നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • കൊയിലാണ്ടിയിൽ നിന്ന് കാണാതായ വീട്ടമ്മയും യുവാവും ലോഡ്ജിൽ തൂങ്ങിമരിച്ച നിലയിൽ

  കൊയിലാണ്ടിയിൽ നിന്ന് കാണാതായ വീട്ടമ്മയും യുവാവും ലോഡ്ജിൽ തൂങ്ങിമരിച്ച നിലയിൽ

  സെപ്റ്റംബർ 24 നാണ് റിൻസിയേയും നാല് വയസ്സുള്ള കുഞ്ഞിനേയും കാണാതായത്.

  • Share this:
   കോഴിക്കോട്: കൊയിലാണ്ടിയിൽ നിന്നും കാണാതായ വീട്ടമ്മയെ ലോഡ്ജിൽ മരിച്ച നിലയിൽ. കഴിഞ്ഞ സെപ്റ്റംബറിലാണ് കൊയിലാണ്ടി കുറുവങ്ങാട് സ്വദേശിയായ റിൻസി(29) കാണാതാകുന്നത്. റിൻസിയേയും മലപ്പുറം പുളിക്കൽ പരുത്തിക്കോട് പിണങ്ങോട്ട് മുഹമ്മദലിയുടെ മകൻ മുഹമ്മദ് നിസാർ (29 ) എന്നിവരെയാണ് എലത്തൂരിലെ സ്വകാര്യ ലോഡ്ജിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

   റിൻസിക്ക് നാല് വയസ്സുള്ള കുഞ്ഞുണ്ട്. സെപ്റ്റംബർ 24 നാണ് റിൻസിയേയും നാല് വയസ്സുള്ള കുഞ്ഞിനേയും കാണാതായത്. ഇക്കഴിഞ്ഞ പത്താം തീയതി റിൻസിയേയും മുഹമ്മ് നിസാറിനേയും പൊലീസ് കണ്ടെത്തി ചോദ്യം ചെയ്തിരുന്നു. ഇരുവരേയും കസ്റ്റഡിയിലെടുത്ത പൊലീസ് 11ന് കൊയിലാണ്ടി കോടതിയിൽ ഹാജരാക്കി.

   മുഹമ്മദ് നിസാറിനൊപ്പം പോകണമെന്ന് റിൻസി കോടതിയിൽ അറിയിക്കുകയായിരുന്നു. ചൈൽഡ് ലൈനിലാക്കി കുട്ടിയെ ഭർത്താവ് പ്രസാദ് വീട്ടിലേക്ക് കൊണ്ടു പോകുകയും ചെയ്തു.

   Also Read-പെണ്‍മക്കളെ പീഡിപ്പിച്ചെന്ന കേസില്‍ ആണ്‍മക്കളെ കുടുക്കി പോലീസ്;അന്വേഷണത്തിന് ഹൈക്കോടതി

   ഇതിന് പിന്നാലെയാണ് റിൻസിയേയും നിസാറിനേയും ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. നിസാറും വിവാഹിതനാണ്. ഇരുവരും നാല് വർഷമായി പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് പറയുന്നു.

   പ്രണയത്തിന്റെ പേരിൽ വീണ്ടും കൊല; എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ നടുറോഡിൽ കുത്തിക്കൊന്നു

   പ്രണയത്തിന്റെ പേരിൽ വീണ്ടും കൊലപാതകം. പൂനെയിൽ നിന്നാണ് പുതിയ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെയാണ് ഇരുപത്തിരണ്ടുകാരനായ യുവാവ് കുത്തിക്കൊലപ്പെടുത്തിയത്.

   Also Read-Uthra Case Verdict | ശിഷ്ടകാലം ജയിലില്‍ എന്നറിഞ്ഞിട്ടും നിര്‍വികാരന്‍; സൂരജ് കുടുങ്ങിയ വഴികള്‍ ഇങ്ങനെ

   പൂനെയിലെ ബിബ്വേവാദി ഏരിയയിൽ കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്. എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ ക്ഷിതിജ (14) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ വൈകിട്ട് വീട്ടിൽ നിന്നും കബഡി ക്ലാസിന് പോയ പെൺകുട്ടിയെ യുവാവ് വഴിയിൽ തടഞ്ഞു നിർത്തി നിരവധി തവണ കുത്തുകയായിരുന്നു.

   പെൺകുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പെൺകുട്ടിയുടെ ബന്ധുവാണ് ആക്രമിച്ചത്. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ,

   "ചൊവ്വാഴ്ച്ച വൈകിട്ട് കബഡി ക്ലാസിന് പുറപ്പെട്ട പെൺകുട്ടിയെ 5.45 ഓടെ ബൈക്കിലെത്തിയ ഋഷികേഷ് എന്ന ശുഭം ഭഗവത്(22) ബൈക്കിൽ എത്തി തടഞ്ഞു നിർത്തി. മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് പെൺകുട്ടിയെ ശുഭം ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി സംഭവ സ്ഥലത്തു വെച്ചു തന്നെ മരണപ്പെട്ടു".

   കൊലപാതക സമയത്ത് ക്ഷിതിജയ്ക്കൊപ്പം കൂട്ടുകാരിയുമുണ്ടായിരുന്നു. ഈ പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയ പ്രതി സ്ഥലത്ത് നിന്ന് ഓടിപ്പോകാൻ ആവശ്യപ്പെട്ടതായും പൊലീസ് പറയുന്നു.

   പെൺകുട്ടിയുടെ അകന്ന ബന്ധുവാണ് പ്രതി. ഇയാളുടെ പ്രണയാഭ്യർത്ഥന പെൺകുട്ടി നിരസിച്ചതാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. സംഭവ സ്ഥലത്തു നിന്നും തോക്കും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

   കൊലപാതകത്തിന് ശേഷം സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ട പ്രതിക്കായുള്ള അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു.

   ശ്രദ്ധിക്കുക: (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ:  പ്രതീക്ഷ (കൊച്ചി ) -048-42448830,  മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )-  011-23389090,  കൂജ് (ഗോവ )- 0832- 2252525,  റോഷ്നി (ഹൈദരാബാദ്) -040-66202000)
   Published by:Naseeba TC
   First published:
   )}