നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ബസിൽ പീഡനത്തിന് ഇരയായ പെൺകുട്ടിയുടെ അമ്മ മരിച്ച നിലയിൽ; മൃതദേഹത്തിന് മൂന്നു ദിവസത്തെ പഴക്കം

  ബസിൽ പീഡനത്തിന് ഇരയായ പെൺകുട്ടിയുടെ അമ്മ മരിച്ച നിലയിൽ; മൃതദേഹത്തിന് മൂന്നു ദിവസത്തെ പഴക്കം

  ഇക്കഴിഞ്ഞ ജൂലൈയിലാണ് 21 വയസ് പ്രായമുളള യുവതിയെ മൂന്നു പേര്‍ ചേര്‍ന്ന് നിര്‍ത്തിയിട്ട ബസിനുളളില്‍ ബലാത്സംഗം ചെയ്തത്

  representative image

  representative image

  • Share this:
   കോഴിക്കോട്: ബസില്‍ പീഡനത്തിന് ഇരയായ യുവതിയുടെ അമ്മയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ട്. പീഡനത്തിന് ഇരയായ പെണ്‍കുട്ടിയെ സാമൂഹ്യ നീതി വകുപ്പിന്‍റെ നിര്‍ദേശപ്രകാരം മറ്റൊരു കേന്ദ്രത്തിൽ പാർപ്പിച്ചിരിക്കുകയാണ്. പെൺകുട്ടിയുടെ അമ്മ മാനസിക വെല്ലുവിളി നേരിട്ടിരുന്ന സ്ത്രീയാണ്.

   ഇക്കഴിഞ്ഞ ജൂലൈയിലാണ് 21 വയസ് പ്രായമുളള യുവതിയെ മൂന്നു പേര്‍ ചേര്‍ന്ന് നിര്‍ത്തിയിട്ട ബസിനുളളില്‍ ബലാത്സംഗം ചെയ്തത്. കുന്ദമംഗലം സ്വദേശി ഗോപീഷ് പത്താംമൈല്‍ സ്വദേശി മുഹമ്മദ് ഷമര്‍ എന്നിവരെ കേസില്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഒളിവില്‍പോയ രണ്ടാം പ്രതി പന്തീര്‍പാടം സ്വദേശി ഇന്ത്യേഷ് കുമാറിനായി അന്വേഷണം തുടരുകയാണ്. മാനസിക രോഗത്തിന് ചികിത്സയിലായിരുന്ന യുവതിയാണ് പീഡിപ്പിക്കപ്പെട്ടത്. രോഗം മൂർച്ഛിക്കുമ്പോൾ പെൺകുട്ടി വീടു വിട്ട് ഇറങ്ങിപോകുന്നത് പതിവായിരുന്നു. സന്ധ്യ സമയത്ത് വീട് വിട്ടിറങ്ങിയപ്പോഴാണ് പെൺകുട്ടി പീഡനത്തിന് ഇരയായത്.

   സംഭവത്തിൽ ഊർജിത അന്വേഷണം നടത്തിയ പൊലീസ് വളരെ വേഗം പ്രതികളെ കണ്ടെത്തുകയും രണ്ടു പേരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പൊലീസ് അന്വേഷണത്തിൽ യുവതി നേരത്തേയും പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് വ്യക്തമായിരുന്നു.

   പതിനേഴുകാരി ശുചിമുറിയിൽ പ്രസവിച്ച സംഭവത്തിൽ പീഡിപ്പിച്ച ബന്ധു അറസ്റ്റിൽ

   സ്വകാര്യ ആശുപത്രിയിലെ ശുചിമുറിയില്‍ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ പെൺകുട്ടിയെ പീഡിപ്പിച്ച ബന്ധു അറസ്റ്റിലായി. വയനാട് സ്വദേശി ജോബിന്‍ ജോണ്‍ ആണ് പിടിയിലായത്. ജോബിൻ ജോണിനെതിരെ പൊലീസ് പോക്സോ വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്. പ്രതി കൊച്ചിയിലെ വീട്ടിലെത്തി പലതവണ പെൺകുട്ടിയെ പീഡിപ്പിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ്. വയനാട്ടിലെത്തിയാണ് കൊച്ചി പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചതായാണ് സൂചന.

   Also Read- അമ്മയും മകനും ഒരുമിച്ചു യാത്രചെയ്താൽ കമ്പികൊണ്ട് ആക്രമിക്കുന്ന സദാചാരഗുണ്ടകളെ പിടികൂടുമോ?

   കഴിഞ്ഞ ദിവസം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ ശുചിമുറിയില്‍ നവജാത ശിശുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. ചികിത്സയിലിരുന്ന 17കാരി ക്ലോസറ്റില്‍ പ്രസവിച്ച ശേഷം കുഞ്ഞിനെ ശുചി മുറിയില്‍ ഉപേക്ഷിക്കുകയായിരുന്നു. ശുചീകരണ തൊഴിലാളികള്‍ ജോലിക്കെത്തിയപ്പോഴാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. ആശുപത്രി അധികൃതരെ വിവരമറിയച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പതിനേഴുകാരിയാണ് കുഞ്ഞിനെ പ്രസവിച്ചതെന്ന് കണ്ടെത്തിയത്.


   സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ച പൊലീസ് പെൺകുട്ടിയുടെയും വീട്ടുകാരുടെയും മൊഴി രേഖപ്പെടുത്തിയിരുന്നു. ഇതേ തുടർന്നാണ് പ്രതിയായ ബന്ധുവിനെ കുറിച്ച് സൂചന ലഭിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു പെണ്‍കുട്ടി ആശുപത്രിയില്‍ അഡ്മിറ്റ് ആയത്. എപ്പോഴാണ് സംഭവം നടന്നത് എന്നതടക്കം ഉള്ള കാര്യങ്ങളില്‍ വ്യക്തതയില്ല.

   പെണ്‍കുട്ടിയേയും ആശുപത്രി അധികൃതരെയും പൊലീസ് ചോദ്യം ചെയ്തു. പോക്‌സോ കേസ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. പെണ്‍കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. ഇന്നലെ രാവിലെയാണ് പെണ്‍കുട്ടി അമ്മയ്‌ക്കൊപ്പം സ്‌കാനിങ്ങിനായി ആശുപത്രിയില്‍ എത്തിയത്. തുടർന്ന് പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
   Published by:Anuraj GR
   First published:
   )}