• HOME
  • »
  • NEWS
  • »
  • kerala
  • »
  • Kuthiravattam Hospital|നിരന്തരമുണ്ടാകുന്ന സുരക്ഷാ വീഴ്ച്ച; ആരോഗ്യവകുപ്പ് ഡയറക്ടര്‍ നാളെ കുതിരവട്ടത്ത് എത്തും

Kuthiravattam Hospital|നിരന്തരമുണ്ടാകുന്ന സുരക്ഷാ വീഴ്ച്ച; ആരോഗ്യവകുപ്പ് ഡയറക്ടര്‍ നാളെ കുതിരവട്ടത്ത് എത്തും

സൂപ്രണ്ടിനെ സസ്പെൻഡ് ചെയ്ത സംഭവത്തിൽ കെ ജി എം ഒഎയുടെ സമരം താത്കാലികമായി നിർത്തിവെച്ചു.

  • Share this:
    കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ (Kuthiravattam Hospital)സുരക്ഷാ വീഴ്ച്ച സംബന്ധിച്ച് നാളെ ഡിഎച്ച്എസ് സന്ദർശനം നടത്തും. മന്ത്രി ആവശ്യപ്പെട്ട പ്രകാരമുള്ള റിപ്പോർട്ട് തയ്യാറാക്കുന്നതിന് മുന്നോടിയായാണ് സന്ദർശനം. ബുധനാഴ്ചയ്ക്കകം റിപ്പോർട്ട് നൽകാനാണ് വീണ ജോർജ് ആവശ്യപ്പെട്ടിട്ടുള്ളത്.

    അതേസമയം, അന്തേവാസി വാഹനാപകടത്തിൽ മരിച്ചതിനെ തുടർന്ന് സൂപ്രണ്ടിനെ സസ്പെൻഡ് ചെയ്ത സംഭവത്തിൽ കെ ജി എം ഒഎയുടെ സമരം താത്കാലികമായി നിർത്തിവെച്ചു. ഡി എച്ച് എസിന്‍റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സൂപ്രണ്ട് ഡോ. കെ സി രമേശനെ സസ്പെൻഡ് ചെയ്തത്. സൂപ്രണ്ടിനെതിരായ നടപടിക്കെതിരെ ഒ പി ബഹിഷ‍്കരണ സമരവുമായി കെജിഎംഒഎ രംഗത്തെത്തുകയായിരുന്നു.
    Also Read-കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തിൽ അന്തേവാസി ആത്മഹത്യയ്ക്ക് ശ്രമിച്ചു

    സ്പെഷ്യാലിറ്റി ഒ പി ബഹിഷ്കരണം ജില്ലയിലെ സർക്കാർ ആശുപത്രികളുടെ പ്രവർത്തനത്തെയും ബാധിച്ചു. മധ്യസ്ഥ ചര്‍ച്ചകളെത്തുടര്‍ന്നാണ് സമരം തല്‍കാലത്തേക്ക് നിര്‍ത്തിവെച്ചത്. ആരോഗ്യമന്ത്രി വീണ ജോ‍ർജുമായി നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിലാണ് തീരുമാനമെന്നും കെ ജി എം ഒ എ വ്യക്തമാക്കി.

    സൂപ്രണ്ടിന്റെ സസ്പെൻഷൻ പിൻവലിക്കമെന്ന ആവശ്യം മന്ത്രിയെ അറിയിച്ചു. ഇക്കാര്യത്തിൽ ഡി എച്ച് എസിനോട് റിപ്പോർട്ട് തേടുമെന്നും ബുധനാഴ്ചയ്ക്കകം നടപടി ഉണ്ടാകുമെന്നും മന്ത്രി ഉറപ്പ് നൽകിയതായി കെ ജി എം ഒ എ ഭാരവാഹികൾ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ വെള്ളിയാഴ്ച വരെ സമരം നിർത്തിവയ്ക്കുകയാണെന്നും കെ ജി എം ഒ എ വ്യക്തമാക്കി.
    Also Read- ആശുപത്രി മാലിന്യങ്ങൾക്കിടയിൽ നവജാതശിശുവിന്റെ മൃതദേഹം; മൃതദേഹം മെഡിക്കൽ കോളേജിൽ നിന്നുള്ളതല്ല‌െന്ന് സൂപ്രണ്ട്

    നാളെ മുതൽ അവധിയെടുത്ത് പ്രതിഷേധിക്കുമെന്നും വഹിക്കുന്ന അധിക ചുമതലകളിൽ നിന്നും വിട്ട് നിൽക്കുമെന്നും കെജിഎംഒഎ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലായിരുന്നു ചര്‍ച്ച. സുരക്ഷാ വീഴ്ചയിൽ സൂപ്രണ്ടിനെ മാത്രം  ബലിയാടാക്കുകയാണെന്നാണ് കെ ജി എം ഒ എ ആരോപിക്കുന്നത്. റിമാൻഡ് പ്രതിയുടെ സുരക്ഷ പൊലീസിന്റെ  ഉത്തരവാദിത്വമാണെന്നും പിഴവ് പൊലീസിന്റെ ഭാഗത്ത് നിന്നാണുണ്ടായതെന്നുമാണ് കെ ജി എം ഒ എ  ആരോപിക്കുന്നത്. വിഷയത്തെ നിയമപരമായി നേരിടും. അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചതായും  കെ ജി എം ഒ എ വിശദീകരിക്കുന്നു.

    അതിനിടയിൽ കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തില്‍ ഇന്ന് അന്തേവാസി ആത്മഹത്യക്ക് ശ്രമിച്ചു. അഞ്ചാം വാര്‍ഡിലെ അന്തേവാസിയായ മുപ്പതുകാരിയാണ് ആത്മഹത്യ ശ്രമം നടത്തിയത്. ഇവരെ രക്ഷപ്പെടുത്തി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവതിയുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.
    Published by:Naseeba TC
    First published: