കോഴിക്കോട: താമരശ്ശേരി കൂടത്തായില്‍ വിവാഹ സല്‍ക്കാരത്തിനിടെ ലിഫ്റ്റില്‍ നിന്ന് വീണ് ഒരാള്‍ മരിച്ചു. കൂടത്തായി പുറായില്‍ കാഞ്ഞിരാപറമ്പില്‍ ദാസന്(53) ആണ് മരിച്ചത്. കൂടത്തായിലെ ഓഡിറ്റോറിയത്തിലായിരുന്നു അപകടം.
Also Read-കുടുംബവീട്ടില്‍ അവധിക്കാലം ആഘോഷിക്കാനെത്തിയ പതിനേഴുകാരി കുളത്തില്‍ മുങ്ങി മരിച്ചു
മുകളിലേക്ക് പോവുകയായിരുന്ന ലിഫ്റ്റില്‍ ചാടിക്കയറാന്‍ ശ്രമിച്ചപ്പോള്‍ തലയടിച്ച് വീഴുകയായിരുന്നു. തലക്ക് സാരമായി പരുക്കേറ്റ ദാസനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരിച്ചു. ഭാര്യ: അജിത, മക്കള്‍: ആദില്‍ഷ, ആജിന്‍ഷ, മരുമകന്: സുജീഷ് മറിവീട്ടില്‍ താഴം, സഹോദരങ്ങള്‍: ലീല, രാധാ, രാജന്, രാജേഷ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.