നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ആക്റ്റിവിസ്റ്റ് ബിന്ദു അമ്മിണിയോട് മോശമായി പെരുമാറി; സ്വകാര്യ ബസ് ഡ്രൈവര്‍ക്കെതിരെ അസഭ്യം പറഞ്ഞതിന് കേസ്

  ആക്റ്റിവിസ്റ്റ് ബിന്ദു അമ്മിണിയോട് മോശമായി പെരുമാറി; സ്വകാര്യ ബസ് ഡ്രൈവര്‍ക്കെതിരെ അസഭ്യം പറഞ്ഞതിന് കേസ്

  കോഴിക്കോട് കണ്ണൂര്‍ റൂട്ടിലെ സ്വകാര്യ ബസ് ഡ്രൈവര്‍ക്കെതിരെയാണ് കേസ്.

  ബിന്ദു അമ്മിണി

  ബിന്ദു അമ്മിണി

  • Share this:
   കോഴിക്കോട്: ആക്റ്റിവിസ്റ്റ് ബിന്ദു അമ്മിണിയോട് മോശമായി പെരുമാറിയെന്ന പരാതിയില്‍ സ്വകാര്യ ബസ് ഡ്രൈവര്‍ക്കെതിരെ കേസ്. രണ്ടു ദിവസം മുന്‍പ് പൊയില്‍ക്കാവ് നിന്നും വെസ്റ്റ്ഹില്ലിലേക്ക് യാത്ര ചെയ്യുമ്പോള്‍ ബസ് ഡ്രൈവര്‍ അസഭ്യം പറഞ്ഞതായാണ് പരാതി. കോഴിക്കോട് കണ്ണൂര്‍ റൂട്ടിലെ സ്വകാര്യ ബസ് ഡ്രൈവര്‍ക്കെതിരെയാണ് കേസ്. ഡ്രൈവറുടെ പേര് പരാതിയില്‍ ഇല്ല. എന്നാല്‍ സംഭവത്തില്‍ അന്വേഷണം തുടങ്ങിയതായി നടക്കാവ് പൊലീസ് അറിയിച്ചു.

   Clubhouse | അശ്ലീലം, ഭിന്നിപ്പ്, സ്പർദ്ധ; ക്ലബ്ഹൗസ് റൂമുകൾക്ക് കൂച്ചുവിലങ്ങിടാൻ കേരള പോലീസ്

   കേരളത്തിൽ അടുത്തിടെ വളരെയധികം പ്രചാരം ലഭിച്ച സോഷ്യൽ മീഡിയ ആപ്പ് ആണ് ക്ലബ്ഹൗസ്. ശബ്ദം കൊണ്ട് മാത്രം പരസ്പരം പരിചയപ്പെടുകയും ആശയവിനിമയം നടത്തുകയും ചർച്ചകളിൽ പങ്കെടുക്കുകയും ചെയ്യുക എന്നതാണ് ഈ ആപ്പിന്റെ പ്രത്യേകത. തുടക്കത്തിൽ ലഭിച്ച സ്വീകാര്യത നിലവിൽ ഇല്ലെങ്കിലും ഇപ്പോഴും സ്ഥിരം ചർച്ചാ ഗ്രൂപ്പുകളുടെ റൂമുകൾ ഇവിടെ സജീവമാണ്. തുടർച്ചയായി 24 മണിക്കൂർ പ്രവർത്തിക്കുന്ന ഗ്രൂപ്പുകൾ പോലും ക്ലബ്ഹൗസിൽ ഉണ്ട്. എന്നാൽ ക്ലബ്ഹൗസ് വഴി വെറുപ്പും വിദ്വേഷവും അശ്ലീലവും പ്രചരിപ്പിക്കാൻ ശ്രമം നടത്തിയാൽ, പണി പാളും. അത്തരം ഗ്രൂപ്പുകൾക്ക് മേൽ പിടിമുറുക്കാൻ തയാറെടുത്തിരിക്കുകയാണ് കേരള പോലീസ്.

   കേരള പോലീസിന്റെ ഫേസ്ബുക്ക് പേജിൽ ഇങ്ങനെ പറയുന്നു.
   "നവമാധ്യമമായ ക്ലബ്ബ് ഹൗസിൽ സമൂഹത്തിൽ ഭിന്നിപ്പും സ്പർദ്ധയും വളർത്തുന്ന രീതിയിലും യുവജനതയെ വഴിതെറ്റിക്കുന്ന രീതിയിലുമുള്ള റൂമുകൾ സൈബർ ഷാഡോ പോലീസിന്റെ ശക്തമായ നിരീക്ഷണത്തിലാണ്. ഇത്തരം റൂമുകൾ സംഘടിപ്പിക്കുന്ന മോഡറേറ്റർ, സ്പീക്കർ/ഓഡിയോ പാനലുകൾക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുന്നതാണ്."

   ഇന്ത്യൻ അമേരിക്കൻ സംരംഭകനായ രോഹൻ സേത്തും പോൾ ഡേവിസനും ചേർന്ന് സ്ഥാപിച്ച ഓഡിയോ അധിഷ്ഠിത സോഷ്യൽ മീഡിയ ആപ്ലിക്കേഷൻ ക്ലബ്‌ഹൗസ്, സിലിക്കൺ വാലി ടെക്കികൾക്കും ഹോളിവുഡ് താരങ്ങൾക്കും ഇടയിൽ വൻ വിജയമാണ്. എന്നാൽ ആപ്പിന്റെ ആത്യന്തികമായ ലക്ഷ്യം പൊതുജനങ്ങൾക്കായി തുറക്കുക എന്നതാണ്.

   വിവിധയിടങ്ങളിലുള്ള ആളുകൾക്ക് പരസ്പരം സംസാരിക്കാനും കഥകൾ‌ പറയാനും ആശയങ്ങൾ‌ പങ്കുവയ്ക്കാനും ചങ്ങാത്തം കൂടാനും ലോകമെമ്പാടുമുള്ള പുതിയ ആളുകളെ പരിചയപ്പെടാനും ഇതുവഴി സാധിക്കും. എലോൺ മസ്‌ക്, ഓപ്ര വിൻഫ്രി, കാനി വെസ്റ്റ്, ഡെമി ലൊവാറ്റോ, മാർക്ക് സക്കർബർഗ് എന്നിവർ ഉപയോഗിച്ച ക്ലൗബ്ഹൗസിന് മാർച്ച് അവസാനത്തിൽ 13.4 ദശലക്ഷം ഉപയോക്താക്കളുണ്ടെന്നാണ് ബിബിസിയുടെ റിപ്പോ‍ർട്ട്.

   2021-ൽ ടൈം മാഗസിൻ പുറത്തിറക്കിയ ഏറ്റവുമധികം സ്വാധീനം ചെലുത്തിയ 100 കമ്പനികളുടെ പട്ടികയിൽ ക്ലബ്ഹൗസും ഇടം പിടിച്ചിട്ടുണ്ട്. സ്പോട്ടിഫൈ, ഹൈബി, സാവേജ് എക്സ് ഫെന്റി, ബംബിൾ, ആപ്പിൾ തുടങ്ങിയ കമ്പനികളോടൊപ്പമാണ് ക്ലബ്ഹൗസും ഈ പട്ടികയിൽ ഇടം സ്വന്തമാക്കിയത്. ആളുകൾക്ക് ഒന്നിച്ച് ഡിജിറ്റൽ റൂമുകളിൽ ഒത്തുകൂടാനും സാകേതികവിദ്യയും കലയും മുതൽ രാഷ്ട്രീയം വരെ ഏത് വിഷയത്തെക്കുറിച്ചും പരസ്പരം സംസാരിക്കാനും സൗകര്യം ഒരുക്കുന്ന ആപ്പ് എന്നാണ് ടൈം മാഗസിൻ ക്ലബ്ഹൗസിനെ വിശേഷിപ്പിച്ചത്.
   Published by:Jayesh Krishnan
   First published: