നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • കോൺഗ്രസ് വിട്ട് സിപിഎമ്മിൽ എത്തിയ കെ പി അനിൽകുമാറിന് കോഴിക്കോട് ജില്ലാ സമ്മേളനത്തിന്റെ ചുമതല; സംഘാടക സമിതിയിൽ

  കോൺഗ്രസ് വിട്ട് സിപിഎമ്മിൽ എത്തിയ കെ പി അനിൽകുമാറിന് കോഴിക്കോട് ജില്ലാ സമ്മേളനത്തിന്റെ ചുമതല; സംഘാടക സമിതിയിൽ

  സി പി എമ്മിൽ എത്തിയ തനിക്ക് വലിയ അംഗീകാരമാണ് പാർട്ടിയിൽ നിന്നും ലഭിക്കുന്നതെന്നും ആദ്യമായി പാർട്ടി ഏൽപ്പിച്ച ചുമതല ആത്മാർത്ഥമായി നിർവഹിക്കുമെന്നും കെ പി അനിൽകുമാർ പറഞ്ഞു. 

  News18 Malayalam

  News18 Malayalam

  • Share this:
  കോഴിക്കോട്: ജനുവരി 10 മുതൽ 12 വരെ കോഴിക്കോട് നടക്കുന്ന  ജില്ലാസമ്മേളനത്തിൻ്റെ സംഘടാക സമിതിയിൽ രക്ഷാധികാരിയുടെ ചുമതലയാണ് അനികുമാറിന് സിപിഎം ജില്ലാ നേതൃത്വം നൽകിയിരിക്കുന്നത്. എളമരം കരിം, ടി പി രാമകൃഷ്ണൻ, മുഹമ്മദ് റിയാസ് എന്നിവർക്കൊപ്പം നാലാമനായിട്ടാണ് അനിൽകുമാറിൻ്റെ സ്ഥാനം. രക്ഷാധികാരികളായി ഏഴ് പേരുള്ള സംഘാടക സമിതിയിൽ കോർപറേഷൻ മേയർ ബീനാ ഫിലിപ്പ്, മുതിർന്ന നേതാവ് പി. സതീദേവി, ജില്ലാ സെക്രട്ടറി പി. മോഹനൻ എന്നിവരുടെ പേരുകൾ അനിൽകുമാറിന് താഴെയായിട്ടാണ്.

  സി പി എമ്മിൽ എത്തിയ തനിക്ക് വലിയ അംഗീകാരമാണ് പാർട്ടിയിൽ നിന്നും ലഭിക്കുന്നതെന്നും ആദ്യമായി പാർട്ടി ഏൽപ്പിച്ച ചുമതല ആത്മാർത്ഥമായി നിർവഹിക്കുമെന്നും കെ പി അനിൽകുമാർ പറഞ്ഞു. വരുംദിവസങ്ങളിൽ വർഗ ബഹുജന സംഘടനയുടെ ഉത്തരവാദിത്വപ്പെട്ട സ്ഥാനം അനിൽ കുമാറിന് നൽകുവാനാണ് സിപിഎമ്മിലെ ആലോചന.

  അതേസമയം കോൺഗ്രസിലെ എം കെ രാഘവനെയും ടി  സിദ്ദീഖിനെയും ഉന്നംവെച്ചാണ് അനിൽ കുമാറിൻ്റെ നീക്കം. പാർട്ടി അനുമതിവാങ്ങി വരും ദിവസങ്ങളിൽ ഇരു നേതാക്കൾക്ക് എതിരെ കൂടുതൽ ആരോപണങ്ങൾ ഉന്നയിക്കുവാനാണ് അനിൽ കുമാർ ലക്ഷ്യമിടുന്നത്. ജി രതികുമാർ മാത്രമല്ല വരുദിവസങ്ങളിൽ കൂടുതൽ നേതാക്കൾ കോൺഗ്രസ് വിടുമെന്നും അനിൽ കുമാർ പറഞ്ഞു.

  Also Read- 'കെ പി അനിൽകുമാർ പാർട്ടിവിട്ടാൽ കോൺഗ്രസിന് ഒരു ഇല കൊഴിയുന്ന പോറൽ പോലും സംഭവിക്കില്ല': കോഴിക്കോട് ഡി സി സി നേതൃത്വം

  കെ പി സി സിയുടെ സംഘടനാ ചുമതലയുള്ള ജനറൽ  സെക്രട്ടറിയായ കെ പി അനിൽകുമാർ കോൺഗ്രസുമായുള്ള 43 വർഷത്തെ ബന്ധം അവസാനിപ്പിച്ചാണ് പാർട്ടിയിൽ നിന്നും രാജിവെച്ചത്. വി ഡി സതീശൻ, കെ സുധാകരൻ എന്നിവർ ഉൾപ്പെടുന്ന പാർട്ടി നേതൃത്വത്തിന് എതിരെ രൂക്ഷ വിമർശനം ഉന്നയിച്ചായിരുന്നു അനിൽകുമാറിൻ്റെ രാജി പ്രഖ്യാപനം. തുടർന്ന് എ കെ ജി സെൻ്ററിൽ എത്തിയ അനിൽകുമാറിനെ കോടിയേരി ബാലക്യഷ്ണൻ്റെ നേത്യത്വത്തിലായിരുന്നു സ്വീകരിച്ചത്. പോളിറ്റ് ബ്യൂറോ അംഗങ്ങളായ എസ് രാമചന്ദ്രൻപിള്ള, എം എ ബേബി എന്നിവരും ചർച്ചയിൽ പങ്കെടുത്തിരുന്നു.

  കോഴിക്കോട് എത്തിയ അനിൽ കുമാറിനെ സി പി എം ജില്ലാ സെക്രട്ടറി പി മോഹനൻ്റെ നേതൃത്വത്തിൽ പാർട്ടി പ്രവർത്തകർ റെയിൽവെ സ്റ്റേഷനിൽ നേരിട്ടെത്തിയാണ് സ്വീകരണം നൽകിയത്.  തുടർന്ന് ജില്ലാ ആസ്ഥാനത്ത് എത്തിയ അദ്ദേഹത്തെ ജില്ലയിലെ പ്രമുഖ നേതാക്കൾ ചേർന്നാണ് സ്വീകരിച്ചത്.

  Also Read- പാർട്ടി വിടും മുൻപ് ജില്ലാ നേതൃത്വവുമായി അനിൽകുമാർ ചർച്ച നടത്തി; ജില്ലാ സെക്രട്ടറി പി.മോഹനൻ

  എന്നാൽ എല്ലാവർക്കും ഡി സി സി പ്രസിഡൻ്റുമാരാകുവാൻ കഴിയില്ലെന്നാണ് കോഴിക്കോട് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നിലപാട്. ഒരാൾക്ക് മാത്രമെ പ്രസിഡൻ്റ് ആകുവാൻ കഴിയൂ. സ്ഥാനം കിട്ടാത്തതിൻ്റെ പേരിൽ പാർട്ടി വിട്ടത് ശരിയല്ല, പാർട്ടി എല്ലാ കാലത്തും അർഹിക്കുന്ന സ്ഥാനങ്ങൾ അദ്ദേഹത്തിന് നൽകിയിട്ടുണ്ട്. വിജയ സാധ്യതയുള്ള സീറ്റുകൾ പലപ്രാവശ്യം പാർട്ടി നൽകി. പക്ഷേ ജനകീയത ഇല്ലാത്തതിനാൽ നൽകിയ സീറ്റുകളിൽ എല്ലാം പരാജയപ്പെട്ടു.  പാർട്ടിയുടെ വേതനം വാങ്ങി പാർട്ടി പ്രവർത്തനം നടത്തിയ വ്യക്തിയാണ് അനിൽകുമാർ. അദ്ദേഹം പോയത് മൂലം കോൺഗ്രസിന് ഒന്നും സംഭവിക്കില്ല. ഒരു ഇല കൊഴിയുന്ന പോറൽ പോലും പാർട്ടിക്ക് ഉണ്ടാവില്ലെന്നുമാണ് ഡി സി സി പ്രസിഡൻ്റ് കെ പ്രവീൺ കുമാർ പ്രതികരിച്ചത്.

  Also Read- 'പിന്നിൽ നിന്ന് കുത്തേറ്റ് മരിക്കാൻ തയാറല്ല'; കോൺഗ്രസ് വിട്ട കെ പി അനിൽകുമാർ സിപിഎമ്മിൽ ചേർന്നു
  Published by:Rajesh V
  First published:
  )}