കോഴിക്കോട്: കാട്ടുപന്നി (Wild boar)ബൈക്കിലിടിച്ച് പരിക്കേറ്റയാൾ മരിച്ചു. നാദാപുരം സ്വദേശി നന്ദോത്ത് അബ്ദുള്ളയാണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം. നാദാപുരം ടൗണിനടുത്ത് രാവിലെ ആറര മണിക്ക് അബ്ദുല്ല ഓടിച്ചിരുന്ന ഇരുചക്ര വാഹനത്തിൽ കാട്ടുപന്നി ഇടിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ അബ്ദുള്ളയെ കോഴിക്കോട്ടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ചികിത്സയിലിരിക്കെയാണ് മരിച്ചത്. ടൗണുകളിൽ പോലും കാട്ടുപന്നി നിർബാധം വിഹരിക്കുന്ന സാഹചര്യമാണുള്ളത്. കഴിഞ്ഞയാഴ്ച വില്യാപ്പള്ളിയിൽ രണ്ട് സ്ത്രീകളെ കാട്ടുപന്നി ആക്രമിച്ച് പരിക്കേല്പിച്ചിരുന്നു.
മീന്‍ പിടിക്കാന്‍ പോയ യുവാവ് വലയില്‍ കുടുങ്ങി മരിച്ച നിലയില്‍
ഡാമില്‍ മീന്‍ പിടിക്കാന്‍ പോയ മത്സ്യത്തൊഴിലാളി മുങ്ങി മരിച്ചു. കുളമാവ് കുന്നുംപുറത്ത് കെ സി ഷിബുവാണ് മരിച്ചത്. മീന്‍ പിടിക്കാന്‍ പോയ സമീപവാസികളാണ് വലയില്‍ കുടുങ്ങി കിടക്കുന്ന നിലയില്‍ ഷിബുവിന്റെ മൃതദേഹം കണ്ടത്. ഇന്നലെ വൈകുന്നേരം കുളമാവ് ഡാമില്‍ മത്സ്യബന്ധനത്തിന് പോയതായിരുന്നു ഷിബു.
കുളമാവ് പൊലീസും തൊടുപുഴയില്‍ നിന്നുള്ള ഫയര്‍ഫോഴ്‌സും എത്തി മൃതദേഹം പുറത്തെടുക്കുകയായിരുന്നു. ഡാമില്‍ വല വിരിക്കുന്നതിനിടെ വലയില്‍ കുടുങ്ങി മുങ്ങിമരിച്ചതാവാം എന്നതാണ് പൊലീസ് നിഗമനം. മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളേജിലേക്ക് പോസ്റ്റുമോര്‍ട്ടത്തിനായി മാറ്റി.
Published by:Naseeba TC
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.