HOME » NEWS » Kerala » KOZHIKKOD MONSOON INTENSIFIES IN KERALA HEAVY RAINFALL TO CONTINUE TILL WEDNESDAY PEOPLE SHOULD BE ALERT NAV TV

Rain Alert|കാലവർഷം ശക്തമായി; ബുധനാഴ്ച്ച വരെ ജാഗ്രത തുടരാൻ നിർദേശം

കേരളത്തില്‍ ഇന്നലെ മുതല്‍ സജീവമായ കാലവര്‍ഷം വരും ദിവസങ്ങളിൽ  വടക്കന്‍ ജില്ലകളില്‍ ശക്തിപ്പെടും. അതിനിടെ നാളെ ബംഗാള്‍ ഉള്‍ക്കടലിലെ മധ്യപടിഞ്ഞാറ്, വടക്കുപടിഞ്ഞാറ് മേഖലയോട് ചേര്‍ന്ന് ന്യൂനമര്‍ദം ഉടലെടുക്കും. അതിനാൽ ബുധനാഴ്ച വരെ കേരളത്തില്‍ മഴ തുടരാനുള്ള സാഹചര്യമാണ് ഇപ്പോഴുള്ളതെന്ന് കാലാവസ്ഥാ നിരീക്ഷക അറിയിച്ചു.

News18 Malayalam | news18-malayalam
Updated: July 10, 2021, 8:51 PM IST
Rain Alert|കാലവർഷം ശക്തമായി; ബുധനാഴ്ച്ച വരെ ജാഗ്രത തുടരാൻ നിർദേശം
പ്രതീകാത്മ ചിത്രം
  • Share this:
കോഴിക്കോട്: മണ്‍സൂണ്‍ ബ്രേക്കിന് പിന്നാലെ പ്രതീക്ഷിച്ചതുപോലെ കേരളത്തില്‍ ഇന്നലെ മുതല്‍ സജീവമായ കാലവര്‍ഷം വരും ദിവസങ്ങളിൽ  വടക്കന്‍ ജില്ലകളില്‍ ശക്തിപ്പെടും. അതിനിടെ നാളെ ബംഗാള്‍ ഉള്‍ക്കടലിലെ മധ്യപടിഞ്ഞാറ്, വടക്കുപടിഞ്ഞാറ് മേഖലയോട് ചേര്‍ന്ന് ന്യൂനമര്‍ദം ഉടലെടുക്കും.

ഇത് കേരളത്തിന്റെ വടക്കന്‍ മേഖലയില്‍ പ്രത്യേകിച്ചും മറ്റു ഭാഗങ്ങളില്‍ പൊതുവേയും മഴ ശക്തമാകാൻ കാരണമാകും. ബുധനാഴ്ച വരെ കേരളത്തില്‍ മഴ തുടരാനുള്ള സാഹചര്യമാണ് ഇപ്പോഴുള്ളതെന്ന് കാലാവസ്ഥാ നിരീക്ഷക അറിയിച്ചു.

മഴ ശക്തിപ്പെടാനുള്ള കാരണങ്ങള്‍

രണ്ടാഴ്ചയിലേറെ നീണ്ട മണ്‍സൂണ്‍ ബ്രേക്കിന് ശേഷം കാലവര്‍ഷക്കാറ്റ് കേരളത്തില്‍ അനുകൂലമാണ്. അഞ്ചര കി.മി ഉയരത്തില്‍ വരെ വീശുന്ന കാറ്റിന് ഇന്ന് നല്ല വേഗതയുണ്ട്. പടിഞ്ഞാറന്‍ കാറ്റാണ് ഈ ഉയരത്തില്‍ വീശുന്നത്. 7.3 കി.മി വരെ കാറ്റ് തെക്കുപടിഞ്ഞാറന്‍ ദിശയിലാണ്. അന്തരീക്ഷത്തിന്റെ താഴ്ന്ന ഉയരങ്ങളില്‍ (ഏകദേശം മൂന്നര കി.മി വരെ) കാറ്റിന് 35 നോട്ടിക്കല്‍ മൈല്‍ വേഗതയും ഉണ്ട്. അറബിക്കടലില്‍ ഏകദേശം കേരളത്തില്‍ നിന്ന് 1,500 കി.മി അകലെവരെ മേഘങ്ങളുടെ സാന്നിധ്യം ഉപഗ്രഹ നിരീക്ഷണങ്ങളില്‍ നിന്ന് വ്യക്തമാണ്.

കേരളത്തിനൊപ്പം ലക്ഷദ്വീപ്, മാലദ്വീപ്, ശ്രീലങ്ക എന്നിവിടങ്ങളിലും മഴ തകര്‍ത്തു പെയ്യാന്‍ ഇതു കാരണമാകും. തിങ്കളാഴ്ച വരെ ശക്തമായ മഴ കേരളത്തില്‍ എല്ലായിടത്തും പ്രതീക്ഷിക്കാമെന്നും തുടര്‍ന്ന് കാലവര്‍ഷക്കാറ്റ് വടക്കോട്ട് നീങ്ങുന്നതിനാല്‍ തെക്കന്‍ ജില്ലകളില്‍ മഴ കുറയാമെന്നുമാണ് നിരീക്ഷകർ പറയുന്നത്. വടക്കന്‍ ജില്ലകളില്‍ തുടര്‍ന്നുള്ള ദിവസങ്ങളിലും മഴ തുടരാന്‍ ഇത് സഹായകമാകും. ബുധനാഴ്ചയോടെ മഴയുടെ ശക്തിയും തോതും നന്നേ കുറയും.

മൂന്നു ദിവസം ജാഗ്രത വേണം

ഇന്നു രാത്രി മുതല്‍ ചൊവ്വാഴ്ച വരെ കിഴക്കന്‍ മലയോരത്തുള്ളവരും താഴ്ന്ന പ്രദേശങ്ങളിലുള്ളവരും ജാഗ്രത പുലര്‍ത്തണം. മഴക്കെടുതി ദുരന്തങ്ങളില്‍ ജാഗ്രതക്കുറവു കൊണ്ട് അകപെടാതിരിക്കാം. പുഴകളിലും തോടുകളിലും മറ്റും കുളിക്കുന്നത് സുരക്ഷിതമല്ല.

കിഴക്കന്‍ പ്രദേശങ്ങളില്‍ അപ്രതീക്ഷിത മലവെള്ളപ്പാച്ചില്‍ ഉണ്ടാകും. മഴയില്ലെന്ന് കരുതി പുഴയിലും അരുവിയിലും ഇറങ്ങരുത്. തീരദേശത്ത് ശക്തമായ കാറ്റിനും കടല്‍ക്ഷോഭത്തിനും സാധ്യതയുണ്ട്. മലയോര മേഖലകളിലെ വിനോദയാത്രയും മറ്റും ഒഴിവാക്കുക. ഈ മേഖലയിലെ രാത്രി സഞ്ചാരം നിര്‍ബന്ധമായും ഒഴിവാക്കണം.

കേരളത്തിൻ്റെ കിഴക്കൻ വനമേഖലകളിൽ നാട്ടിൽ ലഭിക്കുന്നതിനേക്കാൾ ശക്തമായ തുടർച്ചയായ മഴ ലഭിക്കുന്നുണ്ട്. ഇന്ന് രാത്രി മുതൽ ഈ മാസം 13 വരെ പല സമയങ്ങളിലും മഴ നിലവിൽ നമുക്ക്  ലഭിക്കുന്നതിലും ശക്തമാകും. പുഴകളിൽ അപ്രതീക്ഷിത ഒഴുക്കുണ്ടാവുമെന്നതിനാൽ ശ്രദ്ധിച്ചില്ലെങ്കിൽ ഒഴുക്കിൽപെടാനുള്ള സാധ്യതയുണ്ട്. മലയോരങ്ങളിലെ വീതിയും ആഴവും കുറഞ്ഞ ചെറിയ പുഴകളും, തോടുകളും താൽക്കാലികമായി നിറഞ്ഞ് കവിയും. ഹിൽസ്റ്റേഷനുകളിലേക്ക് രണ്ടു മൂന്ന് ദിവസം വിനോദയായാത്രകൾ ഒഴിവാക്കണം.

1,ഈ മാസം ബംഗാൾ ഉൾക്കടലിൽ രണ്ടോ ,മൂന്നോ ന്യൂനമർദ്ദങ്ങളെങ്കിലും രൂപപ്പെടും. അന്തരീക്ഷ സ്ഥിതി വിശകലനം ചെയ്യുമ്പോൾ തൊട്ടടുത്ത ദിവസങ്ങളിലെ ആദ്യ ന്യൂനമർദ്ദ സ്വാധീനത്തിൻ്റ വർദ്ധിത മഴ കേരളത്തേക്കാൾ  ആന്ധ്ര,കർണ്ണാടക,മഹാരാഷ്ട്ര സംസ്ഥാനങ്ങൾക്ക് ലഭിക്കും. ജൂലൈ രണ്ടാം പകുതിയിലെ ന്യൂനമർദ്ദങ്ങളുടെ സ്ഥാനവും, ശക്തിയുമൊക്കെ പിന്നീട് നിരീക്ഷണ വിധേയമാക്കേണ്ട വിഷയങ്ങളാണ്.

2, വടക്ക് പാക്കിസ്ഥാൻ പർവ്വത പ്രദേശങ്ങൾ മുതൽ കംബോഡിയ വരെ ന്യൂനമർദ്ദ പാത്തി നിലവിലുണ്ടെങ്കിലും ബംഗ്ലാദേശ് മുതൽ കംബോഡിയ വരെയാണ് മൺസൂൺ പാത്തി കൂടുതൽ ശക്തം.സ്വഭാവികമായും ബംഗാൾ ഉൾക്കടൽ മൺസൂൺ ബ്രാഞ്ചിന് സ്ഥിരത ഉണ്ട് മഴകൾക്കും.നിലവിൽ സൊമാലിയൻ ജെറ്റിനെ ആശ്രയിക്കുന്ന ഇന്ത്യയുടെ പടിഞ്ഞാറൻ തീരം മൺസൂൺ ബ്രാഞ്ചിന് സ്ഥിരതയില്ല. സൊമാലിയൻ ജെറ്റ് തെക്ക് വടക്ക് ചാഞ്ചാടുന്നു. ഇടക്ക് ദുർബലമാകുന്നു, ചിലപ്പോൾ ശക്തവും. ഈ മാസം അവസാനമോ അടുത്ത മാസമോ കേരളത്തിന് കൂടുതൽ അനുകൂലമായ വിധം പടിഞ്ഞാറൻ ബ്രാഞ്ചിന് സ്ഥിരത കൈവരും എന്ന് കരുതുന്നു.

3, അടുത്ത ആഴ്ച സൊമാലിയൻ ജെറ്റ് കൂടുതൽ വടക്കോട്ട് നീങ്ങും. മൂന്ന് കിലോമീറ്റർ ഉയരത്തിലെ അന്തരീക്ഷ ഒഴുക്ക് വടക്ക് പടിഞ്ഞാറോട്ട് തിരിയും. അതോടെ മെഡിറ്ററേനിയൻ, കാസ്പിയൻ, കരിങ്കടൽ പശ്ചിമ വാതം ഇന്തോ - പാക് ദിശയിലേക്ക് വരാതെ മിഡിൽ ഈസ്റ്റിലേക്ക് രണ്ടു മൂന്ന് ദിവസം അനുകൂലമാകും, മിഡിൽ ഈസ്റ്റിന് മേലെ ന്യൂനമർദ്ദവും രൂപപ്പെടുന്നതോടെ ഗൾഫ് മേഖലയിൽ പലയിടങ്ങളിലും അപ്രതീക്ഷിത മഴ ലഭിക്കും.നീരീക്ഷണം തുടരും

4, നിലവിൽ മാലിദ്വീപ് ചുറ്റളവ് പ്രദേശം ഒഴികെ മറ്റിടങ്ങളിൽ മീൻപിടുത്തം കാറ്റും,തിരകളും കാരണം ദുഷ്കരമാണ്.
Published by: Naveen
First published: July 10, 2021, 8:51 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories