കോഴിക്കോട്: ഓടിക്കൊണ്ടിരുന്ന കാറിന്(Car) തീപിടിച്ചു(Fire). മുന്‍ ബാലുശ്ശേരി എം.എല്‍.എ പുരുഷന് കടലുണ്ടിയുടെ മകന് വിമലും വിമലിന്റെ രണ്ട് മക്കളും സഞ്ചരിച്ച കാറിനാണ് തീപിടിച്ചത്. വിമലും അദ്ദേഹത്തിന്റെ രണ്ടു മക്കളും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ഇന്ന് രാവിലെ മെഡിക്കല്‍ കോളേജില്‍ നിന്ന് കോവൂരിലെ റോഡിന് സമീപത്താണ് സംഭവം.
കാറില്‍ നിന്നും പുക ഉയര്‍ന്നതുകണ്ട് യാത്രക്കാര്‍ ഉടനെ തന്നെ പുറത്തിറങ്ങിയതിനാല്‍ വന്‍ അപകടം ഒഴിവായി. മെഡിക്കല്‍ കോളേജിന് സമീപത്തെ ഗതാഗത കുരുക്കില്‍ കുടുങ്ങിയ കാറില്‍ നിന്ന് പുക പുറത്ത് വരുന്നത് ശ്രദ്ധയില്‍പ്പെടുകയായിരുന്നു. ഉടന്‍ കാര്‍ റോഡരുകിലേക്ക് മാറ്റി നിര്‍ത്തി യാത്രക്കാര്‍ പുറത്തിറങ്ങിയപ്പോഴേക്കും തീ പടര്‍ന്നുപിടിച്ചു.
ഫയര്‍ഫോഴ്സ് എത്തിയപ്പോഴേക്കും കാര്‍ കത്തി നശിച്ചിരുന്നു. വെള്ളിമാടുക്കുന്നില്‍ നിന്നും ഒരു യുണിറ്റ് അഗ്നിശമന സേനയെത്തിയാണ് തീയണച്ചത്.
സ്റ്റേഷന് ഓഫീസര്‍ ബാബുരാജ്, റെസ്ക്യു ഓഫീസര്‍ അനില്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഫയര്‍ ആന്‍ഡ് റെസ്ക്യു ഫോഴ്സാണ് സ്ഥലത്തെത്തിയത്. മെഡിക്കല്‍ കോളേജ് പൊലീസും സ്ഥലത്തെത്തി. കാറിന്റെ എഴുപത് ശതമാനത്തിലേറെ കത്തി നശിച്ചിട്ടുണ്ട്.
Ration | വയനാട്ടില്‍ റേഷനരിയില്‍ ചത്ത പാമ്പിനെ കണ്ടെത്തിയതായി പരാതി
മാനന്തവാടിയില്‍(Mananthavady) റേഷനരിയില്‍(Ration Rice) ചത്ത പാമ്പിനെ(Snake) കണ്ടെത്തിയതായി പരാതി. മുതിരേരി പണിയ കോളനിയിലെ ബിന്നി വാങ്ങിയ റേഷനരിയിലാണ് ചത്ത പാമ്പിനെ കണ്ടെത്തിയത്. 15 ദിവസം മുന്‍പാണ് 50 കിലോ അരി കോളനിക്ക് അടുത്തുള്ള തിടങ്ങഴി റേഷന്‍ കടയില്‍ നിന്ന് വാങ്ങിയത്.
രൂക്ഷഗന്ധം അനുഭവപ്പെടാന്‍ തുടങ്ങിയതോടെയായിരുന്നു അരി പരിശോധിച്ചത്. ദ്രവിച്ച നിലയിലായിരുന്നു പാമ്പിനെ അരിയില്‍ നിന്ന് കണ്ടെത്തിയത്. സംഭവം ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് റേഷന്‍ ഇന്‍സ്പെക്ടര്‍ വീട്ടിലെത്തി പരിശോധന നടത്തി.
രണ്ടുദിവസമായി ഈ അരി ഉപയോഗിച്ച് തയ്യാറാക്കിയ ഭക്ഷണമാണ് കഴിച്ചത്. പ്രദേശവാസികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.