• HOME
  • »
  • NEWS
  • »
  • kerala
  • »
  • KOZHIKKOD MINISTER AHAMED DEVARKOVIL SLAMS BISHOP MAR JOSEPH KALLARANGATT NJ TV

മതവിദ്വേഷം ഉണ്ടാക്കുന്ന പരാമർശം മത നേതാക്കൻമാരുടെ ഭാഗത്ത് നിന്നും ഉണ്ടാവാൻ പാടില്ല: മന്ത്രി അഹമ്മദ് ദേവർ കോവിൽ

വിവാദങ്ങൾ അവസാനിപ്പിക്കണം. കേരളം ഒരു മതേതര സംസ്ഥാനമാണ്. ആ മതേതര നിലപാട് കാത്ത് സൂക്ഷിക്കാൻ എല്ലാവർക്കും ബാധ്യതയുണ്ടെന്നുംഅഹമ്മദ് ദേവർ കോവിൽ

അഹമ്മദ് ദേവര്‍കോവിൽ

അഹമ്മദ് ദേവര്‍കോവിൽ

  • Share this:
കോഴിക്കോട്: പാലാ ബിഷപ്പിന്റെ  'നാർകോട്ടിക് ജിഹാദ്' പരാമര്‍ശത്തിന് എതിരെ മന്ത്രി അഹമ്മദ് ദേവർ കോവിൽ. മത വിദ്വേഷം ഉണ്ടാക്കുന്ന പരാമർശം ഒരു മത നേതാക്കൻമാരുടെ ഭാഗത്ത് നിന്നും ഉണ്ടാവാൻ പാടില്ല. ആളുകളെ ഭിന്നിപ്പിക്കുന്ന സമീപനം ആരുടെ ഭാഗത്ത് നിന്നും  ഉണ്ടായാലും അതിനെ പ്രോത്സാഹിപ്പിക്കാൻ പാടില്ല. വിവാദങ്ങൾ അവസാനിപ്പിക്കണം. കേരളം ഒരു മതേതര സംസ്ഥാനമാണ്. ആ മതേതര നിലപാട് കാത്ത് സൂക്ഷിക്കാൻ എല്ലാവർക്കും ബാധ്യതയുണ്ടെന്നുംഅഹമ്മദ് ദേവർ കോവിൽ ന്യൂസ് 18 നോട് വ്യക്തമാക്കി.

ജോസഫ് കല്ലറങ്ങാട്ടിന്റെ പ്രസ്താവന വലിയ വിവാദമായതിന് പിന്നാലെ അനുകൂലിച്ചും, പ്രതികൂലിച്ചും വിവിധ സംഘടനകൾ രംഗത്ത് വന്നിരുന്നു. എന്നാൽ ബിഷപ്പിന്റെ പ്രസ്താവനയിൽ ഇടത് മുന്നണിയിൽ തന്നെ രണ്ട് അഭിപ്രായമാണെന്നാണ് മന്ത്രി അഹമ്മദ് ദേവർകോവിലിന്റെ നിലപാട് വ്യക്തമാക്കുന്നത്. ബിഷപ്പ് സാമൂഹ്യ തിൻമക്കെതിരെ ജാഗ്രത പുലർത്താൻ നിർദേശിക്കുകയാണ് ചെയ്തത്. ബിഷപ്പിനെ അധിക്ഷേപിച്ചവർ കേരളത്തിന്റെ മതസാഹോദര്യവും സമാധാനവും തകർക്കാൻ ശ്രമിക്കുകയാണെന്നായിരിന്നു ജോസ് കെ. മാണിയുടെ നിലപാട്.

ബിഷപ്പിന്റെ പരാമർശം വിവാദമാക്കാൻ പ്രത്യേക അജണ്ടയുണ്ട്. മയക്കുമരുന്ന് സാമൂഹിക വിപത്താണെന്ന് ചൂണ്ടിക്കാണിക്കുക മാത്രമാണ് ബിഷപ്പ് ചെയ്തത്. അദ്ദേഹത്തിന്റെ വാക്കുകൾ വളച്ചൊടിക്കേണ്ടതില്ലെന്നും ജോസ് കെ. മാണി വാർത്താ കുറിപ്പിലൂടെയാണ് വ്യക്തമാക്കിയത്. എന്നാൽ ജോസ്. കെ. മാണിയുടെ നിലപാടിന് നേർ വിപരീതമായ നിലപാടാണ് അഹമ്മദ് ദേവർ കോവിലിന്റെ പരാമർശം. ബിഷപ്പിന്റെ പ്രസ്താവനയുടെ പേരിലുള്ള അഭിപ്രായ ഭിന്നത മുന്നണിയിൽ തന്നെ പരിഹരിക്കേണ്ട അവസ്ഥയിലാണ് ഇടത് മുന്നണി നേതൃത്വം.

Also Read-'അന്യമതസ്​ഥരെ വിവാഹം കഴിക്കുന്നത്​ വിലക്കുന്ന നിയമം കൊണ്ടുവന്നാൽ പിന്തുണയ്ക്കും': അബ്ദുൽ ഹക്കീം അസ്ഹരി

ആയുധം ഉപയോഗിക്കാൻ കഴിയാത്ത സ്ഥലങ്ങളിൽ ലൗ ജിഹാദിനും നാർക്കോട്ടിക് ജിഹാദും ഉപയോഗിക്കുന്ന അവസ്ഥയാണുള്ളതെന്നായിരുന്നു പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ വിവാദ പ്രസ്താവന. ഇളം പ്രായത്തിൽ തന്നെ പെൺകുട്ടികളെ വശത്താക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം നടത്തുന്നത്. ലൗ ജിഹാദിനും നാർക്കോട്ടിക് ജിഹാദിനും സഹായം നൽകുന്ന ഒരു വിഭാഗം കേരളത്തിൽ പ്രവർത്തിക്കുന്നുണ്ടെന്നും ബിഷപ്പ് പറഞ്ഞത്.

ചെറിയ പ്രായത്തിൽ തന്നെ പെൺകുട്ടികളെ വശത്താക്കുക എന്ന ലക്ഷ്യത്തോടെ സ്കൂളുകളിലും കോളേജുകളിലും ഹോസ്റ്റലുകളിലും കച്ചവടസ്ഥാപനങ്ങളിലും ജിഹാദികൾ വലവിരിച്ചുവെന്ന് നാം തിരിച്ചറിയണം. പൊതുസ്ഥലങ്ങളിലും ഇത്തരം അവസ്ഥയുണ്ട്. നാം ഒരുപാട് വൈകിപ്പോയി. കേരളത്തിൽ നാർക്കോട്ടിക് ജിഹാദാണ് നടക്കുന്നത്.

അമുസ്ലീങ്ങളെ പ്രത്യേകിച്ച് ചെറുപ്പക്കാരെ ലഹരിമരുന്നിന് അടിമയാക്കാൻ ശ്രമിക്കുന്ന അവസ്ഥയാണ് കേരളത്തിലുള്ളതെന്നും ബിഷപ്പ് ആരോപിച്ചു. ആയുധം ഉപയോഗിക്കാൻ കഴിയാത്ത സ്ഥലങ്ങളിൽ ലൗ ജിഹാദിനും നാർക്കോട്ടിക് ജിഹാദും ഉപയോഗിക്കുന്ന അവസ്ഥയാണുള്ളത്. മുസ്ലീം വിഭാഗക്കാർ അല്ലാത്തവർ ഇല്ലാതാകണമെന്നാണ് ജിഹാദി ഗ്രൂപ്പുകളുടെ ലക്ഷ്യം.

മുസ്ലീം ആശയങ്ങൾ അടിച്ചേൽപ്പിക്കാൻ പലതരത്തിലുള്ള ശ്രമം നടക്കുന്നുണ്ട്. ഹലാൽ വിവാദങ്ങൾ അടക്കമുള്ളവ ഇതിൻ്റെ ഭാഗമാണെന്നും എട്ട് നോമ്പ് തിരുന്നാളുമായി ബന്ധപ്പെട്ട് നടത്തിയ പ്രസംഗത്തിലാണ് ജോസഫ് കല്ലറങ്ങാട്ടിന്റെ വിവാദ പരാമർശം.
Published by:Naseeba TC
First published:
)}