നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'പെണ്‍കുട്ടികളെ കരളുറപ്പോടെ സംസാരിക്കാന്‍ പഠിപ്പിച്ചത് സി.എച്ച്; ആര്‍ക്കും വിഷമം തോന്നണ്ട': ഫാത്തിമ തഹ്ലിയ

  'പെണ്‍കുട്ടികളെ കരളുറപ്പോടെ സംസാരിക്കാന്‍ പഠിപ്പിച്ചത് സി.എച്ച്; ആര്‍ക്കും വിഷമം തോന്നണ്ട': ഫാത്തിമ തഹ്ലിയ

  കേരളത്തിന് അഭിമാനിക്കാവുന്ന രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വഴിയൊരുക്കിയ സി.എച്ചാണ് മാതൃകയെന്ന് സി.എച്ച് ഓര്‍മ്മദിനത്തിന് എഴുതിയ ലേഖനത്തില്‍ ഫാത്തിമ എഴുതുന്നു.

  ഫാത്തിമ തഹ്ലിയ

  ഫാത്തിമ തഹ്ലിയ

  • Share this:
  കോഴിക്കോട്: മുസ്ലിം പെണ്‍കുട്ടികള്‍ കരളുറപ്പോടെ സംസാരിക്കുമ്പോള്‍ ആര്‍ക്കെങ്കിലും വിമ്മിഷ്ടം തോന്നുന്നുണ്ടെങ്കില്‍ അവര്‍ സി.എച്ചിനെ ഓര്‍ക്കണമെന്ന്  എം.എസ്.എഫ് മുന്‍ ദേശീയ വൈസ് പ്രസിഡണ്ട് ഫാത്തിമ തഹ്ലിയ. മുന്‍തലമുറയ്ക്ക് ലഭിക്കാതെത പാഠ പുസ്തകങ്ങള്‍ കൈയെത്തിപ്പിടിക്കാന്‍ പ്രാപ്തരാക്കിയത് സി.എച്ച് ആണെന്ന് ഫാത്തിമ ലേഖനത്തില്‍ വ്യക്തമാക്കുന്നു. ആത്മവിശ്വാസത്തോടെ നാളേയിലേക്ക് കുതിക്കാന്‍ പ്രചോദിപ്പിച്ചത് ഈ മഹാമനീഷിയാണെന്നും അദ്ദഹമേല്‍പ്പിച്ച വസിയ്യത്ത് വീഴ്ചകൂടാതെ നിറവേറ്റുകാണ് പിന്‍തലമുറയെന്നും ഫാത്തിമ തഹ്ലിയ വ്യക്തമാക്കി.

  കേരളത്തിന് അഭിമാനിക്കാവുന്ന രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വഴിയൊരുക്കിയ സി.എച്ചാണ് മാതൃകയെന്ന് സി.എച്ച് ഓര്‍മ്മദിനത്തിന് എഴുതിയ ലേഖനത്തില്‍ ഫാത്തിമ എഴുതുന്നു. രാഷ്ട്രീയക്കാര്‍ അടുത്ത തിരഞ്ഞെടുപ്പിനെ കുറിച്ച് ചിന്തിക്കുമ്പോള്‍ രാഷ്ട്ര തന്ത്രജ്ഞര്‍ അടുത്ത തലമുറയെക്കുറിച്ചാണ് ചിന്തിക്കുന്നത്. രാഷ്ട്രീയക്കാരന്‍ സ്വന്തം പാര്‍ട്ടിയെക്കുറിച്ച് ഉറ്റുനോക്കുമ്പോള്‍ രാഷ്ട്രതന്ത്രജ്ഞന്‍ രാഷ്ട്രത്തിന്റെ വിജയത്തെക്കുറിച്ച് ചിന്തിക്കുന്നു. രാഷ്ട്രമീമാംസ പണ്ഡിതര്‍ നല്‍കിയ ഏത് അളവുകോലെടുത്താലും സി.എച്ച് രാഷ്ട്രതന്ത്രജ്ഞന്‍ എന്ന ബഹുമതിക്ക് അര്‍ഹനാണ്.

  കോഴിക്കോട് സര്‍വ്വകലാശാലക്ക് പുറമെ കൊച്ചി സര്‍വ്വകലാശാല സ്ഥാപിക്കുന്നതിലും നിര്‍ണ്ണായക പങ്കുവഹിച്ചത് സി.എച്ച് മുഹമ്മദ് കോയയാണ്. ഗനി ഉള്‍പ്പെടെ സി.എച്ച് കൊണ്ടുവന്ന വൈസ് ചാന്‍സലര്‍മാര്‍ മുഴുവന്‍ പേരും അതിപ്രഗത്ഭരായിരുന്നു. മറ്റു സമുദായങ്ങളുമായി സൗഹാര്‍ദം നിലനിര്‍ത്തിക്കൊണ്ടുതന്നെ സ്വന്തം സമുദായത്തിന്റെ അവകാശ സംരക്ഷണത്തിനായി അഹോരാത്രം പ്രയത്നിച്ച നേതാവായിരുന്നു സി.എച്ച്.

  കേരളത്തിലെ മുസ്ലിം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ പുരോഗതി സി.എച്ചിന്റെ പേരിനൊപ്പം വായിക്കേണ്ടതാണ്. നിങ്ങള്‍ രാഷ്ട്രീയ നേതാക്കളും ജനപ്രതിനിധികളും ആകുന്നതിനേക്കാള്‍ മുന്‍ഗണന കൊടുക്കേ്ടത് ഉദ്യോഗസ്ഥരും പ്രൊഫഷണലുകളും ആകാനാണെന്ന് സി.എച്ച് ഓര്‍മ്മിപ്പിച്ചുകൊണ്ടിരുന്നു. നിങ്ങള്‍ ഒരാളുടെയും അടിമകളായി മാറരുതെന്നും വിറകുവെട്ടുകാരും വെള്ളം കോരികളുമാവരുതെന്നും സി.എച്ച് പഠിപ്പിച്ചു.

  പാര്‍ട്ടി നേതൃത്വത്തിന്റെ സ്ത്രീവിരുദ്ധ നിലപാടുകളെ ചോദ്യം ചെയ്തതിന് എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡണ്ട് സ്ഥാനത്ത് നിന്നും നീക്കം ചെയ്യപ്പെട്ടയാളാണ് ഫാത്തിമ തഹ്ലിയ. എം.എസ്.എഫ് പ്രസിഡണ്ട് പി.കെ നവാസിനെതിരെ വനിതാ കമ്മീഷനില്‍ പരാതി നല്‍കിയ ഹരിത നേതാക്കളെ പുറത്താക്കിയതിനെ ചോദ്യം ചെയ്ത ഫാത്തിമ തഹ്ലിയ പാര്‍ട്ടിയില്‍ സി.എച്ച് കാണിച്ചു തന്ന വഴിയിലൂടെയാണ് മുന്നോട്ടുപോകുന്നതെന്ന് നേരത്തെ പലതവണ വ്യക്തമാക്കിയിരുന്നു.

  പാര്‍ട്ടി ഭരണഘടനക്കും സി.എച്ച് ഉള്‍പ്പെടെയുള്ളവര്‍ കാണിച്ചുതന്ന മാര്‍ഗത്തിനും വിരുദ്ധമായാണ് ഇപ്പോഴത്തെ നേതൃത്വം പെരുമാറുന്നതെന്നാണ് ഫാത്തിമ തഹ്ലിയയുടെയും പുറത്താക്കപ്പെട്ട ഹരിത നേതാക്കളുടെയും നിലപാട്. സ്ത്രീകള്‍ സ്വന്തം അഭിപ്രായം പ്രകടിപ്പിക്കുന്നതിനെ അസഹിഷ്ണുതയോടെ പെരുമാറുന്നത് സ്ത്രീവിരുദ്ധവും മനുഷ്യത്വ വിരുദ്ധവുമായ നിലപാടാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടിയിരുന്നു. പെണ്‍കുട്ടികളെ വിദ്യാഭ്യാസ പുരോഗതിയിലേക്ക് കൊണ്ടുവന്നതിലൂടെ സി.എച്ച് ഇതിനെതിരെ പോരാടാനാണ് പഠിപ്പിച്ചതെന്നും വനിതാ നേതാക്കള്‍ വ്യക്തമാക്കിയിരുന്നു.
  Published by:Jayesh Krishnan
  First published:
  )}