നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • കോഴിക്കോട് നഗരത്തിലെ സ്വർണ ഉരുക്ക് കേന്ദ്രത്തിൽ നിന്നും1.2 കിലോ സ്വർണ്ണം കവർന്നു; കവർച്ചയ്ക്ക് പിന്നില്‍ എട്ടംഗ സംഘം

    കോഴിക്കോട് നഗരത്തിലെ സ്വർണ ഉരുക്ക് കേന്ദ്രത്തിൽ നിന്നും1.2 കിലോ സ്വർണ്ണം കവർന്നു; കവർച്ചയ്ക്ക് പിന്നില്‍ എട്ടംഗ സംഘം

    സ്ഥാപനത്തിൽ നിന്നും  ബൈക്കിലേക്ക് കയറുമ്പോൾ ഉടമയെ ചവിട്ടി താഴെയിട്ടാണ് കൈവശം ഉണ്ടായിരുന്ന സ്വർണം കവർന്നത്

    പ്രതീകാത്മക ചിത്രം

    പ്രതീകാത്മക ചിത്രം

    • Share this:
    കോഴിക്കോട്:  തിങ്കളാഴ്ച്ച രാത്രി 10. 20 ന് കോഴിക്കോട് നഗരത്തിലെ തളി കണ്ടംകുളം ജൂബിലി ഹാളിനു മുന്നിൽ വെച്ചാണ്  സ്വർണ്ണ കവർച്ച നടന്നത്. നഗരത്തിലെ സ്വർണ്ണ ഉരുക്ക് കേന്ദ്രത്തിൻ്റെ ഉടമയായ ബംഗാൾ സ്വദേശിയായ റംസാൻ അലിയെ നാലു ബൈക്കുകളിലായി എത്തിയ എട്ടംഗ സംഘം ആദ്യം ആക്രമിക്കുകയായിരുന്നു.സ്ഥാപനത്തിൽ നിന്നും  ബൈക്കിലേക്ക് കയറുമ്പോൾ ഇയാളെ ചവിട്ടി താഴെയിട്ടാണ് കൈവശം ഉണ്ടായിരുന്ന സ്വർണം കവർന്നത്.

    സ്വർണം ഉരുക്കു കേന്ദ്രത്തിൻ്റെ ഉടമയായ റംസാൻ ലിങ്ക് റോഡിലെ   കടയിൽ നിന്ന്   മറ്റൊരിടത്തേക്ക് സ്വർണ്ണം കൊണ്ടു പോകുകയായിരുന്നു. പാൻ്റിൻ്റെ പോക്കറ്റിൽ കടലാസിൽ പൊതിഞ്ഞാണ് സ്വർണം സൂക്ഷിച്ചിരുന്നത്. അക്രമിക്കൾ സ്വർണ്ണം കവർന്നതോടെ റംസാൻ അലി കരഞ്ഞു ബഹളം വെച്ചപ്പോൾ ഓയെത്തിയ നാട്ടുകാരാണ് വിവരം പൊലീസിൽ ആദ്യം അറിയിച്ചത്. വിവരമറിഞ്ഞ് പൊലീസ് ഫ്ലൈയിങ് സ്ക്വാഡ് ഉടനെ തന്നെ സ്ഥലത്തെത്തിയെങ്കിലും കവർച്ചക്കാർ ഈ സമയം കടന്നു കളത്തിരുന്നു.

    കസബ പൊലീസ് കേസെടുത്ത് അന്വേഷം ആരംഭിച്ച് കഴിഞ്ഞു. കേസന്വേഷണത്തിൻ്റെ ഭാഗമായി റംസാൻ അലിയെ സംഭവം നടന്ന സ്ഥലത്തെത്തത്തിച്ച്  പൊലീസ് കാര്യങ്ങൾ ചോദിച്ചറിഞ്ഞു. ഇദ്ദേഹത്തിൻ്റെ ജീവിത പശ്ചാതലത്തെ കുറിച്ചും, എത്ര വർഷമായി കേരളത്തിൽ എത്തിയിട്ടെന്നും, സ്വദേശത്തും, വിദേശത്തുമുള്ള സൗഹൃദങ്ങളെ കുറിച്ചും പൊലീസ് ചോദിച്ച് മനസിലാക്കി. കവർച്ച നടന്ന തളി ക്ഷേത്രത്തിൻ്റെ പരിസര പ്രദേശങ്ങളിലെയും, ഇവിടെ നിന്ന് കവർച്ചക്കാർ രക്ഷപ്പെടാൻ സാധ്യതയുള്ള സ്ഥലങ്ങളിലെയും സി. സി. ടി. വി ദ്യശ്യങ്ങൾ പൊലീസ് വിശദമായി പരിശോധിക്കുകയാണ്.

    ടൗൺ എ. സി. പി ബിജു രാജിൻ്റെ നേതൃത്വത്തിലുള്ള സംഘം സംഭവം നടന്ന സ്ഥലത്തും പരിസര പ്രദേശങ്ങളിലേയും സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചു.

    സംഭവത്തിന് പിന്നിൽ സ്ഥിരം സ്വർണ്ണ കവർച്ച സംഘത്തിന് പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇതര സംസ്ഥാനത്ത് ഉള്ളവരുടെ പങ്കിനെ കുറിച്ചും പോലീസ് നിരീക്ഷിക്കുന്നുണ്ട്. കവർച്ചയ്ക്ക് എത്തിയ ബൈക്കുകൾ കണ്ടെത്തുവാനാണ് സി. സി. ടി. വികൾ പൊലീസ് പ്രധാനമായും പരിശോധിക്കുന്നത്. ഒപ്പം സമീപ ദിവസങ്ങളിൽ സംശയാസ്പദമായ സാഹചര്യത്തിൽ മേഖലയിൽ വന്ന് പോയവരെ കുറിച്ചു നീരിക്ഷിക്കുന്നുണ്ട്. .

    പള്ളിപ്പുറം സ്വർണ്ണ കവർച്ച: മുഖ്യപ്രതി ജാസിം ഖാനും  കൂട്ടാളികളും പിടിയിൽ

    പള്ളിപ്പുറത്ത് സ്വർണ്ണ വ്യാപാരിയെ ആക്രമിച്ച് സ്വർണം കവർന്ന സംഘത്തിലെ മുഖ്യ പ്രതിയും കൂട്ടാളികളും പൊലീസ് പിടിയിലായി. സംഭവ ശേഷം നാല് മാസമായി ഒളിവിൽ കഴിഞ്ഞ ഒന്നാം പ്രതിയും നിരവധി വധശ്രമ, കവർച്ചാ കേസുകളിലെ പ്രതിയുമായ ജാസിംഖാനും കൂട്ടാളികളുമാണ് അറസ്റ്റിലായത്.

    സ്വർണ കവർച്ചക്കായി ക്വട്ടേഷൻ ഏറ്റെടുത്ത് നടപ്പാക്കിയത് ജാസിംഖാന്‍റെ നേതൃത്വത്തിലുള്ള സംഘമാണ്. മംഗലാപുരം പൊലീസും തിരുവനന്തപുരം റൂറൽ ഷാഡോ ടീമും ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
    Published by:Karthika M
    First published:
    )}