• HOME
  • »
  • NEWS
  • »
  • kerala
  • »
  • ഗൃഹപ്രവേശന ചടങ്ങിൽ പാട്ടുപാടിക്കൊണ്ടിരിക്കേ യുവാവ് കുഴഞ്ഞുവീണ് മരിച്ചു

ഗൃഹപ്രവേശന ചടങ്ങിൽ പാട്ടുപാടിക്കൊണ്ടിരിക്കേ യുവാവ് കുഴഞ്ഞുവീണ് മരിച്ചു

ബന്ധുവിന്റെ ഗൃഹപ്രവേശന ചടങ്ങിൽ പാട്ടുപാടിക്കൊണ്ടിരിക്കേ കുഴഞ്ഞുവീഴുകയായിരുന്നു

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Last Updated :
  • Share this:
    കോഴിക്കോട്: ബന്ധുവിന്റെ ഗൃഹപ്രവേശന ചടങ്ങിൽ പാട്ടുപാടിക്കൊണ്ടിരിക്കേ കുഴഞ്ഞ് വീണ് യുവാവ് മരിച്ചു. പെരുമണ്ണ പാറമ്മല്‍ സ്മിതാലയം വീട്ടില്‍ സുനില്‍കുമാര്‍ (47) ആണ് മരിച്ചത്. ചെറുകുളത്തൂരില്‍ ബന്ധുവിന്റെ ഗൃഹപ്രവേശനച്ചടങ്ങിലായിരുന്നു സംഭവം.

    ഇന്നലെ വൈകിട്ടായിരുന്നു ചെറുകുളത്തൂര്‍ പറമ്പില്‍ത്തൊടികയില്‍ സതീഷ് ബാബുവിന്റെ വീടിന്റെ ഗൃഹപ്രവേശന ചടങ്ങ്. വൈകിട്ട് 7.30 ഓടെ പാട്ടുപാടിക്കൊണ്ടിരിക്കുകയായിരുന്ന സുനിൽകുമാർ കുഴഞ്ഞുവീഴുകയായിരുന്നു.

    Also Read- അമരക്കാരനെ വീഴ്ത്തിയ സംഭവം; 'പൊലീസ് ടീമിന്റെ ഭാഗത്ത് നിന്ന് അതിക്രമമുണ്ടായില്ല; നടപടി ആവശ്യമില്ല'; ആലപ്പുഴ SP

    ഉടൻ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നിരവധി ഗാനമേളകളിൽ ഗായകനായിരുന്നു സുനിൽകുമാർ. അച്ഛന്‍: പരേതനായ ഗോപാലകൃഷ്ണക്കുറുപ്പ്. അമ്മ: പത്മാവതി അമ്മ. സഹോദരങ്ങള്‍: ചന്ദ്രന്‍ (കാലിക്കറ്റ് സിറ്റി സര്‍വീസ് ബാങ്ക്), സിന്ധു, സ്മിത. അവിവാഹിതനാണ്.
    Also Read- മദ്യ ലഹരിയില്‍ ആംബുലന്‍സ് ഓടിച്ച് വാഹനങ്ങളെ ഇടിച്ച് നിര്‍ത്താതെ പോയി; ഡ്രൈവര്‍ പിടിയില്‍

    ഭാര്യ 20 ലക്ഷത്തിന് ക്വട്ടേഷൻ നൽകി; കാമുകനുമായി ചേർന്ന് ഭർത്താവിനെ കൊന്ന് മൃതദേഹം പുഴയിൽ തള്ളി

    കാമുകനോടൊപ്പം ജീവിക്കാൻ തെലങ്കാന സ്വദേശിയായ വനിത ക്വട്ടേഷൻ സംഘവുമായി ചേർന്ന് ഭർത്താവിനെ കൊന്നു. 20 ലക്ഷം രൂപക്കാണ് ക്വട്ടേഷൻ നൽകിയത്. തെലങ്കാനയിലെ നൽഗൊണ്ട (Nalgonda) ജില്ലയിലുള്ള മിരിയാലഗുഡ മണ്ഡലത്തിലാണ് സംഭവം. തുംഗപഹാഡ് ഗ്രാമപഞ്ചായത്ത് പരിധിയിലെ ലാവുഡി താണ്ട സ്വദേശിയാണ് കൊല്ലപ്പെട്ട ധാരാവത്ത് രാഗ്യ (30).

    2010- ലായിരുന്നു പ്രതി റോജയും കർ ഡ്രൈവർ ആയ ധാരാവത്ത് രാ​ഗ്യയും തമ്മിലുള്ള വിവാഹം. ഇവർക്ക് രണ്ട് കുട്ടികളുമുണ്ട്. ഹൈദരാബാദിലെ മണികൊണ്ടയിലുള്ള ഒരു വാടക വീട്ടിലാണ് ഇവർ താമസിച്ചിരുന്നത്.

    ഇതിനിടെ, ഇബ്രാഹിംപട്ടണം മണ്ഡലത്തിലെ എല്ലമ്മത്തണ്ട സ്വദേശിയും ബന്ധുവുമായ ലഖ്പതിയുമായി റോജ പ്രണയത്തിലായി. ഇത് അറിഞ്ഞ രാഗ്യ റോജയുമായി നിരന്തരം വഴക്കിടാറുണ്ടായിരുന്നു. തുടർന്നാണ് റോജയും ലഖ്പതിയും രാഗ്യയെ കൊല്ലാൻ തീരുമാനിച്ചത്. നൽഗൊണ്ട ജില്ലയിലെ തന്നെ മാനാസിങ്ങ്, ബാലാജി എന്നീ സുഹൃത്തുക്കളെയാണ് രാഗ്യയെ കൊല്ലാനുള്ള ക്വട്ടേഷൻ ലഖ്പതി ഏൽപ്പിച്ചത്. ഇതിനായി ഇരുപതു ലക്ഷം രൂപ നൽകുകയും ചെയ്തു.
    Published by:Naseeba TC
    First published: