കുന്നതിനിടയിലാണ് അപകടം ഉണ്ടായത്.

  • Share this:
    കോഴിക്കോട്: പന്തീരാങ്കാവ് മുണ്ടുപാലത്തിന് സമീപം കിണർ നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞുണ്ടായ അപ‌കടത്തിൽ ബിഹാർ സ്വദേശിക്ക് ദാരുണാന്ത്യം. സുഭാഷ് പാസ്വാനാണ് മരണപ്പെട്ടത്. മുണ്ടുപാലം സ്വദേശി ഉമറിന്റെ ഉടമസ്ഥതയിലുള്ള വീട്ടിലെ കിണറിന്റെ ആഴം വർധിപ്പിക്കുന്നതിനിടയിലാണ് അപകടം ഉണ്ടായത്.

    അഞ്ച് പേരായിരുന്നു നിർമാണത്തിലേർപ്പട്ടിരുന്നത്. എല്ലാവരും ഇതര സംസ്ഥാന തൊഴിലാളികളാണ്. ഫയർഫോഴ്‌സും പോലീസും നാട്ടുകാരും ചേർന്ന് മൂന്ന് മണിക്കൂർ നേരം നടത്തിയ ശ്രമത്തിനൊടുവിലാണ് മണ്ണിനടിയിൽ പെട്ട സുഭാഷിനെ പുറത്തെടുത്തത്.

    ഉടന്‍ തന്നെ മെഡിക്കല്‍ കോളജിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നിർമാണത്തിൽ ഏർപ്പിട്ടിരുന്ന ബാക്കി നാല് പേരും രക്ഷപ്പെട്ടു.

    Also Read-സംസ്ഥാനത്ത് മഴ കനക്കും; രണ്ട് ജില്ലകളിൽ റെഡ് അലർട്ട്; 6 ജില്ലകളിൽ ഓറഞ്ച് അലർട്ട്

    ഇന്ന് രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. മണ്ണിടിഞ്ഞു വീണതിനെത്തുടര്‍ന്ന് താഴെയുണ്ടായിരുന്ന ഒരാള്‍ പെട്ടെന്ന് രക്ഷപ്പെട്ടു. എന്നാല്‍ സുഭാഷിന്റെ ദേഹത്തേക്ക് മണ്ണിടിഞ്ഞു വീണതിനെത്തുടര്‍ന്ന് കുടുങ്ങുകയായിരുന്നു.

    Also Read-വൈറ്റമിൻ സിറപ്പ് അളവിൽ കൂടുതൽ നൽകി; തിരുവനന്തപുരത്ത് നാല് വയസ്സുകാരൻ ചികിത്സയിൽ

    റോഡ് മുറിച്ച് കടക്കവേ വാഹനമിടിച്ച് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം

    അങ്കമാലിയില്‍ മിനി ലോറിയിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു. കോഴിക്കോട് വടകര സ്വദേശിനിയായ അമേയ പ്രകാശാണ് മരിച്ചത്. കാലടി യൂണിവേഴ്‌സിറ്റി കലോത്സവം കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. രാത്രി പതിനൊന്ന് മണിയോടെ തിരികെ നാട്ടിലേക്ക് പോകാന്‍ ബസ് കയറായായി അങ്കമാലി ബസ് സ്റ്റാന്‍ഡിലെത്തിയതായിരുന്നു അമേയ.

    റോഡ് മുറിച്ച് കടക്കവേയാണ് അപകടമുണ്ടായത്. അമേയ തല്‍ക്ഷണം മരിച്ചു. ഇടിച്ച വാഹനം നിര്‍ത്താതെ പോയി. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് വേണ്ടി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
    Published by:Naseeba TC
    First published: