നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • കോഴിക്കോട് കൂട്ടബലാത്സംഗം: പ്രതികളെ സ്ഥലത്തെത്തിച്ച്  തെളിവെടുത്തു; പ്രതിഷേധവുമായി ബിജെപി; പൊലീസ് ഫ്ലാറ്റ് പൂട്ടി

  കോഴിക്കോട് കൂട്ടബലാത്സംഗം: പ്രതികളെ സ്ഥലത്തെത്തിച്ച്  തെളിവെടുത്തു; പ്രതിഷേധവുമായി ബിജെപി; പൊലീസ് ഫ്ലാറ്റ് പൂട്ടി

  ആദ്യം അജിനാസാണ് യുവതിയെ ശാരീരികമായി പീഡിപ്പിച്ചത്. തുടർന്ന് അടുത്ത മുറിയിൽ കാത്തിരിക്കുകയായിരുന്ന രണ്ടും, മൂന്നും, നാലും  പ്രതികളെ വിളിച്ച് വരുത്തുകയും മദ്യവും, ലഹരി വസ്തുക്കളും നൽകി യുവതി പീഡിപ്പിക്കുകയും ചെയ്തു

  Kozhikode-gang-rape

  Kozhikode-gang-rape

  • Share this:
  കോഴിക്കോട്: കൂട്ട ബലാത്സംഗ കേസിൽ അറസ്റ്റിലായ പ്രതികളെ ഫ്ലാറ്റിലെത്തിച്ച് തെളിവെടുപ്പ് നടത്തി. ഇന്നലെ രാത്രിയിൽ പിടിയിലായ അത്തോളി സ്വദേശികളായ ലിജാസ്, ഷുഹൈബ് എന്നിവരെയാണ് ചേവരമ്പലത്തെ ഫ്ലാറ്റിലെത്തിച്ച് പോലീസ് തെളിവെടുത്തത്. പ്രതികളുമായി പൊലീസ് എത്തിയപ്പോൾ പ്രതിഷേധവുമായി ബി ജെ പി പ്രവർത്തകർ അണിനിരന്നു. പ്രതിഷേധക്കാരെ നീക്കം ചെയ്ത ശേഷമാണ് പൊലീസ് സംഭവം നടന്ന ഫ്ലാറ്റിലേക്ക് പ്രതികളെ എത്തിച്ചത്. തെളിവെടുപ്പ് ഇരുപത് മിനിറ്റോളം നീണ്ടു.

  നേരത്തെ കേസിലെ മുഖ്യപ്രതികളിൽ ഒരാളായ അത്തോളി സ്വദേശി അജ്‌നാസ്, ഫഹദ് എന്നിവരെ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. 32 കാരിയെ കൂട്ടബലാത്സംഗം ചെയ്ത കൂട്ടാളികളെ കക്കയം തലയാട് വനമേഖലയിൽ നിന്ന് പോലീസ് ഇന്നലെ രാത്രിയിലാണ് പിടികൂടിയത്. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി വൈദ്യപരിശോധനയ്ക്ക് ശേഷമായിരുന്നു തെളിവെടുപ്പ്. മുൻപും ഫ്ലാറ്റ് കേന്ദ്രികരിച്ച് സമാന സംഭവങ്ങൾ നടന്നിട്ടുണ്ടെന്ന് ബി.ജെ.പി വാർഡ് കൗൺസിലർ പറഞ്ഞു.

  പത്ത് മിനിറ്റ് നീണ്ടു നിന്ന തെളിവെടുപ്പിന് ശേഷം പുറത്തിറങ്ങിയ പ്രതികളെ ഏറെ പണിപ്പെട്ടാണ് പൊലീസ് പ്രതിഷേധക്കാരെ ഒഴിവാക്കി വാഹനത്തിൽ കയറ്റിയത്. തുടർന്ന് പൊലീസ് വാഹനത്തിൽ ഉള്ളിൽ കയറി പ്രതികളെ ബി.ജെ.പി. പ്രവർത്തകർ കൈയ്യേറ്റം ചെയ്തു. പ്രതികളെ കോടതിയിൽ ഹാജരാക്കുമെന്ന് അന്വേഷണ ചുമതലയുള്ള എ. സി. പി സുദർശനൻ പറഞ്ഞു. പ്രതിഷേധത്തെ തുടർന്ന് സംഭവം നടന്ന ഫ്ലാറ്റ് പൊലീസ് അടച്ച് പൂട്ടി.

  കൊല്ലം സ്വദേശിയായ 32 കാരിയാണ് കൂട്ടബലാത്സംഗത്തിന് ഇരയായത്. കൂട്ടബലാത്സംഗത്തിന് ഇരയായ യുവതി, പ്രതികളിലൊരാളായ അജിനാസുമായി പരിചയപ്പെട്ടത്  നവമാധ്യമം  വഴിയായിരുന്നു. അത്തോളി സ്വദേശിയായ അജ്നാസുമായി  ആരംഭിച്ച ബന്ധമാണ് യുവതിയെ കോഴിക്കോട്ട് എത്തിച്ചത്. ബുധനാഴ്ച ട്രെയിനിൽ കോഴിക്കോടെത്തിയ യുവതിയെ അജ്നാസും സുഹൃത്തും കാറിലെത്തിയാണ് കൂട്ടിക്കൊണ്ടുപോയത്. ചേവരമ്പലത്തെ ഫ്ലാറ്റിൽ രണ്ട് മുറികൾ അജ്നാസും സുഹൃത്തുക്കളും എടുത്തിരുന്നു. ഇങ്ങോട്ടേക്കാണ് യുവതിയെ കൊണ്ടുപോയത്.

  Also Read- കോഴിക്കോട് കൂട്ടബലാത്സംഗ കേസ്; ഒളിവില്‍ പോയ രണ്ടു പ്രതികളെ വനത്തില്‍ നിന്ന് പിടികൂടി

  ഇവിടെ വച്ച് അജ്നാസാണ് ആദ്യം യുവതിയെ പീഡിപ്പിച്ചത്. ഈ സമയത്ത് സുഹൃത്തുക്കൾ തൊട്ടടുത്ത മുറിയിലായിരുന്നു. അജ്നാസ് മദ്യവും മയക്കുമരുന്നും നൽകി തന്നെ അർധബോധാവസ്ഥയിലാക്കിയെന്നാണ് യുവതിയുടെ മൊഴി. അജ്നാസിന് പിന്നാലെ മുറിയിലെത്തിയ മൂന്ന് സുഹൃത്തുക്കളും യുവതിയെ പീഡിപ്പിക്കുകയായിരുന്നു.

  ആദ്യം അജിനാസാണ് യുവതിയെ ശാരീരികമായി പീഡിപ്പിച്ചത്. തുടർന്ന് അടുത്ത മുറിയിൽ കാത്തിരിക്കുകയായിരുന്ന രണ്ടും, മൂന്നും, നാലും  പ്രതികളെ വിളിച്ച് വരുത്തുകയും മദ്യവും, ലഹരി വസ്തുക്കളും നൽകി യുവതി പീഡിപ്പിക്കുകയും ചെയ്തു. ഈ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി.

  കൂട്ടബലാത്സംഗത്തിൽ യുവതിക്ക് ഗുരുതരമായി പരുക്കേൽക്കുകയും, ശ്വാസ തടസ്സം ഉണ്ടാവുകയും ബോധക്ഷയം സംഭവിക്കുകയും ചെയ്തു. തുടർന്ന് യുവതിയെ നഗരത്തിലെ സ്വകാര്യശുപത്രിയിൽ എത്തിച്ച ശേഷം പ്രതികൾ കടന്നുകളഞ്ഞു. ആശുപത്രി അധികൃതർ പീഡന വിവരം പൊലീസിൽ അറിയിച്ചതിനെ തുടർന്ന് എ. സി. പി യുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ ആദ്യം അജ്നാസിനെയും, ഫഹദിനെയും പിടികൂടിയത്. ഇവർ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് രണ്ട് പ്രതികളെ പിടികൂടിയത്. പ്രതിക്ക് മുൻ കാലത്തും ഇത്തരം കുറ്റകൃത്യങ്ങൾ നടത്തിയിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
  Published by:Anuraj GR
  First published:
  )}