• HOME
 • »
 • NEWS
 • »
 • kerala
 • »
 • സ്ത്രീകളെ പിന്തുടർന്ന് സ്‌കൂട്ടറുകള്‍ മോഷ്ടിക്കുന്ന യുവാവ് പിടിയില്‍; മോഷ്ടിച്ചത് അമ്പതോളം സ്‌കൂട്ടറുകള്‍

സ്ത്രീകളെ പിന്തുടർന്ന് സ്‌കൂട്ടറുകള്‍ മോഷ്ടിക്കുന്ന യുവാവ് പിടിയില്‍; മോഷ്ടിച്ചത് അമ്പതോളം സ്‌കൂട്ടറുകള്‍

സ്‌കൂട്ടറുകളെല്ലാം വിവിധ സ്ഥലങ്ങളില്‍ പണയം വെച്ച് കിട്ടുന്ന പണം ചീട്ടു കളിക്കാനാണ് ഇയാള്‍ ഉപയോഗിക്കുന്നത്.

അറഫാത്ത്

അറഫാത്ത്

 • Last Updated :
 • Share this:
  കോഴിക്കോട്: സ്ത്രീകളെ പിന്തുടർന്ന് സ്കൂട്ടറുകൾ മോഷ്ടിക്കുന്ന കള്ളൻ ചേവായൂര്‍ പൊലീസിന്റെ പിടിയിലായി. കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ വിവിധ ഭാഗങ്ങളില്‍ ജോലി കഴിഞ്ഞു മടങ്ങുന്ന സ്ത്രീകളെ പിന്തുടർന്ന് സ്കൂട്ടറുകൾ മോഷ്ടിക്കുന്നതായിരുന്നു രീതി.

  കോഴിക്കോട് കുരുവട്ടൂര്‍ പഞ്ചായത്തില്‍ പുല്ലാളൂര്‍ മുതുവന്‍ പറമ്പില്‍ വീട്ടില്‍ ഷനീദ് അറഫാത്തിനെയാണ്(30) ചേവായൂര്‍ ഇന്‍സ്‌പെക്ടര്‍ പി ചന്ദ്രമോഹന്‍, സബ്ബ് ഇന്‍സ്‌പെക്ടര്‍മാരായ എം അഭിജിത്ത്, എസ് എസ് ഷാന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്.

  സമീപ കാലത്ത് കോഴിക്കോട് സിറ്റിയിലും പരിസര പ്രദേശങ്ങളിലും സ്ത്രീകളുടെ മോട്ടോര്‍ സൈക്കിളുകള്‍ പതിവായി മോഷണം പോകുന്നത് തലവേദനയായിരുന്നു. ബൈക്കില്‍ ജോലി കഴിഞ്ഞ് മടങ്ങുന്ന സ്ത്രീകള്‍ വീട്ടിലെത്തി സ്‌കൂട്ടറില്‍ നിന്നും സാധനങ്ങള്‍ എടുത്ത് അകത്തേക്ക് കയറുന്ന തക്കം നോക്കിയാണ് ഇയാള്‍ മോഷണം നടത്തിയിരുന്നത്. മിനിറ്റുകളുടെ വ്യത്യാസത്തിലാണ് മിക്ക മോഷണങ്ങളും നടത്തിയിരുന്നത്.

  ഇയാള്‍ മോഷ്ടിച്ച് സ്‌കൂട്ടറുകളെല്ലാം താക്കോല്‍ അലക്ഷ്യമായി സ്‌കൂട്ടറില്‍ തന്നെ വെച്ചവയായിരുന്നു. സ്ത്രീകളുടെ മിക്കവാറും സ്‌കൂട്ടറുകളില്‍ ഒറിജിനല്‍ രേഖകള്‍ ഉണ്ടാകുമെന്നതും ഇയാള്‍ക്ക് ഇത്തരം സ്‌കൂട്ടറുകള്‍ മോഷ്ടിക്കാന്‍ പ്രേരണയായി. മോഷ്ടിച്ചെടുക്കുന്ന സ്‌കൂട്ടറുകളെല്ലാം വിവിധ സ്ഥലങ്ങളില്‍ പണയം വെച്ച് കിട്ടുന്ന പണം ചീട്ടു കളിക്കാനാണ് ഇയാള്‍ ഉപയോഗിക്കുന്നത്.

  മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളിലെല്ലാം നടക്കുന്ന വന്‍ ചീട്ടുകളികളില്‍ 'കുരുവട്ടൂരാന്‍ ' എന്ന പേരിലാണ് ഇയാള്‍ അറിയപ്പെടുന്നത്. കോഴിക്കോട്- കണ്ണൂര്‍ ജില്ലകളിലായി ഏകദേശം അന്‍പതോളം സ്‌കൂട്ടറുകള്‍ മോഷണം നടത്തിയതായി ഇയാള്‍ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. ഇയാള്‍ മോഷണം നടത്തിയ 11 സ്‌കൂട്ടറുകള്‍ പോലീസ് കണ്ടെടുത്തി.

  Also Read-'വനം മന്ത്രിയായിരിക്കെ ചന്ദനതൈലം കടത്തി; ചെന്നൈയിലെ ചിട്ടിക്കമ്പനിയില്‍ ബിനാമി നിക്ഷേപം'; കെ സുധാകരനെതിരെ മുന്‍ ഡ്രൈവര്‍

  ബാക്കിയുള്ള മോട്ടോര്‍ സൈക്കിളുകള്‍ കണ്ടെടുക്കുന്നതിനായി ഇയാളെ കസ്റ്റഡിയില്‍ വാങ്ങുമെന്ന് കേസന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന മെഡിക്കല്‍ കോളേജ് അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ കെ സുദര്‍ശന്‍ പറഞ്ഞു.

  അന്വേഷണ സംഘത്തില്‍ ജി.എസ്.ഐ സുന്ദരന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ രാജീവ് കുമാര്‍ പാലത്ത്, സി.പി.ഒമാരായ വിനീത്, ശ്രീരാഗ്, റോഷ്‌നി, മഞ്ജു, ക്രൈം സ്‌ക്വാഡ് അംഗങ്ങളായ എ.എസ്.ഐമാരായ മുഹമ്മദ് ഷാഫി, സജി എം , സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ അഖിലേഷ്, ജോമോന്‍ കെ എ, ജിനേഷ് ചുലൂര്‍ എന്നിവരും ഉണ്ടായിരുന്നു.

  വീടിനകത്ത് കാട്ടുപന്നികളുടെ ആക്രമണം; കുട്ടികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

  താമരശ്ശേരി കട്ടിപ്പാറ പുലോട് ബാർബർ തൊഴിലാളിയായ ജാഫറിന്റെ വീട്ടിലാണ് പന്നികളുടെ കാട്ടുപന്നികളുടെ ആക്രമണമുണ്ടായത്. വാതിൽ തുറന്നിട്ടിരിക്കുകയായിരുന്നു. കാട്ടുപന്നികൾ വീടിനകത്ത് കയറി സോഫയും, ബെഡും കുത്തി കീറി നശിപ്പിച്ചു.

  വീട്ടിലുണ്ടായിരുന്ന മൂന്നു കുട്ടികൾ കോണിപ്പടി കയറി മുകൾ ഭാഗത്തേക്ക് പോകുകയും അയൽക്കാരൻ സമയോചിതമായി ഇടപെടുകയും ചെയ്തതു കാരണം കുട്ടികൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഇന്നലെ രാത്രിയായിരുന്നു സംഭവം.

  വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി നാശനഷ്ടങ്ങൾ വിലയിരുത്തി. പൂലോട്, ചോയിയോട് ഭാഗങ്ങളിൽ കാട്ടുപന്നികളുടെ ശല്യം അതിരൂക്ഷമാണ്. കൂട്ടമായി എത്തുന്ന പന്നികൾ കാർഷിക വിളകൾ നശിപ്പിക്കുന്നതിനു പുറമെ ജീവനും ഭീഷണിയായിരിക്കുകയാണ്.
  Published by:Naseeba TC
  First published: