കോഴിക്കോട്: കൊടുവള്ളി നെല്ലാംകണ്ടി ജുമാ മസ്ജിദില്‍ വയോധികനെ മരിച്ച നിലയില്‍. മഞ്ചേരി പുല്ലാര പേരാപുരം സ്വദേശി അബ്ദുല്ലക്കുട്ടി (65) യെയാണ് പള്ളിയുടെ ഒന്നാം നിലയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. രാത്രി 9 മണിയോടെ ഒന്നാം നിലയില്‍ കയറിയ കുട്ടികളാണ് വയോധികനെ നിലത്ത് കിടക്കുന്ന നിലയില്‍ കണ്ടത്.
തുടര്‍ന്ന് മുതിര്‍ന്നവരെത്തി പരിശോധിച്ചപ്പോഴാണ് മരിച്ചതായി മനസ്സിലായത്. സാമ്പത്തിക സഹായത്തിനായി ഇയാള്‍ കഴിഞ്ഞ ദിവസം പള്ളിയില്‍ എത്തിയിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. കൊടുവള്ളി പൊലിസ് സ്ഥലത്തെത്തി പരിശോധന നടത്തി. ബന്ധുക്കള്‍ എത്തിയ ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കും.
വിവാഹവാഗ്ദാനം നല്കി പീഡിപ്പിച്ചെന്ന (Rape Case) പരാതിയില്‍ കൊച്ചിയില്‍ ഡോക്ടര്‍ അറസ്റ്റില്‍ (Arrest). ഇടപ്പള്ളി സ്വകാര്യ ആശുപത്രിയിലെ അസ്ഥിരോഗ വിദഗ്ധന്‍ എന്‍.ശ്രീഹരിയാണ് അറസ്റ്റിലായത്. കോട്ടയം സ്വദേശിയായ യുവതിയുടെ പരാതിയിലാണ് കൊച്ചി നോര്‍ത്ത് പോലീസ് കേസെടുത്തത്.
കൊച്ചി കതൃക്കടവിലെയും ചിറ്റൂര്‍ റോഡിലെയും ഫ്ലാറ്റില്‍ വച്ച് പീഡിപ്പിച്ചെന്നാണ് യുവതിയുടെ മൊഴി. ലൈംഗിക വൈകൃതങ്ങള്‍ക്ക് അടിമയാണ് ശ്രീഹരിയെന്നും മൊഴിയിലുണ്ട്. അറസ്റ്റിലായ ഡോക്ടറെ കോടതിയിലെത്തിച്ച് റിമാന്‍ഡ് ചെയ്തു.
Published by:Naseeba TC
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.