കോഴിക്കോട് മിഠായിത്തെരുവില്‍ തീപിടുത്തം; ആളപായമില്ല

ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു സംഭവം

News18 Malayalam

News18 Malayalam

 • Share this:
  കോഴിക്കോട് : മിഠായിത്തെരുവിന് സമീപം തീപിടിത്തം. മൊയ്തീന്‍ പള്ളി റോഡിലെ വി.കെ.എം ബില്‍ഡിങ്ങ് ഷോപ്പിങ്ങ് കോപ്ലക്‌സിലെ ജെ.ആര്‍. ഫാന്‍സി എന്ന ചെരുപ്പ്കടയ്ക്കാണ് തീ പിടിച്ചത്. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു സംഭവം.

  സമീപത്തെ കടകളിലെ ജീവനക്കാരാണ് തീപിടിത്തത്തെ തുടര്‍ന്നുണ്ടായ പുക ഉയരുന്നത് കണ്ടത്. ഇടനെ തന്നെ മറ്റ് കടകളിലേക്ക് തീ പടരാതിരിക്കാന്‍ ശ്രമിയ്ക്കുകയും കടയ്ക്കുള്ളിലുണ്ടായിരുന്ന രണ്ട് സ്ത്രീകളെ രക്ഷപ്പെടുത്തുകയും ചെയ്തു. ഫയര്‍ ഫോഴ്‌സിന്റെ എട്ട് യൂണിറ്റുകള്‍ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്.
  Published by:Karthika M
  First published:
  )}