കോഴിക്കോട്: പാര്‍സലായി വാങ്ങിയ ബിരിയാണിയില്‍ (Biriyani) പുഴു ഉണ്ടെന്ന് ആരോപിച്ച് ബിരിയാണി ചെമ്പോടെ യുവാവ് റോഡിലേക്ക് വലിച്ചെറിഞ്ഞതായി ആരോപണം. കോഴിക്കോട് (Kozhikode) രാമനാട്ടുകരയിലാണ് സംഭവം. പാഴ്സൽ വാങ്ങിയ ബിരിയാണിയിൽ പുഴുവുണ്ടെന്ന് ആരോപിച്ചാണ് രാമനാട്ടുകര സ്വദേശിയായ യുവാവ് ഹോട്ടലിലെത്തി അതിക്രമം കാട്ടിയത്. രാമനാട്ടുകര എയര്‍പോര്‍ട്ട് റോഡില്‍ പാലക്കല്‍ ബിരിയാണി സെന്ററിലാണ് സംഭവം നടന്നത്. ചൊവ്വാഴ്ച വൈകീട്ട് ആറരയോടെയാണ് യുവാവ് ഹോട്ടലിലെത്തി ബിരിയാണി പാഴ്സലായി വാങ്ങിയത്. എന്നാൽ അരമണിക്കൂറിനകം തിരിച്ചെത്തിയ യുവാവ് ബിരിയാണിയിൽ പുഴുവുണ്ടെന്ന് ആരോപിച്ച് ബഹളം വെക്കുകയായിരുന്നു.
എന്നാൽ ബിരിയാണിയിൽ പുഴുവില്ലെന്നും എണ്ണയിൽ പൊരിഞ്ഞ അരിമണിയാണ് പുഴുവാണെന്ന് തെറ്റിദ്ധരിച്ചതെന്നുമാണ് ഹോട്ടൽ ഉടമ പറയുന്നത്. മുമ്പ് പലപ്പോഴും ഇത്തരത്തിൽ ഹോട്ടലിൽ എത്തിയവർ സംശയം ഉന്നയിച്ചിട്ടുണ്ടെന്നും, അവരെ ബോധ്യപ്പെടുത്തിയതാണെന്നും ഹോട്ടൽ ഉടമ പറയുന്നു. ഇക്കാര്യം വ്യക്തമാക്കിയെങ്കിലും യുവാവ് ഇത് സമ്മതിക്കാൻ കൂട്ടാക്കിയില്ല.
തുടർന്ന് രാമനാട്ടുകര നഗരസഭയിലെ ഹെൽത്ത് ഇൻസ്പെക്ടറെ യുവാവ് വിളിച്ചുവരുത്തി. എന്നാൽ ബിരിയാണി പരിശോധിച്ച ഹെല്‍ത്ത് ഇന്‍സ്പെക്ടറും പുഴുവല്ല, അരി മണികളാണന്നെന്ന് വ്യക്തമാക്കി. എന്നാല്‍ ഇക്കാര്യം സമ്മതിക്കാതെ യുവാവ് ഹോട്ടലിലെ എട്ട് കിലോയുടെ ബിരിയാണി ചെമ്ബ് റോഡിലേക്ക് മറിച്ചിടുകയായിരുന്നു. ഇതോടെ ഹോട്ടൽ ജീവനക്കാരും യുവാവും തമ്മിൽ വാക്കുതർക്കവും ഉന്തുംതള്ളും ഉണ്ടായി. ഹോട്ടലുടമ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഫറോക്ക് പൊലീസെത്തി യുവാവിനെ കസ്റ്റഡിയിലെടുത്തു. പൊലീസ് സ്റ്റേഷനിൽ നടത്തിയ ഒത്തുതീർപ്പിനൊടുവിൽ യുവാവ് ഹോട്ടൽ ഉടമയ്ക്ക് നഷ്ടപരിഹാരം നൽകി സംഭവത്തിൽ നിന്ന് തടിയൂരുകയായിരുന്നു.
ആമസോണില്‍ തുളസിയിലയെന്ന പേരില്‍ വിറ്റത് കഞ്ചാവ്; എക്സിക്യൂട്ടിവിനെ വിളിച്ചുവരുത്തി പോലീസ്
മധ്യപ്രദേശില്‍ കഞ്ചാവ് കടത്തിന് പ്രതികള്‍ ഇ-കൊമേഴ്സ് വെബ്സൈറ്റായ ആമസോണ്‍(Amazon) ഉപയോഗിച്ചിരുന്നതായി റിപ്പോര്‍ട്ട്. കഞ്ചാവ് കടത്തുമായി ബന്ധപ്പെട്ട പിടികൂടിയ പ്രതികളെ ചോദ്യം ചെയ്യുന്നതിനിടെ പ്രതികളാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.സംഭവുമായി ബന്ധപ്പെട്ട് ആമസോണിന്റെ പ്രദേശിക എക്സിക്യൂട്ടിവിനെ പോലീസ് വിളിച്ചുവരുത്തിയതായാണ് വിവരം.
ഞായറാഴ്ച മധ്യപ്രദേശില്‍ 20 കിലോ കഞ്ചാവുമായി രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ്ഇ-കൊമേഴ്സ് വെബ്സൈറ്റായ ആമസോണ്‍ വഴി കഞ്ചാവ് വാങ്ങുകയും വില്‍ക്കുകയും വിവിധ സംസ്ഥാനങ്ങളിലേക്ക് കടത്തുകയും ചെയ്തതായി പ്രതികള്‍ പോലീസിന് മൊഴിനല്‍കുകയായിരുന്നു.
ഉണക്കിയ തുളസി എന്ന പേരിലാണ് ഇവര്‍ കഞ്ചാവ് വില്‍പ്പന നടത്തിയത്.1000 കിലോഗ്രാം കഞ്ചാവ് ഇത്തരത്തില്‍ വില്‍പ്പന നടത്തിയതായി പ്രതികള്‍ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.
നിരോധിത വസ്തുക്കളുടെ വില്‍പ്പനയ്ക്കായി തങ്ങളുടെ പ്ലാറ്റ്ഫോം പ്രതികള്‍ ഉപയോഗിച്ചു എന്ന് വ്യക്തമാക്കാന്‍ ആമസോണ്‍ എക്സിക്യൂട്ടീവിനോട് പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി ഗ്വാളിയോറിലെ ആമസോണിന്റെ ഡെലിവറി ഹബ്ബില്‍ പോലീസ് സംഘം സന്ദര്‍ശനം നടത്തിയിരുന്നു.
അതേ സമയം എതെങ്കിവും വിതരണക്കാര്‍ നിയമലംഘനം നടത്തയിട്ടിണ്ടോ എന്ന് പരിശോധിച്ച് വരുകയാണെന്ന് ആമസോണ്‍ വക്താവ് അറിയിച്ചു.അന്വേണവുമായി സഹകരിക്കുമെന്നും ആമസോണ്‍ വെക്തമാക്കി.
Published by:Anuraj GR
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.