കോഴിക്കോട്: പന്തീരങ്കാവിൽ മക്കളുമായി കുളിക്കാനിറങ്ങിയ പിതാവ് കുളത്തിൽ മുങ്ങി മരിച്ചു. പുൽപ്പറമ്പിൽ റമീസ് അഹമ്മദ് (42) ആണ് മരിച്ചത്. പെരുമണ്ണയിൽ കവലാട്ട് കുളത്തിൽ വീണാണ് അഹമ്മദ് മരിച്ചത്.
ഇന്നലെ രാവിലെയാണ് അപകടമുണ്ടായത്. കുളി കഴിഞ്ഞ് തിരിച്ചു കയറുന്നതിനിടയിൽ കാൽ വഴുതി വെള്ളത്തിലേക്ക് വീഴുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. രണ്ടാഴ്ച്ച മുമ്പാണ് അഹമ്മദ് ഗൾഫിൽ നിന്ന് നാട്ടിലത്തിയത്.
അതേസമയം, മറ്റൊരു സംഭവത്തിൽ, അടിമാലി ദേവിയാർ പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ അഖിലിനെ കണ്ടെത്തുന്നതിനുള്ള തെരച്ചിൽ ഇന്നും തുടരുകയാണ്. അടിമാലി ഫയർഫോഴ്സ് സംഘത്തിനു പുറമേ തൊടുപുഴയിൽ നിന്നെത്തിയ സ്കൂബാ സംലവും ചേർന്നാണ് തിരച്ചിൽ നടത്തുന്നത്. രാത്രിമഴ തുടർച്ചയായി പെയ്തിരുന്നതിനാൽ പുഴയിൽ വെള്ളമൊഴുക്കും ശക്തമാണ്.
Also Read- സംസ്ഥാനത്ത് ഇന്നും കനത്ത മഴ; ആറ് ജില്ലകളില്‍ ഓറഞ്ച് അലർട്ട്; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്
ഇന്നലെ വൈകിട്ടാണ് ഒഴുവത്തടം സ്വദേശി അഖിൽ പുഴയിൽ ഒഴുക്കിൽ പെട്ട് കാണാതായത്. ദേവിയാർ പുഴയിൽ ഇരുമ്പുപാലത്തിനും മച്ചിപ്ലാവിനും മധ്യേ മഴുവൻമറ്റം പടി ഭാഗത്താണ് അഖിൽ ഒഴുക്കിൽ പെട്ടത്. മീൻ പിടിക്കാനായി സുഹൃത്തുക്കളുമൊത്ത് പുഴയിൽ ഇറങ്ങിയ അഖിൽ കാൽ വഴുതി ഒഴുക്കിൽ പെടുകയായിരുന്നു.
അടിമാലി ഫയർ ഫോഴ്‌സും, പൊലീസും , നാട്ടുകാരും ചേർന്ന് സ്ഥലത്ത് തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. വൈകിട്ട് കാറ്റും മഴയും ശക്തിപ്പെട്ടതോടെ തെരച്ചിൽ നിർത്തിവെച്ചു. ഇന്ന് പോലീസിന്റെയും നാട്ടുകാരുടെയും സഹായത്തോടെ ഫയർഫോഴ്സ് സംഘം തെരച്ചിൽ തുടരുകയാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Drown to death, Kozhikkode