നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • POCSO | സോഷ്യൽമീഡിയ വഴി പരിചയപ്പെട്ട പതിനാലുകാരിയോടൊപ്പം നാടുവിട്ട പത്തൊമ്പതുകാരൻ പോക്സോ കേസിൽ അറസ്റ്റിൽ

    POCSO | സോഷ്യൽമീഡിയ വഴി പരിചയപ്പെട്ട പതിനാലുകാരിയോടൊപ്പം നാടുവിട്ട പത്തൊമ്പതുകാരൻ പോക്സോ കേസിൽ അറസ്റ്റിൽ

    ലോക്ക്ഡൗൺ കാലത്ത് സോഷ്യൽമീഡിയയിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്.

    പ്രതീകാത്മക ചിത്രം

    പ്രതീകാത്മക ചിത്രം

    • Share this:
      കോഴിക്കോട്: സോഷ്യൽമീഡിയയിലൂടെ പരിചയപ്പെട്ട പതിനാലുകാരിക്കൊപ്പം നാടുവിട്ട പത്തൊമ്പതുകാരൻ പോക്സോ കേസിൽ അറസ്റ്റിൽ. ഇരുവരും വിദ്യാർത്ഥികളാണ്. കോഴിക്കോട് പന്തീരങ്കാവ് പൊലീസാണ് കൊട്ടാരക്കരയിൽ വെച്ച് വിദ്യാർത്ഥികളെ കണ്ടെത്തിയത്. കണ്ണൂർ ഉളിക്കൽ സ്വദേശിയായ പത്തൊമ്പതുകാരനെയാണ് പോക്സോ ചുമത്തി അറസ്റ്റ് ചെയ്തത്.

      ലോക്ക്ഡൗൺ കാലത്ത് സോഷ്യൽമീഡിയയിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. ബൈക്ക് സ്റ്റൻഡർ എന്ന് പറഞ്ഞായിരുന്നു പെൺകുട്ടിയുമായി പരിചയത്തിലാകുന്നത്. വീഡിയോ കോളിലൂടെ സൗഹൃദം വളർന്നു. ഇരുവരും ഒരിക്കൽ പോലും നേരിട്ട് കണ്ടിട്ടില്ല. ഒടുവിൽ നാടുവിടാൻ തീരുമാനിക്കുകയായിരുന്നു.

      പെൺകുട്ടിയെ കാണാനില്ലെന്ന് പരാതി ലഭിച്ച ഉടനെ തന്നെ പന്തീരങ്കാവ് പൊലീസ് അന്വേഷണം ആരംഭിച്ചു. വീട്ടിൽ മൊബൈൽ വെച്ചായിരുന്നു പെൺകുട്ടി പോയത്. കുട്ടിക്ക് കണ്ണൂർ സ്വദേശിയായ ആൺകുട്ടിയുമായി സൗഹൃദമുള്ള കാര്യം ആർക്കും അറിയില്ലായിരുന്നു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വിദ്യാർത്ഥികൾ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ എത്തിയതായി പൊലീസിന് വ്യക്തമായത്.
      Also Read-Mobile phone leak | ഫോണിലെ വിവരങ്ങൾ ഭർത്താവിന് ചോർത്തി നൽകി; പൊലീസ് ഉദ്യോഗസ്ഥനെതിരെ പരാതിയുമായി വീട്ടമ്മ

      ടിക്കറ്റ് കൗണ്ടർ രജിസ്റ്റർ സമയം പരിശോധിച്ചപ്പോൾ കൊല്ലത്തേക്കാണ് ഇരുവരും ടിക്കറ്റ് എടുത്തതെന്ന് വ്യക്തമായി. എന്നാൽ ഇരുവരും ട്രെയിനിൽ കയറിയിട്ടില്ലെന്ന് പിന്നീട് കണ്ടെത്തി. ടിക്കറ്റ് കൗണ്ടറിൽ യുവാവ് യഥാർത്ഥ പേര് നൽകിയതാണ് പൊലീസിന് സഹായകരമായത്. യുവാവിന്റെ പേരിലുള്ള ഫെയ്സ്ബുക്ക് അക്കൗണ്ടിൽ പെൺകുട്ടിയും സുഹൃത്താണെന്ന് കണ്ടെത്തി. ഫെയ്സ്ബുക്കിൽ നിന്നാണ് യുവാവിന്റെ നമ്പർ പൊലീസിന് ലഭിക്കുന്നത്.

      തുടർന്ന് ഇരുവരും കൊട്ടാരക്കരയിലുണ്ടെന്ന് മനസ്സിലായതോടെ കൊട്ടാരക്കര പൊലീസിന്റെ സഹായത്തോടെയാണ് ഇരുവരേയും കണ്ടെത്തിയത്. വിദ്യാർത്ഥികളെ പിന്നീട് കോഴിക്കോട് എത്തിച്ചു. ഒന്നിച്ചു ജീവിക്കാൻ വേണ്ടിയാണ് നാടുവിട്ടതെന്നാണ് ഇരുവരും പൊലീസിനോട് പറഞ്ഞത്.

      Also Read-Mobile phone theft | തിരുവനന്തപുരത്ത് മൊബൈല്‍ ഫോണ്‍ മോഷ്ടിക്കുന്ന സംഘം പിടിയില്‍; കണ്ടെടുത്തത് ലക്ഷങ്ങളുടെ ഫോണുകള്‍

      പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പിന്നീട് ബന്ധുക്കൾക്കൊപ്പം വിട്ടയച്ചു. ആൺകുട്ടിക്ക് 19 വയസ്സ് ആയതിനാൽ അറസ്റ്റ് ചെയ്തു.

      പതിമൂന്നുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; രണ്ടാനച്ഛൻ അറസ്റ്റിൽ

      പതിമൂന്നു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ രണ്ടാനച്ഛൻ അറസ്റ്റിലായി. തിരുവനന്തപുരം പള്ളിക്കൽ പൊലീസാണ് പ്രതിയെ തമിഴ്നാട്ടിൽ നിന്ന് അറസ്റ്റ് ചെയ്തത്. പള്ളിക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. വയറുവേദന അനുഭവപ്പെട്ട പെൺകുട്ടിയെ പാരിപ്പള്ളിയിലുള്ള കൊല്ലം സർക്കാർ മെഡിക്കൽ കോളേജിൽ എത്തിച്ച് നടത്തിയ പരിശോധനയിലാണ് മൂന്നു മാസം ഗർഭിണിയാണെന്ന് വ്യക്തമായത്.

      ഇതേതുടർന്ന് ഒളിവിൽ പോയ പ്രതി, തമിഴ്നാട്ടിലേക്ക് കടന്നിരുന്നു. അറ്റൻകരയിലും ഏർവാഡിയിലുമൊക്കെയായി മാറി മാറി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി സുഹൃത്തുക്കളുടെ സഹായത്തോടെ ഗൾഫിലേക്ക് കടക്കാൻ പദ്ധതിയിടുന്നതിനിടെയാണ് പൊലീസിന്‍റെ പിടിയിലായത്. പാരിപ്പള്ളി മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചതിനെ തുടർന്നാണ് പള്ളിക്കൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയത്. പ്രതിയെ കേരളത്തിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. ഇയാൾക്കെതിരെ പോക്സോ ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
      Published by:Naseeba TC
      First published:
      )}