നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Kozhikode | കോഴിക്കോട് വയോധികനെ റോഡരികില്‍ തീ കൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി

  Kozhikode | കോഴിക്കോട് വയോധികനെ റോഡരികില്‍ തീ കൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി

  കരുമകന്‍ കാവിനു സമീപം പേരടി പറമ്പില്‍ കുരിശിങ്കല്‍ വീട്ടില്‍ റിട്ട. പൊലീസുകാരനായ ജസ്റ്റിന്‍ ജേക്കബ് (71 ) ആണ് മരിച്ചത്.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   കോഴിക്കോട്: കോഴിക്കോട് കാളാണ്ടിത്താഴം ബൈപ്പാസ് റോഡരികില്‍ വയോധികനെ തീ കൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി. കരുമകന്‍ കാവിനു സമീപം പേരടി പറമ്പില്‍ കുരിശിങ്കല്‍ വീട്ടില്‍ റിട്ട. പൊലീസുകാരനായ ജസ്റ്റിന്‍ ജേക്കബ് (71 ) ആണ് മരിച്ചത്. ഭാര്യക്കൊപ്പമാണ് താമസം. ഏക മകള്‍ ഓസ്ട്രേലിയായിലാണ്. ചേവായൂര്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. മൃതേദേഹം പോസ്റ്റ്മോര്‍ട്ടത്തിനയച്ചു.

   Drowning | ആലപ്പുഴയില്‍ വീടിന് സമീപത്തെ കുളത്തില്‍ വീണ് ഒന്നരവയസുകാരന്‍ മരിച്ചു

   വീടിന് സമീപത്തെ കുളത്തില്‍ വീണ് ഒന്നരവയസുകാരന്‍ മരിച്ചു. മണ്ണഞ്ചേരി പഞ്ചായത്ത് ഇരുപതാം വാര്‍ഡ് കാവുങ്കല്‍ വട്ടമ്മേല്‍വെളി ശ്രീകാന്ത്-ബിന്‍സി ദമ്പതികളുടെ മകന്‍ ശ്രീദേവാണ് മരിച്ചത്.

   ഞായറാഴ്ചയായിരുന്നു സംഭവം. രാവിലെ വീട്ടുമുറ്റത്ത് സഹോദരന്‍ ശ്രീഹരിക്കും അയല്‍പക്കത്തെ കുട്ടികള്‍ക്കുമൊപ്പം കളിക്കുകയായിരുന്നു ശ്രീദേവ്. പെട്ടന്ന് കുഞ്ഞിനെ കാണാതാവുകയായിരുന്നു.

   കുട്ടിയെ കാണാത്തതിനെ തുടര്‍ന്ന് അമ്മ ബഹളമുണ്ടാക്കിയപ്പോഴാണ്‌  നാട്ടുകാരും വീട്ടുകാരും ചേര്‍ന്ന് തിരഞ്ഞു കൊണ്ടിരിക്കുന്നതിന്റെ ഇടയിലാണ് വീടിന് പിന്നിലെ കുളത്തില്‍ ശ്രീദേവിനെ കണ്ടെത്തിയത്.

   ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം തിങ്കളാഴ്ച പോസ്റ്റുമോര്‍ട്ടം നടത്തി സംസ്‌കരിക്കും.
   Published by:Jayesh Krishnan
   First published: