കോഴിക്കോട്: കോഴിക്കോട് നാദാപുരത്ത് മിണ്ടാപ്രാണിയോട് കൊടും ക്രൂരത. അറവ് ശാലയിലേക്ക് കൊണ്ടുപോകുന്ന പോത്തിനെ ഓട്ടോറിക്ഷയിൽ കെട്ടിവലിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. കഴിഞ്ഞ ദിവസം നാദാപുരം കുമ്മങ്കോടായിരുന്നു സംഭവം നടന്നത്.
കശാപ്പുശാലയിലേക്കുള്ള യാത്രയിൽ ഒരു കിലോ മീറ്ററോളം ദൂരമാണ് പോത്തിനെയാണ് ഓട്ടോയിൽ കെട്ടിവലിച്ച് കൊണ്ടുപോയത്. ഓട്ടോറിക്ഷയിൽ പോത്തിന്റെ കയറ് കെട്ടിയ ശേഷം റോഡിലൂടെ വാഹനത്തിന് പുറകെ പോത്ത് ഓടുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഇതുമായി ബന്ധപ്പെട്ട് ഒരാളെ നാദാപുരം പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇയാളെ ചോദ്യം ചെയ്തു വരികയാണെന്നും ഉടൻ കേസെടുക്കുമെന്നും പൊലീസ് അറിയിച്ചു. മൃഗങ്ങൾക്കെതിരായ കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള വകുപ്പ് പ്രകാരമാണ് കേസെടുക്കുക.
നേരത്തെയും കേരളത്തില്‍ മിണ്ടാപ്രാണിയോട് നടത്തിയ ക്രൂരത വലിയ വാർത്തയായിരിന്നു. നായയെ കാറിൽ കെട്ടി റോഡിലൂടെയാണ് വലിച്ചിഴച്ചത്. കോട്ടയം അയർക്കുന്നത്താണ് മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിക്കുന്ന സംഭവം അന്ന് അരങ്ങേറിയത്. നായയെ കാറിനു പിന്നില്‍ കെട്ടി വലിച്ചിഴച്ചുകൊണ്ട് പോകുന്ന സിസിടിവി ദൃശ്യം ലഭിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.
Also Read-
താമരശ്ശേരി രൂപത പുസ്തകത്തിലെ വിവാദ പരാമര്‍ശങ്ങള്‍ പിന്‍വലിച്ചു; മുസ്ലിം നേതാക്കളുമായി ബിഷപ്പ് ചർച്ച നടത്തി
ചേന്നാ മറ്റം ഭാഗത്തുനിന്ന് എത്തിയ കാർ താളിക്കല്ല് കവലയിൽ എത്തി അയർക്കുന്നത്തേക്കുള്ള വഴി തിരിഞ്ഞപ്പോൾ പ്രദേശവാസികൾ കാറിന് പിന്നിൽ കെട്ടിയിട്ട നിലയിൽ നായയെ കണ്ടത്. വേഗത്തിൽ പോകുന്ന കാറിന് പിന്നിൽ നായയെ കെട്ടിവലിച്ചു കൊണ്ടു പോകുന്നത് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായിരുന്നു.
ലോട്ടറി അടിച്ചതായി പറഞ്ഞ് യുവതിയെ 60 ലക്ഷത്തോളം പറ്റിച്ചയാൾ 10 വർഷത്തിനു ശേഷം പിടിയിൽ
വിദേശ ലോട്ടറി അടിച്ചെന്ന് തെറ്റിദ്ധരിപ്പിച്ച് തൃപ്പൂണിത്തുറ സ്വദേശിനിയിൽ നിന്ന് 60 ലക്ഷത്തോളം രൂപ തട്ടിയെടുത്ത സംഭവത്തിൽ പ്രതി പിടിയിൽ. സംഭവം നടന്ന് പത്ത് വർഷത്തിന് ശേഷമാണ് പ്രതിയായ ഗുജറാത്ത് സ്വദേശി നവീൻ ബുലുശാലി(35) പിടിയിലാകുന്നത്.
ഗുജറാത്ത് കച്ച് ജില്ലയിലെ ബൂച്ച് സ്വദേശിയാണ് നവീൻ ബലുശാലി. 2012 ലാണ് 25 ലക്ഷം യുഎസ് ഡോളർ മൂല്യമുള്ള വിദേശ ലോട്ടറി അടിച്ചെന്ന് തൃപ്പൂണിത്തുറ സ്വദേശിനിയെ നവീൻ തെറ്റിദ്ധരിപ്പിക്കുന്നത്. ലോട്ടറി തുക ലഭിക്കാനായി സർവീസ് ചാർജ്, ടാക്സ്, പ്രോസസിങ് ഫീസ്, ഡോക്യുമെന്റ് വെരിഫിക്കേഷൻ എന്നിവയ്ക്കായി പണം ആവശ്യപ്പെട്ടു.
22 അക്കൗണ്ടുകളിലേക്കായി പണം നിക്ഷേപിക്കാനായിരുന്നു ആവശ്യപ്പെട്ടത്. ഇതനുസരിച്ച് 60 ലക്ഷത്തോളം രൂപ യുവതിയെ വിവിധ അക്കൗണ്ടുകളിലേക്കായി നിക്ഷേപിച്ചു. പണം ലഭിച്ച ശേഷം ഇയാൾ ഒളിവിൽ പോയി. തുടർന്ന് ഇയാൾക്കെതിരെ യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.