നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'കടൽ കാണാൻ പോണോരെ..'; അപരിചിതനെ കാറിൽ കയറ്റി കടലു കാണാന്‍ പോയി പൊല്ലാപ്പ്‌ പിടിച്ച കുടുംബം!

  'കടൽ കാണാൻ പോണോരെ..'; അപരിചിതനെ കാറിൽ കയറ്റി കടലു കാണാന്‍ പോയി പൊല്ലാപ്പ്‌ പിടിച്ച കുടുംബം!

  ഗര്‍ഭിണിയായ ഭാര്യയെയും കുട്ടികളെയും കടല്‍ക്കരയില്‍ നിര്‍ത്തി ഗൃഹനാഥനും ഒപ്പം കയറിയയാളും കാറിലിരുന്നു മദ്യപിക്കാന്‍ തുടങ്ങി

  • Share this:
   ആളുകള്‍ തമ്മില്‍ കണ്ടുമുട്ടാനും പരസ്പരം പരിചയപ്പെടാനുമെല്ലാം ഇന്ന് വളരെ എളുപ്പമാണ്. നിമിഷങ്ങള്‍ക്കുള്ളിലാണ് രണ്ട് പേര്‍ ആത്മാര്‍ത്ഥ സുഹൃത്തുക്കളാവുന്നത്. പിന്നെ കളിചിരിയായി, തമാശയായി എന്തിനേറെ പറയുന്നു മദ്യപിക്കാനുള്ള പെര്‍ഫക്ട് പാര്‍ട്‌ണേഴ്‌സ് വരെയാവാനും ഞൊടിയിടയില്‍ കഴിയും. അത്തരത്തിലുള്ള ഒരു അനുഭവമാണ് കോഴിക്കോടുള്ള കുടുംബത്തിനുണ്ടായത്.

   ഒന്ന് കടല് കാണാന്‍ പോയത് മാത്രമാണ് കോഴിക്കോട്ടെ ഒരു കുടുംബത്തിന് ഓര്മയുള്ളത്. ഭര്‍ത്താവും ഗര്‍ഭിണിയായ ഭാര്യയും 13 വയസുള്ള പെണ്‍കുട്ടിയും ഒമ്പത് വയസ്സുള്ള ആണ്‍കുട്ടിയുമടങ്ങുന്നതാണ് കുടുംബം പേരാമ്പ്രയില്‍ നിന്നും കോഴിക്കോട് നഗരത്തില്‍ ഡോക്ടറെ കാണാന്‍ വന്നതായിരുന്നു. രാമനാട്ടുകരയില്‍ വച്ച് ഭക്ഷണം കഴിക്കുന്നതിനിടെ ഇവര്‍ ഒരാളെ പരിചയപ്പെടുകയും ഈ പരിചയം ഗൃഹനാഥനുമായുള്ള ആത്മാര്‍ത്ഥ സൗഹൃദമായി മാറുകയും ചെയ്യുന്നു.

   അപ്പോളൊരാഗ്രഹം, ഒരുപാട് കാലത്തിന് ശേഷം ബീച്ച് തുറന്നതല്ലേ ബേപ്പൂര്‍ പുലിമൂട്ട് കണ്ട് വരാം. ഈ സുഹൃത്തിനേയും ഒപ്പം കൂ്ട്ടി കുടുംബം കടല്‍ കാണാന്‍ പോയി. പക്ഷെ ഗര്‍ഭിണിയായ ഭാര്യയെയും കുട്ടികളെയും കടല്‍ക്കരയില്‍ നിര്‍ത്തി ഗൃഹനാഥനും ഒപ്പം കയറിയയാളും കാറിലിരുന്നു മദ്യപിക്കാന്‍ തുടങ്ങി.

   കുറച്ചു നേരം കടല്‍ കണ്ടാസ്വദിച്ച് കുടുംബം നഗരത്തിലേക്കു തിരിച്ചുവരുന്നതിനിടയില്‍ ലബരി മൂത്ത് സൂഹൃത്തും ഗൃഹനാഥനും തമ്മില്‍ വാക്കേറ്റമുണ്ടായി. അത് മൂര്‍ച്ഛിച്ച് വന്ന് ഒടുവില്‍ കാര്‍ നിര്‍ത്തി പുറത്തിറങ്ങിയ ഗൃഹനാഥന്‍ സുഹൃത്തിനെ തല്ലാനൊരുങ്ങി. ഇതോടെ ഉന്തുംതള്ളും ബഹളവുമായി നാട്ടുകാര്‍ ഇടപെടുമ്പോള്‍ ഗര്‍ഭിണിയായ യുവതിയും രണ്ടു കുട്ടികളും കാറില്‍ എന്തു ചെയ്യണമെന്നറിയാതെ അന്തംവിട്ടിരിക്കുകയായിരുന്നു.

   അടിപിടിക്കെടുവില്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച സുഹൃത്തിനെ നാട്ടുകാര്‍ തടയുകയും വിവരം അറിഞ്ഞ് പൊലീസെത്തി കാറിലുള്ളവരെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയും ചെയ്തു.

   ഇതെല്ലാം സംഭവിക്കുന്നതിനിടയില്‍ നടക്കാന്‍ പോലും കഴിയാത്ത വിധത്തില്‍ കള്ളു കുടിച്ച് പൂസായ നിലയിലായിരുന്നു ഗൃഹനാഥനും സുഹൃത്തും. വേറെ വഴിയില്ലാതെ ഭാര്യയും കുട്ടികളും സ്റ്റേഷനില്‍ത്തന്നെ ഇരുന്നു. ഇതോടെ ഗര്‍ഭിണിയായ യുവതിയെയും പെണ്‍കുട്ടിയെയും പൊലീസ് സാമൂഹിക നീതി വകുപ്പിന്റെ സഖി സെന്ററിലേക്കും ആണ്‍കുട്ടിയെ ബോയ്സ് സെന്ററിലേക്കും മാറ്റുകയായിരുന്നു.

   പിറ്റേ ദിവസം രാവിലെ മദ്യത്തിന്റെ കെട്ട് വിട്ട ഗൃഹനാഥനു ബോധവല്‍ക്കരണം നല്‍കിയ ശേഷമാണ കുടുംബത്തിന് അരികിലേക്ക് എത്തിച്ചത്.
   Published by:Karthika M
   First published:
   )}