വയനാട്: ബാണാസുര ഡാമിൽ (Banasura Sagar Dam)കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കൊടുവള്ളി
പറമ്പത്ത്കാവ് സഹകരണമുക്ക് വേരുംപിലാക്കിയില്‍ അബൂബക്കറിന്റെ മകന്‍ റാഷിദ്(27) മരിച്ചത്. ഉച്ചയ്ക്ക് ശേഷം കുറ്റിയാം വയൽ ഭാഗത്ത് കൂട്ടുകാരോടൊത്ത് കുളിക്കുന്നതിനിടെയായിരുന്നു അപകടം.
വിനോദയാത്രയ്ക്കെത്തിയ സംഘം കുളിക്കാനായി റിസര്‍വോയറിൽ കുളിക്കാൻ ഇറങ്ങുകയായിരുന്നു. ഞായറാഴ്ച ഉച്ചക്ക് ശേഷമാണ് അപകടം ഉണ്ടായത്. ഇന്നലെയാണ് ഇവര്‍ വിനോദയാത്രക്കായി എത്തിയത്.
റിസര്‍വോയറില്‍ കുളിക്കുന്നതിനിടയില്‍ ചെളിയില്‍ പെട്ട് വെള്ളത്തില്‍ താണുപോകുകയായിരുന്നു. അണക്കെട്ടിന്റെ അഗ്നിരക്ഷാ സേനയും നാട്ടുകാരും നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.
Also Read-
സൈക്കിളില്‍ പോവുകയായിരുന്ന വിദ്യാര്‍ഥി അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; രക്ഷകനായി ഹോംഗാര്ഡ്മൃതദേഹം പോസ്റ്റുമാര്‍ട്ടത്തിനായി മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമാര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.
നാലുവയസ്സുകാരനെ വായിൽ തുണി തിരുകി അലമാരയില്‍ അടച്ച് കൊലപ്പെടുത്തി; അയൽവാസിയായ സ്ത്രീ അറസ്റ്റിൽനാലുവയസ്സുകാരനെ വായിൽ തുണി തിരുകി അലമാരയില്‍ അടച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ അയൽവാസിയായ സ്ത്രീ അറസ്റ്റിൽ. നാഗർകോവിലിലെ മണവാളക്കുറിച്ചിയിലാണ് സംഭവം. കടിയപട്ടിണം ഫാത്തിമാ തെരുവില്‍ അന്‍പിയത്തില്‍ ജോണ്‍ റിച്ചാര്‍ഡ്സ്-സഹായ ഷീജ ദമ്പതികളുടെ മകന്‍ ജോഹന്‍ (4) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അയൽവാസി ഫാത്തിമയാണ് അറസ്റ്റിലായത്.
Also Read-
Arrest |ഓഹരിവിപണിയില്‍ പണം നഷ്ടപ്പെട്ടു; കത്തി കാണിച്ച് ബാങ്ക് കൊള്ളയടിച്ച് യുവ എഞ്ചിനീയര്‍; അറസ്റ്റില്വെള്ളിയാഴ്ച്ചയാണ് അയൽവീടുകളിലെ കുട്ടികൾക്കൊപ്പം കളിക്കാൻ പോയ ജോഹന്‍ മടങ്ങി വരാതിരുന്നതിനെ തുടർന്ന് മാതാവ് മണവാളക്കുറിച്ചി പൊലീസില്‍ പരാതി നല്‍കുന്നത്. കുട്ടിയെ കാണാതായ വിവരം ഇതിനിടയിൽ സാമൂഹിക മാധ്യമങ്ങളിലും പ്രചരിച്ചിരുന്നു.
ബന്ധുക്കള്‍ ഉള്‍പ്പെടെയുള്ളവരുടെ വീടുകളില്‍ തിരക്കിയെങ്കിലും കണ്ടെത്താനായില്ലായിരുന്നു. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്തിരുന്നു.
സമീപവാസിയായ ഫാത്തിമയെ സംശയിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ എത്തി ഇവരുടെ വീട്ടില്‍ പരിശോധിച്ചപ്പോഴാണ് കുട്ടിയെ അലമാരിയില്‍ നിന്ന് കണ്ടെത്തിയത്. അലമാരിയില്‍ വായ് മൂടിക്കെട്ടിയ നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. ഉടനെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുട്ടി നേരത്തെ മരിച്ചതായി ഡോക്ടര്‍ സ്ഥിരീകരിച്ചു.
ഫാത്തിമയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. സംഭവസ്ഥലത്തെത്തിയ പൊലീസ് യുവതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിന് ശേഷമാണ് അറസ്റ്റ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.