കോഴിക്കോട്: പ്രണയ നൈരാശ്യത്തെ തുടർന്ന് പൊലീസ് സ്റ്റേഷനു മുന്നിൽ ജീവനൊടുക്കാൻ ശ്രമിച്ച് യുവാവ്. തിങ്കളാഴ്ച്ചയായിരുന്നു സംഭവം. മാഹി സ്വദേശിയായ യുവാവാണ് കോഴിക്കോട് പൊലീസ് സ്റ്റേഷനു മുന്നിൽ പെട്രോളൊഴിച്ച് മരിക്കാൻ ശ്രമിച്ചത്. ഇയാളെ നാട്ടുകാരും പൊലീസ് ചേർന്ന് തടയുകയായിരുന്നു.
ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെയാണ് പൊലീസ് സ്റ്റേഷനു മുന്നിൽ നാടകീയ രംഗങ്ങൾ അരങ്ങേറിയത്. യുവാവിനെതിരെ കാമുകിയായിരുന്ന യുവതി പരാതി നൽകിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാനാണ് യുവാവിനെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്.
പെൺകുട്ടിയുമായി പത്ത് വർഷമായി പ്രണയത്തിലായിരുന്നുവെന്നാണ് യുവാവിന്റെ വാദം. രണ്ട് ദിവസം മുമ്പ് യുവതി മറ്റൊരാൾക്കൊപ്പം പോയിരുന്നു. ഇതിൽ മനംനൊന്താണ് ജീവനൊടുക്കാൻ ശ്രമിച്ചത് എന്നാണ് വിവരം.
അഗ്‌നിരക്ഷാസേനയെത്തി ദേഹത്തെ പെട്രോള്‍ തുടച്ച് നീക്കിയതിന് ശേഷം ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആത്മഹത്യാശ്രമത്തിന് യുവാവിനെതിരെ പോലീസ് കേസെടുത്തു.
ശ്രദ്ധിക്കുക: (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000).
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.