• HOME
  • »
  • NEWS
  • »
  • kerala
  • »
  • സംസ്ഥാനത്ത് വീണ്ടും ബ്ലാക്ക് ഫംഗസ് മരണം; കോഴിക്കോട് ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി മരിച്ചു

സംസ്ഥാനത്ത് വീണ്ടും ബ്ലാക്ക് ഫംഗസ് മരണം; കോഴിക്കോട് ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി മരിച്ചു

ഇതുവരെ കോഴിക്കോട് മെഡിക്കൽ കോളജിൽ 52 വ്യക്തികളാണ് ബ്ലാക്ക് ഫം​ഗസ് ബാധയേറ്റ് ചികിത്സ തേടിയത്

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Last Updated :
  • Share this:
കോഴിക്കോട്:  സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് മരണം റിപ്പോർട്ട് ചെയ്തു. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന മലപ്പുറം വളാഞ്ചേരി സ്വദേശി അഹമ്മദ് കുട്ടി (75) ആണ് മരിച്ചത്. ഇന്നലെ വൈകീട്ടായിരുന്നു അന്ത്യം സംഭവിച്ചത്.

ഇന്നലെ വൈകീട്ട് 6.15 ഓടെയാണ് അഹമ്മദ് കുട്ടി മരിക്കുന്നത്. ഈ മാസം 16ന് അദ്ദേഹം കൊവിഡ് നെ​ഗറ്റീവായിരുന്നു. ഇതിന് പിന്നാലെ ബ്ലാക്ക് ഫം​ഗസ് രോ​ഗം സ്ഥിരീകരിച്ചത്. മഞ്ചേരി മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയവെ  കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. ഇതുവരെ കോഴിക്കോട് മെഡിക്കൽ കോളജിൽ 52 വ്യക്തികളാണ് ബ്ലാക്ക് ഫം​ഗസ് ബാധയേറ്റ് ചികിത്സ തേടിയത്.

അതേസമയം, ഇന്നലെ എറണാകുളത്ത് വീണ്ടും ബ്ലാക് ഫംഗസ് ബാധ റിപ്പോർട്ട് ചെയ്തിരുന്നു. ഉദയംപേരൂര്‍ സ്വദേശിനിയായ വീട്ടമ്മയ്ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൊവിഡിന് പിന്നാലെയാണ് മാരക രോഗം പിടിപെട്ടത്. വീട്ടമ്മയും ഭര്‍ത്താവും കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ കൊവിഡ് ചികിത്സയില്ലാണ്.

Also Read - സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് ബാധിച്ച് മരിച്ചത് 21 പേര്‍: 28 പേര്‍ ചികിത്സയില്‍ തുടരുന്നതായി ആരോഗ്യ വകുപ്പ്

എന്താണ് ബ്ലാക് ഫംഗസ് ?
ബ്ലാക്ക് ഫംഗസ് എന്ന രോഗത്തിന്റെ ശരിയായപേര് മ്യൂക്കോർമൊക്കോസിസ് എന്നാണ്.അതിന് കറുപ്പ് ഫംഗസുമായി ബന്ധമില്ല.മൂക്കറൈൽസ് വിഭാഗത്തിൽപ്പെട്ടഫംഗസാണ് ഈ രോഗമുണ്ടാക്കുന്നത്. ഈരോഗാണു നമ്മുടെ രക്തക്കുഴലിനെയാണ്ബാധിക്കുന്നത്.

രക്തക്കുഴലിൽ പ്രവേശിച്ച്അത് ബ്ലോക്ക് ചെയ്യുകയും രക്തയോട്ടംനിലപ്പിക്കുകയും ചെയ്യുന്നു മാത്രമല്ല ആരക്തക്കുഴൽ പോകുന്ന ഭാഗം മുഴുവൻനിർജീവമാക്കുകയും ചെയ്യുന്നു.ഇങ്ങനെ രക്തയോട്ടം ഇല്ലാതെ വരുമ്പോൾആ ഭാഗത്തിന് കറുത്ത നിറമാകുന്നു.ഒരുപക്ഷെ ഈ കറുത്ത നിറംകാണുന്നതുകൊണ്ടാകാം ബ്ലാക്ക് ഫംഗസ്എന്ന് പേര് വന്നത്.

യെല്ലോ ഫംഗസ് രോഗംറിപ്പോർട്ട് ചെയ്യപ്പെട്ടെങ്കിലും ഫംഗസിന്റെവിഭാഗത്തെക്കുറിച്ചുള്ള കൂടുതൽകണ്ടെത്തലുകൾ നടന്നിട്ടില്ല. കാൻഡിഡഎന്നു പറയുന്ന ഫംഗസ് ആണ് വൈറ്റ് ഫംഗസ്രോഗത്തിന് കാരണം. ഒരുപക്ഷെ ഈഫംഗസിനെ വെള്ളനിറമായതിനാലാവാംവൈറ്റ് ഫംഗസ് എന്ന് അറിയപ്പെടുന്നത്. വൈറ്റ്ഫംഗസിനെക്കുറിച്ചും യെല്ലോഫംഗസിനെക്കുറിച്ചും നിലവിൽവ്യാകുലപ്പെടേണ്ട സാഹചര്യം ഇല്ല.

മണ്ണിലും വായുവിലുമെല്ലാംമ്യൂക്കോർസൈക്കോസിസ് ഫംഗസ് ഉണ്ട്.എന്നാൽ അത് രോഗം ഉണ്ടാക്കണമെന്നില്ല.പ്രതിരോധശക്തി കുറഞ്ഞ അവസ്ഥയിലാണ്രോഗമായി ബാധിക്കാറുള്ളത്. മുൻപ്പലപ്പോഴും പലരിലും ഈ രോഗംഉണ്ടായിട്ടുണ്ട്. എന്നാൽ അന്ന് ഇത്രയധികംസ്റ്റാറ്റിസ്റ്റികകളിലേക്ക് നാം പോയിട്ടില്ല.കൊവിഡ് കാലത്ത് ബ്ലാക്ക് ഫംഗസ്രോഗബാധിതരും മുൻപത്തേക്കാൾകൂടുതലാണ്.

കൊവിഡ് ബാധിതരിൽ ബ്ലാക്ക് ഫംഗസ്രോഗമുണ്ടാകാൻ രണ്ട് കാരണങ്ങൾഉണ്ടാകം. കൊവിഡ് വൈറസ് തന്നെ ഷുഗർവാല്യൂസ് നോർമൽ ആക്കാൻ സഹായിക്കുന്നഇൻസുലിന് റെസിസ്റ്റൻസ് ഉണ്ടാക്കുന്നുണ്ട്.അതുകൊണ്ടുതന്നെ ഷുഗർ വാല്യൂകൂടുതലുള്ളവർക്ക് കൺട്രോൾ ചെയ്ത്നിർത്താൻ ബുദ്ധിമുട്ടാണ്. അയൺ കണ്ടന്റ്കുറവും കൊവിഡ് വർധിക്കാൻ കാരണമാണ്.അതും ഈ ഒരവസ്ഥയിൽ ബ്ലാക്ക് ഫംഗസ്രോഗവും വർധിക്കാൻ കാരണമാകുന്നു.

രോഗലക്ഷണങ്ങൾ
മുഖത്തെ സ്കിന്നിൽ എവിടെയെങ്കിലുംചെറിയ മാറ്റങ്ങൾ, തൊടുന്നത്അറിയാതെയിരിക്കുക ഇവയൊക്കെയാണ്പ്രധാന ലക്ഷണങ്ങൾ. അതുപോലെമുഖത്തിന്റെ ഏതെങ്കിലും ഒരുവശത്ത്അതികഠിനമായ വേദനയും ലക്ഷണമാണ്.കണ്ണിന്റെ ചലനത്തേയും കാഴ്ചയേയുംബാധിക്കുന്ന അസ്വസ്ഥതകൾ, മൂക്കിൽനിന്നും നിറവിത്യാസമുള്ള സ്രവം വരികഎന്നിവയും ബ്ലാക്ക് ഫംഗസ് രോഗബാധയുടെലക്ഷണങ്ങളാണ്.പ്രധാനമായും മൂക്ക്, കണ്ണ്, തലച്ചോറ്എന്നിവയെയാണ് ഈ രോഗം ബാധിക്കുക.എന്നാൽ പ്രത്യേക സാഹചര്യങ്ങളിൽശ്വാസകോശം, കിഡ്നി എന്നിവയെയുംബാധിക്കാറുണ്ട്.
Published by:Karthika M
First published: