നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Drowned | കനാലിൽ മുങ്ങിയ കുട്ടികളെ രക്ഷിക്കുന്നതിനിടയിൽ യുവാവ് മുങ്ങി മരിച്ചു

  Drowned | കനാലിൽ മുങ്ങിയ കുട്ടികളെ രക്ഷിക്കുന്നതിനിടയിൽ യുവാവ് മുങ്ങി മരിച്ചു

  മാഹി കനാലിൽ ഒഴുക്കിൽ പെട്ട മൂന്ന് കുട്ടികളെ കരക്കെത്തിച്ച ശേഷം മുങ്ങി പോവുകയായിരുന്നു.

  Canal_Accident

  Canal_Accident

  • Share this:
   കോഴിക്കോട്: കനാലിൽ മുങ്ങിയ കുട്ടികളെ രക്ഷിക്കുന്നതിനിടയിൽ യുവാവ് മുങ്ങി മരിച്ചു. വടകര അരയാക്കൂൽ താഴെയിലെ തട്ടാറത്ത് താഴ കുനി സഹീർ (40) ആണ് മരിച്ചത്. മാഹി കനാലിൽ ഒഴുക്കിൽ പെട്ട മൂന്ന് കുട്ടികളെ കരക്കെത്തിച്ച ശേഷം മുങ്ങി പോവുകയായിരുന്നു. ഒന്നര മണിക്കൂറിന് ശേഷം നാട്ടുകാരും ഫയർഫോഴ്സും നടത്തിയ തിരച്ചിലിൽ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം വടകര താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം നാളെ ബന്ധുക്കൾക്ക് വിട്ടു നൽകും. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

   ഇന്ന് വൈകിട്ടോടെയാണ് സംഭവം ഉണ്ടായത്. മാഹി കനാലിൽ കുളിക്കാൻ ഇറങ്ങിയ മൂന്നു കുട്ടികളാണ് ഒഴുക്കിൽ അകപ്പെട്ടത്. ഇവർക്കൊപ്പം ഉണ്ടായിരുന്നവരുടെ നിലവിളി കേട്ടാണ് സഹീർ ഓടിയെത്തിയത്. ഉടൻ തന്നെ ഇദ്ദേഹം കനാലിലേക്ക് ചാടി മൂന്നു കുട്ടികളെയും കരയ്ക്ക് എത്തിക്കുകയായിരുന്നു. എന്നാൽ ഇതിന് ശേഷം ഇയാൾ കയത്തിൽപ്പെട്ട് മുങ്ങി പോകുകയായിരുന്നു. കുട്ടികളുടെ നിലവിളി കേട്ട് നാട്ടുകാർ ഓടിക്കൂടിയെങ്കിലും സഹീറിനെ രക്ഷിക്കാനായില്ല. ഉടൻ തന്നെ വടകരയിൽ നിന്ന് ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി. ഫയർഫോഴ്സു നാട്ടുകാരും ചേർന്ന് നടത്തിയ ഒന്നര മണിക്കൂറോളം നീണ്ട തെരച്ചിലിനൊടുവിലാണ് സഹീറിന്‍റെ മൃതദേഹം ലഭിച്ചത്.

   Covid Death | കോവിഡിനെതിരെ സിനിമയെടുത്ത നടൻ കോവിഡ് ബാധിച്ച് മരിച്ചു

   തൃശൂർ: നടനും ചിത്രകാരനും മിമിക്രി കലാകാരനുമായ തെരാജ് കുമാർ കോവിഡ് ബാധിച്ചു മരിച്ചു. തൃശൂർ അരിമ്പൂർ കൈപ്പിള്ളി സ്വദേശിയാണ് തെരാജ് കുമാർ. കോവിഡ് ബോധവത്കരണത്തിനായി സ്വന്തം വീട്ടിൽ ആശുപത്രി കിടക്ക സെറ്റിട്ട്, ഹ്രസ്വചിത്രമെടുത്തതിന് പിന്നാലെയാണ് തെരാജിന് കോവിഡ് ബാധിച്ചത്. കോവിഡ് നെഗറ്റീവായെങ്കിലും പനിയും ശ്വാസതടസവും മൂലം തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് തെരാജ് മരിച്ചത്.

   Also Read- Pocso | പതിനേഴുകാരിയെ അശ്ലീല സന്ദേശമയച്ച് ഭീഷണിപ്പെടുത്തി പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റി

   കുമ്പസാരം എന്ന പേരിലാണ് കോവിഡ് ബോധവത്കരണത്തിനായി തെരാജ് ഹ്രസ്വചിത്രം സംവിധാനം ചെയ്തത്. വീട്ടിൽ തന്നെ ആശുപത്രി കിടക്ക സെറ്റിട്ടായിരുന്നു തെരാജ് സിനിമ ഒരുക്കിയത്. ചിത്രത്തിന്‍റെ രചനയും, സംഭാഷണവും നിർമ്മാണവും തെരാജ് തന്നെയായിരുന്നു. പശ്ചാത്തല സംഗീതവും അദ്ദേഹം തന്നെ നിർവ്വഹിച്ചു. തെരാജിന്‍റെ ഭാര്യ ധന്യയാണ് ചിത്രം മൊബൈൽ ഫോണിൽ ചിത്രീകരിച്ചത്.

   ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് തെരാജിന് കോവിഡ് സ്ഥിരീകരിച്ചത്. വീട്ടിൽ നിരീക്ഷണത്തിൽ കഴിഞ്ഞ അദ്ദേഹത്തിന് കോവിഡ് നെഗറ്റീവായെങ്കിലും ഒരാഴ്ചയ്ക്ക് ശേഷം വീണ്ടും പനിയും ശ്വാസതടസവും അനുഭവപ്പെടുകയായിരുന്നു. തുടർന്ന് തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും ന്യൂമോണിയ ബാധിതനായതിനെ തുടർന്ന് വെന്‍റിലേറ്റർ സഹായത്തോടെയായിരുന്നു ചികിത്സ. എന്നാൽ വൃക്കകൾ കൂടി തകരാറിലായതോടെ ചൊവ്വാഴ്ച തെരാജ് കുമാർ മരിച്ചു.
   Published by:Anuraj GR
   First published:
   )}