• HOME
  • »
  • NEWS
  • »
  • kerala
  • »
  • Burnt body| കോഴിക്കോട് റോഡരികിൽ യുവാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ

Burnt body| കോഴിക്കോട് റോഡരികിൽ യുവാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ

മൃതദേഹത്തിനു സമീപം പോണ്ടിച്ചേരി രജിസ്ട്രേഷനിലുള്ള ബൈക്കും കണ്ടെത്തിയിട്ടുണ്ട്.

  • Share this:
    കോഴിക്കോട്: യുവാവിന്റെ മൃതദേഹം റോഡരികിൽ കത്തിക്കരിഞ്ഞ നിലയിൽ. കോഴിക്കോട് കുറ്റ്യാടി പക്രംതളം ചുരണി റോഡരികിലാണ് മൃതദേഹം കണ്ടെത്തിയത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹത്തിനു സമീപം പോണ്ടിച്ചേരി രജിസ്ട്രേഷനിലുള്ള ബൈക്കും കണ്ടെത്തിയിട്ടുണ്ട്.

    ആളെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ തുടരുകയാണ്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

    മദ്യപിച്ച് കാറോടിച്ച് മറ്റൊരു വാഹനത്തെ ഇടിച്ചു; മുൻ ക്രിക്കറ്റ് താരം വിനോദ് കാംബ്ലി അറസ്റ്റിൽ

    മദ്യപിച്ച് കാറോടിച്ച് മറ്റൊരു വാഹനത്തെ ഇടിച്ച സംഭവത്തിൽ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വിനോദ് കാംബ്ലി അറസ്റ്റിൽ (Vinod Kambli). മുംബൈ ബാന്ദ്ര സൊസൈറ്റിയിൽ ഇന്നലെയായിരുന്നു സംഭവം. സൊസൈറ്റിയിലെ താമസക്കാരന്റെ പരാതിയിലാണ് കാംബ്ലിയെ ബാന്ദ്ര പൊലീസ് കസ്റ്റഡിയിൽ എടുത്തത്.

    Also Read-യുവതിയുടെ കണ്ണിൽ മണ്ണ് വിതറി മാലപൊട്ടിച്ച് കടന്നു കളഞ്ഞു; 60 വയസുകാരൻ പിടിയിൽ

    മോട്ടോർ വെഹിക്കിൾ ആക്ട് പ്രകാരം കേസെടുത്ത കാംബ്ലിയെ പിന്നീട് ജാമ്യത്തിൽ വിട്ടു. മദ്യപിച്ചെത്തിയ കാംബ്ലി സൊസൈറ്റി കോംപ്ലക്സിലെ വാച്ച്മാനുമായും മറ്റ് താമസക്കാരുമായും വാക്കേറ്റമുണ്ടായതായും പരാതിയുണ്ട്.

    17 ടെസ്റ്റുകൾ കളിച്ച കാംബ്ലി 4 സെഞ്ചുറികളടക്കം 1084 റൺസ് നേടിയിട്ടുണ്ട്. ഇന്ത്യക്കായി 104 ഏകദിനങ്ങൾ കളിച്ച അദ്ദേഹം 2 സെഞ്ചുറികളടക്കം 2477 റൺസ് അടിച്ചെടുത്തു. 1991ൽ ഇന്ത്യയിൽ അരങ്ങേറ്റം കുറിച്ച കാംബ്ലി 2000 ഒക്ടോബറിലാണ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചത്.
    Published by:Naseeba TC
    First published: