നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ചെങ്ങോട്ടുമലയില്‍ കരിങ്കല്‍ ഖനനത്തിന് അനുമതിയില്ല; മൂന്ന് വര്‍ഷത്തെ പോരാട്ടത്തിന് നീതി ലഭിച്ചെന്ന് സമരസമിതി

  ചെങ്ങോട്ടുമലയില്‍ കരിങ്കല്‍ ഖനനത്തിന് അനുമതിയില്ല; മൂന്ന് വര്‍ഷത്തെ പോരാട്ടത്തിന് നീതി ലഭിച്ചെന്ന് സമരസമിതി

  മഞ്ഞൾ കൃഷിക്കെന്ന പേരിൽ പത്തനംതിട്ട ആസ്ഥാനമായുള്ള ഡെൽറ്റാ ഗ്രൂപ്പ് ചെങ്ങോട്ടുമലയിൽ 80 ഏക്കർ ഭൂമി വാങ്ങിയിരുന്നു.

  News18

  News18

  • Share this:
  കോഴിക്കോട്:  കോട്ടൂർ പഞ്ചായത്തിലെ ചെങ്ങോട്ടുമലയിൽ  12 ഏക്കർ സ്ഥലത്ത് ഖനനം നടത്താൻ   ഡെൽറ്റ റോക്സ് പ്രൊഡക്ട് കമ്പനിക്ക് പാരിസ്ഥിതികാനുമതി ലഭിക്കില്ല.  മൂന്ന് പഞ്ചായത്തുകളിലെ ആയിരക്കണക്കിന് കുടുംബങ്ങൾ ഖനനത്തിനെതിരെ സമര രംഗത്തു തുടരുന്നതിനിടെയാണ് സംസ്ഥാന പരിസ്ഥിതികാനുമതി നിർണ്ണയ സമിതി ഖനനത്തിന് അനുമതി നിഷേധിച്ചത്.

  മഞ്ഞൾ കൃഷിക്കെന്ന പേരിൽ പത്തനംതിട്ട ആസ്ഥാനമായുള്ള ഡെൽറ്റാ ഗ്രൂപ്പ് ചെങ്ങോട്ടുമലയിൽ 80 ഏക്കർ ഭൂമി വാങ്ങിയിരുന്നു. കിഴുക്കാം തൂക്കായ പാറക്കെട്ടുകൾ നിറഞ്ഞ ചെങ്ങോട്ടുമലയിലെ 12 ഏക്കർ ഭൂമിയിൽ കരിങ്കൽ ഖനനം നടത്താനായിരുന്നു ഡെൽറ്റാ ഗ്രൂപ്പിൻ്റെ നീക്കം.

  ഇതിനിടെ ചെങ്ങോട്ടുമലയിലെ കരിങ്കൽ ഖനനത്തിന് പാരിസ്ഥിതികാനുമതി നൽകരുതെന്ന് സംസ്ഥാന  പാരിസ്ഥിതികാഘാത നിർണ്ണയ സമിതിയായ സിയാക്ക് സർക്കാറിന് ശിപാർശ നൽകി. ജൂലൈ 23 ന് സിയാക്ക് ചെയർമാൻ സി ഭാസ്കരൻ്റെ നേതൃത്വത്തിലുള്ള സംഘം ചെങ്ങോട്ടുമല സന്ദർശിച്ചിരുന്നു. മുമ്പ് സിയാക്കിലെ രണ്ട് അംഗങ്ങൾ സ്ഥലം സന്ദർശിച്ച് നൽകിയ റിപ്പോർട്ട് ഡെൽറ്റാ ഗ്രൂപ്പിന് അനുകൂലമായിരുന്നു.

  തങ്ങളെ കേൾക്കാതെയാണ് റിപ്പോർട്ട് തയ്യാറാക്കിയതെന്ന് കാണിച്ച് സമരസമിതി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. സമരസമിതിയെയും കോട്ടൂർ പഞ്ചായത്തിനെയും കേൾക്കണമെന്ന് കോടതി ഉത്തരവിട്ടു. തുടർന്നാണ് സിയാക്ക് ചെയർമാൻ്റെ നേതൃത്വത്തിൽ എഴംഗ സംഘം ചെങ്ങോട്ടുമല സന്ദർശിച്ച് റിപ്പോർട്ട് തയ്യാറാക്കിയത്.

  ചെങ്ങോട്ടുമലയിലെ ഖനന നീക്കത്തിന് തിരിച്ചടിയായതിൻ്റെ ആശ്വാസത്തിലാണ് പ്രദേശവാസികൾ. വൈകിയാണെങ്കിലും നീതി ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് കോട്ടൂർ പഞ്ചായത്ത് പ്രസിഡൻറ് സി എച്ച് സുരേഷ് പറഞ്ഞു.

  കോട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ ചെങ്ങോടുമലയില്‍ ലക്ഷ്യമിട്ട് സംസ്ഥാനത്തെ ഏറ്റവും വലിയ കരിങ്കല്‍ ക്വാറിയെന്ന് ചെങ്ങോടുമല ഖനനവിരുദ്ധ ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍. സംസ്ഥാന പാരിസ്ഥിതികാഘാത നിര്‍ണയ സമിതിയില്‍ നിന്ന് സമരസമിതി പ്രവര്‍ത്തകന്‍ ലിനീഷ് നരയംകുളത്തിന് ലഭിച്ച വിവരാവകാശ രേഖയിലാണ് വിവരങ്ങളുള്ളത്.

  Also Read-ശമ്പള വിഷയത്തില്‍ പ്രതിഷേധവുമായി മെഡിക്കല്‍ കൊളേജ് ഡോക്ടര്‍മാര്‍; കെജിഎംസിടിഎ സെപ്റ്റംബര്‍ 11ന് വഞ്ചനാ ദിനാമാചരിക്കും

  100 ഏക്കർ സ്ഥലത്ത് കരിങ്കല്‍ ക്വാറി തുടങ്ങുമെന്ന് കാണിച്ച് സൂപ്പര്‍ ക്വാറി പ്രൊജക്ട് കമ്പനി സംസ്ഥാന പാരിസ്ഥിതികാഘാത സമിതിക്ക് മുമ്പാകെ സമര്‍പ്പിച്ചിരുന്നു. ഡെൽറ്റ ഗ്രൂപ്പിന് പാരിസ്ഥിതികാനുമതി ലഭിച്ചിരുന്നെങ്കിൽ  30 വര്‍ഷം കൊണ്ട് 3.2 കോടി ടണ്‍ കരിങ്കല്ല് പൊട്ടിക്കുമെന്നാണ് പ്രൊജക്ടില്‍ പറയുന്നത്. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ശിലാക്ഷേത്രമായ ബ്രഹദ്വേശ്വര ക്ഷേത്രം പണിയാന്‍ വെറും 1.5ലക്ഷം ടണ്‍ ശില മാത്രമാണ് ഉപയോഗിച്ചിട്ടുള്ളത്.

  അതായത്, 480 ബ്രഹദ്വേശ്വര ക്ഷേത്രം പണിയാനുള്ള ശിലകളാണ് ചെങ്ങോടുമലയില്‍ നിന്നും ഖനനം ചെയ്യാനാകുക. 250 മീറ്റര്‍ ഉയരമാണ് ചെങ്ങോടുമലക്കുള്ളത്. ഏകദ്ദേശം 90 നിലയുള്ള കെട്ടിടത്തിന്റെ ഉയരം. ഇത്രയും ഉയരത്തിലുള്ള മല പൊട്ടിക്കുമ്പോള്‍ ആദിവാസി വിഭാഗങ്ങളുള്‍പ്പെടെ 2000ത്തിലധികം വരുന്ന താഴ്വാരത്തെ കുടുംബങ്ങളുടെ ജീവിതം ദുരിതത്തിലാവും. ഇവിടെ ക്രഷറും എം.സാന്റ് യൂണിറ്റും തുടങ്ങിയാല്‍ 3000 കോടിയോളമുണ്ടാവും കമ്പനിയുടെ വരുമാനം.

  പ്രൊജക്ടില്‍ പറഞ്ഞ കരിങ്കല്ലുകളും മറ്റ് ഉല്‍പ്പന്നങ്ങളും കൊണ്ടു പോകുന്നതിന് ടിപ്പറുകള്‍ നിത്യേന 2500 തവണ സര്‍വ്വീസ് നടത്തണം. കോട്ടൂരിലെ ഗ്രാമീണ റോഡുകളിലൂടെ ഇത്രയധികം ടിപ്പറുകള്‍ സര്‍വ്വീസ് നടത്തുമ്പോള്‍ മറ്റ് വാഹനങ്ങള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയായിരിക്കും.
  Published by:Jayesh Krishnan
  First published:
  )}