• HOME
  • »
  • NEWS
  • »
  • kerala
  • »
  • കോഴിക്കോട് ഫറോക്കിൽ ഗോഡൗണിന് തീപിടുത്തം; തീയണയ്ക്കാനുള്ള ശ്രമം തുടരുന്നു

കോഴിക്കോട് ഫറോക്കിൽ ഗോഡൗണിന് തീപിടുത്തം; തീയണയ്ക്കാനുള്ള ശ്രമം തുടരുന്നു

നാല് യൂണിറ്റ് ഫയർഫോഴ്സാണ് സ്ഥലത്തെത്തിയിട്ടുള്ളത്.

  • Last Updated :
  • Share this:
    കോഴിക്കോട്: ഫറോക്ക് ഗോഡൗണിൽ തീപിടുത്തം. പഴയ പലത്തിന് സമീപമുള്ള ഗോഡൗണിലാണ് തീപിടിച്ചത്. പെയിന്റ് നിർമ്മാണ അസംസ്കൃത വസ്തുക്കൾ സൂക്ഷിക്കുന്ന ഗോഡൗണാണിത്. മൂന്നുമണിക്കൂർ നേരത്തെ ശ്രമത്തിനൊടുവിലാണ്  ചെറുവണ്ണൂർ പെയിന്റ് ഗോഡൗണിലെ തീ പിടിത്തം നിയന്ത്രണവിധേയമായത്.

    ഒൻപത് യൂണിറ്റ് ഫയർഫോഴ്സും കരിപ്പൂർ വിമാനത്താവളത്തിൽ നിന്നുള്ള അഗ്നി രക്ഷാ സേനയും എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. സംഭവത്തിൽ ക്രമക്കേട് നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്ന് ഡി സി പി ശ്രീനിവാസ് പറഞ്ഞു.



    വൈകീട്ട് അഞ്ചു മണിയോടെയാണ് ഗോഡൗണിൽ തീ പടർന്നത്. ടാർപന്റൈൻ, റ്റിന്നർ ഉൾപ്പടെ പെയിന്റ് നിർമ്മാണത്തിന് ഉപയോഗിക്കുന്ന അസംസ്‌കൃത വസ്തുക്കൾ സൂക്ഷിച്ച ഗോഡൗൺ ആയതു കൊണ്ട് തീ അതിവേഗം ആളിപ്പടർന്നു. ലോഡ് ഇറക്കുകയായിരുന്ന ടാങ്കർ ലോറിക്കും തീ പിടിച്ചു. ടാങ്കറിലെ തീ അണച്ചതും പെട്ടന്ന് തന്നെ സ്ഥലത്തു നിന്ന് മാറ്റിയതും വലിയ അപകടം ഒഴിവാക്കി.

    ഷോർട് സർക്യൂട്ട് ആണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. ടാങ്കറിൽ നിന്നും തീ പടർന്നോ എന്നും പരിശോധിക്കുന്നുണ്ട്. ഫോറെൻസിക് സംഘം സ്ഥലത്ത് വിശദമായ പരിശോധന നടത്തും. സംഭവസമയത്ത് സ്ഥലത്ത് ഉണ്ടായിരുന്ന മൂന്ന് തൊഴിലാളികളിൽ രണ്ട് പേർക്ക് നിസാര പരിക്കുകളുണ്ട്.
    Published by:Naseeba TC
    First published: