കോഴിക്കോട്: കൊടുവള്ളിയിൽ അമ്മയും മകനും തൂങ്ങി മരിച്ച നിലയിൽ. കൊടുവള്ളി ഞെള്ളോരമ്മൽ ഗംഗാധരന്റെ ഭാര്യ ദേവി (52), മകൻ അജിത് കുമാർ (32) എന്നിവരെയാണ് വീടിനു സമീപത്തെ ടവറിനു മുകളിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.
ഞായറാഴ്ച രാവിലെ ദേവിക്ക് ചികിത്സക്കായി കോഴിക്കോട് വൈദ്യരെ കാണാൻ പോയിരുന്നു. കാല് മുറിച്ചു മാറ്റണമെന്ന് വൈദ്യർ പറഞ്ഞുവെന്നും ഇതിനാൽ ഇനി ജീവിച്ചിരിക്കുന്നില്ലെന്നും ആത്മഹത്യ ചെയ്യുകയാണെന്നും ഇവർ വീട്ടിലേക്ക് വിളിച്ചറിയിച്ചിരുന്നു.
Also Read- കണ്ണൂരിൽ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം: ഓട്ടോഡ്രൈവർ അറസ്റ്റിൽ
രാത്രിയും ഇവർ വീട്ടിലെത്താത്തതിനെ തുടർന്ന് എട്ടുമണിയോടെ ബന്ധുക്കൾ കൊടുവള്ളി പോലീസിൽ പരാതി നൽകി. തുടർന്ന് നാട്ടുകാർ നടത്തിയ തിരച്ചിൽ പുലർച്ചെ മൂന്നരയോടെയാണ് മൃതദേഹം കണ്ടെത്തിയത്.
ഇരുവരെയും ടവറിനു മുകളിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻതന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. അജിത് കുമാർ അവിവാഹിതനാണ്.
കൊലക്കേസ് പ്രതിയായ യുവാവ് മാനസികാരോഗ്യകേന്ദ്രത്തിൽനിന്ന് ചാടി രക്ഷപ്പെട്ടു
കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിൽ വീണ്ടും സുരക്ഷാ വീഴ്ച്ച. കൊലക്കേസ് പ്രതിയായ അന്തേവാസി ഇവിടെനിന്ന് ചാടിരക്ഷപ്പെട്ടു. പെരിന്തൽമണ്ണ ദൃശ്യാകൊലക്കേസിലെ പ്രതി വിനീഷാണ് രക്ഷപ്പെട്ടത്. ഇക്കഴിഞ്ഞ ജൂണിലാണ് വീട്ടിൽ ഉറങ്ങിക്കിടന്ന നിയമവിദ്യാർഥിനിയായ ദൃശ്യയെ വിനീഷ് കുത്തിക്കൊലപ്പെടുത്തിയത്. ഈ കേസിൽ റിമാൻഡിൽ കഴിയവെയാണ് മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്ന് കുതിരവട്ടത്തെത്തിച്ചത്. ഇക്കഴിഞ്ഞ ഫെബ്രുവരിയിലും ഇവിടെനിന്ന് അന്തേവാസി ചാടിപ്പോയിരുന്നു. 24 വയസുകാരനായ അന്തേവാസിയെ വളരെ വേഗം തന്നെ പിടികൂടി തിരികെ എത്തിക്കുകയും ചെയ്തിരുന്നു.
ഈ വർഷം ജനുവരി ഫെബ്രുവരി മാസങ്ങളിലായി അഞ്ചുപേരാണ് ഇവിടെ നിന്നും ചാടിപ്പോയിരുന്നു. ഇതിൽ ഒരാളെ ഇതുവരെ കണ്ടെത്താനും കഴിഞ്ഞിട്ടില്ല. സെല്ലിനുള്ളില്‍ ഒരു കൊലപാതകവും നടന്നു. സെല്ലിലുണ്ടായ അടിപിടിക്കിടെ മഹാരാഷ്ട്ര സ്വദേശിനി ജിയോ റാം ലോട്ട് കൊല്ലപ്പെട്ടിരുന്നു. കഴുത്ത് ഞെരിച്ചും ശ്വാസം മുട്ടിച്ചുമാണ് കൊലപ്പെടുത്തിയതെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ വ്യക്തമായതായിരുന്നു.
ശ്രദ്ധിക്കുക:
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Kozhikkode, Suicide