• HOME
  • »
  • NEWS
  • »
  • kerala
  • »
  • റെയിൽവേ പാലത്തിൽ നിന്ന് സെൽഫി എടുക്കുന്നതിനിടെ ട്രയിൻ തട്ടി പുഴയിൽ വീണു; വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

റെയിൽവേ പാലത്തിൽ നിന്ന് സെൽഫി എടുക്കുന്നതിനിടെ ട്രയിൻ തട്ടി പുഴയിൽ വീണു; വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം.

 നഫാത്ത് ഫത്താഹ്

നഫാത്ത് ഫത്താഹ്

  • Share this:
    കോഴിക്കോട്: സെൽഫിയെടുക്കുന്നതിനിടയിൽ (Selfie)ട്രെയിൻ (Train) ഇടിച്ച് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. കോഴിക്കോട് ഫറോക്ക് റെയിൽവേ പാലത്തിൽ നിന്ന് സെൽഫിയെടുക്കുന്നതിനിടയിലാണ് അപകടമുണ്ടായത്. കരുവൻതിരുത്തി സ്വദേശിനി നഫാത്ത് ഫത്താഹ് (16) ആണ് മരിച്ചത്.

    ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. നഫാത്തും സുഹൃത്തും കൂടി സെൽഫി എടുക്കുന്നതിനിടയിൽ കോയമ്പത്തൂർ - മംഗളൂരു പാസഞ്ചർ ട്രെയിൻ ഇടിക്കുകയായിരുന്നു. ട്രെയിൻ ഇടിച്ച നഫാത്ത് പുഴയിലേക്ക് വീണു.

    Also Read-കോഴിക്കോട് കിണർ നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞു; ബിഹാർ സ്വദേശിക്ക് ദാരുണാന്ത്യം‌

    കൂടെയുണ്ടായിരുന്ന സുഹൃത്ത് പാളത്തിലേക്കും വീഴുകയായിരുന്നു. കാലിനും കൈക്കും പരുക്കേറ്റ സുഹൃത്തിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

    റോഡ് മുറിച്ച് കടക്കവേ വാഹനമിടിച്ച് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം

    അങ്കമാലിയില്‍ മിനി ലോറിയിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു. കോഴിക്കോട് വടകര സ്വദേശിനിയായ അമേയ പ്രകാശാണ് മരിച്ചത്. കാലടി യൂണിവേഴ്‌സിറ്റി കലോത്സവം കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. രാത്രി പതിനൊന്ന് മണിയോടെ തിരികെ നാട്ടിലേക്ക് പോകാന്‍ ബസ് കയറായായി അങ്കമാലി ബസ് സ്റ്റാന്‍ഡിലെത്തിയതായിരുന്നു അമേയ.

    റോഡ് മുറിച്ച് കടക്കവേയാണ് അപകടമുണ്ടായത്. അമേയ തല്‍ക്ഷണം മരിച്ചു. ഇടിച്ച വാഹനം നിര്‍ത്താതെ പോയി. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് വേണ്ടി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
    Published by:Naseeba TC
    First published: