നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • മകളുടെ സംസ്‌കാര ചടങ്ങുകള്‍ നടക്കുന്നതിനിടെ അച്ഛന്‍ കുഴഞ്ഞുവീണ് മരിച്ചു

  മകളുടെ സംസ്‌കാര ചടങ്ങുകള്‍ നടക്കുന്നതിനിടെ അച്ഛന്‍ കുഴഞ്ഞുവീണ് മരിച്ചു

  ഞായറാഴ്ച രാവിലെ ജിംന വീട്ടില്‍ കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നു.

  രാജന്‍, ജിംന

  രാജന്‍, ജിംന

  • Share this:
   കോഴിക്കോട്: മകളുടെ ശവസംസ്‌കാര ചടങ്ങുകള്‍ നടക്കുന്നതിനിടെ അച്ഛന്‍ കുഴഞ്ഞുവീണ് മരിച്ചു. കോഴിക്കോട് അത്തോളിയിലാണ് സംഭവം. ചോനോം കുന്നത്ത് ജിംനയുടെ(36) സംസ്‌കാര ചടങ്ങുനടക്കുന്നതിനിടെയാണ് അച്ഛന്‍ രാജന്‍(68) കുഴഞ്ഞുവീണ് മരിച്ചത്.  ഞായറാഴ്ച രാവിലെ ജിംന വീട്ടില്‍ കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നു.

   കാരകുന്നത്ത് ഫാര്‍മേഴ്‌സ് വെല്‍ഫെയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി സെക്രട്ടറിയായിരുന്നു. ജിംനയുടെ ശവസംസ്‌കാര ചടങ്ങുകള്‍ അത്തോളിയിലെ വീട്ടുവളപ്പില്‍ നടക്കുന്നതിനിടെയാണ് അച്ഛന്‍ രാജന്‍ കുഴഞ്ഞുവീണ് മരിച്ചത്. ഇരുവരുടെയും സംസ്‌കാരം നടത്തി.

   Also Read - ആശങ്കയൊഴിയാതെ കേരളം; സംസ്ഥാനത്തൊട്ടാകെ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പ്

   രാജന്റെ ഭാര്യ: ചന്ദ്രിക, മക്കള്‍: ജസ്‌ന, ജിംജിത്ത്. പുന്നശ്ശേരി ചാത്തങ്കേരി ജോഷിലാല്‍ ആണ് ജിംനയുടെ ഭര്‍ത്താവ്.

   കൊട്ടാരക്കരയിൽ മൂന്നു വയസുകാരൻ തോട്ടിൽ വീണ് മരിച്ചത് 15 വർഷം മുമ്പ് മറ്റൊരു നാടോടി ബാലൻ അപകടത്തിൽ മരിച്ച അതേ സ്ഥലത്ത്

   കൊട്ടാരക്കര നെല്ലിക്കുന്നത്ത് തോട്ടിൽ വീണ് കാണാതായ നാടോടി ബാലന്റെ മൃതദേഹം കണ്ടെത്തി. പതിനഞ്ച് വർഷം മുൻപും മറ്റൊരു നാടോടി ബാലൻ തോട്ടിൽ വീണ് മരണപ്പെട്ട അതേ സ്ഥലത്താണ് ഇപ്പോൾ മൂന്നു വയസുകാരൻ രാഹുലും അപകടത്തിൽപ്പെട്ടത്. മൈസൂർ സ്വദേശികളായ വിജയൻ-ചിങ്കു ദമ്പതികളുടെ മകൻ രാഹുൽ(3) ആണ് ഇപ്പോൾ മരിച്ചത്.

   വെള്ളിയാഴ്ച രാത്രി പത്ത് മണിയോടെയാണ് രാഹുലിനെ കാണാതായത്. നെല്ലിക്കുന്നത്ത് എത്തിയ നാടോടി സംഘം മൂന്ന് കടത്തിണ്ണകളിലായി കഴിയുകയായിരുന്നു. രാത്രിയിൽ ഇവർ തമ്മിൽ വഴക്കുണ്ടായി. ഇതിന് ശേഷമാണ് കുട്ടിയെ കാണാതായത്. രാഹുൽ തോടിന് സമീപത്തേക്ക് നടക്കുന്നതിന്റെ സി. സി. ടി. വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. തുടർന്ന് രാത്രിയും പകലുമായി ഫയർഫോഴ്സും പൊലീസും കൊല്ലത്തുനിന്നുള്ള സ്കൂബാ ടീമും നാട്ടുകാരുമൊക്കെ വ്യാപക തെരച്ചിൽ നടത്തി. ഫലമില്ലാതെ വന്നതോടെ തെരച്ചിൽ അവസാനിപ്പിച്ചതാണ്.

   Also Read-Rains Kerala | ഷോളയാര്‍, കക്കി ഡാമുകള്‍ തുറന്നു; ചാലക്കുടിയില്‍ ജാഗ്രത നിര്‍ദേശം; ഇടമലയര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ നാളെ തുറക്കും

   ഇതിനിടയിലാണ് ഇന്ന് രാവിലെ ഓടനാവട്ടം കട്ടയിൽ ഭാഗത്തായി തോട്ടിൽ മൃതദേഹം കണ്ടെത്തിയത്. നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം താലൂക്ക് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. കൊട്ടാരക്കര പൊലീസ് കേസെടുത്തു. നിർത്താതെ പെയ്ത മഴയിൽ നെല്ലിക്കുന്നം തോട്ടിൽ കുത്തൊഴുക്കായിരുന്നു. ഇതിലേക്ക് കാൽവഴുതി വീണതാകുമെന്നാണ് പൊലീസ് പറയുന്നത്.
   Published by:Jayesh Krishnan
   First published:
   )}