നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Nipah | കോഴിക്കോട് സമ്പർക്ക പട്ടികയിൽ ഉള്ളവരുടെ എണ്ണം വർധിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്

  Nipah | കോഴിക്കോട് സമ്പർക്ക പട്ടികയിൽ ഉള്ളവരുടെ എണ്ണം വർധിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്

  കുട്ടിയുടെ വീട്ടിലെ ആടിന് രണ്ട് മാസം മുൻപ് രോഗം ബാധിച്ചിരുന്നതായി പിതാവ് മൊഴി നൽകിയിട്ടുണ്ട്. അത് രോഗത്തിന് കാരണമാണെന്ന് കരുതുന്നില്ല.

  nipah

  nipah

  • Share this:
  കോഴിക്കോട്: നിപയുമായി ബന്ധപ്പെട്ട് സമ്പർക്ക പട്ടികയിൽ ഉള്ളവരുടെ എണ്ണം ഇനിയും വർധിക്കുവാൻ സാധ്യതയുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്ജ്. നിലവിൽ സമ്പർക്ക പട്ടികയിൽ 188 പേരാണ് ഉള്ളത്. ഹൈ റിസ്‌ക്ക് പട്ടികയിലുള്ള 18 പേരെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചുണ്ട്. ഇതിൽകൂടിയ സമ്പർക്കമുള്ള 7 പേരുടെ പരിശോധന ഫലം വൈകിട്ടോടെ കിട്ടും. കഴിഞ്ഞ ദിവസം മരിച്ച കുട്ടിയുടെ മാതാവ് ഉൾപ്പെടെ  നിലവിൽ രോഗ ലക്ഷണങ്ങളുള്ള മൂന്ന് പേരുടെ ആരോഗ്യനിലയിൽ ആശങ്കപ്പെടാന്നില്ലെന്നും മന്ത്രി പറഞ്ഞു. രോഗ പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായുള്ള കൂടിയാലോചനകൾ ഇന്നും തുടരും.

  ഉറവിടം കണ്ടെത്തുന്നതിനാണ് ഇപ്പോൾ സർക്കാർ പ്രഥമ പരിഗണന നൽകുന്നത്. വവ്വാലുകളും, പന്നികളുമാണ് നിപ പ്രധാനമായും പടർത്തുന്നത്. കുട്ടിയുടെ വീട്ടിലെ വവ്വാലുകളുടെ സാന്നിദ്ധ്യത്തെ കുറിച്ചാണ് പ്രധാനമായും പരിശോധിക്കുന്നത്. ഇതിനായി കേന്ദ്ര സംഘത്തിന്റേയും, മൃഗസംരക്ഷണ, വനം വകുപ്പുകളുടെയും എകോപിച്ചുള്ള പ്രവർത്തനമാണ് നടക്കുന്നത്. കുട്ടിയുടെ വീട്ടിലെ ആടിന് രണ്ട് മാസം മുൻപ് രോഗം ബാധിച്ചിരുന്നതായി പിതാവ് മൊഴി നൽകിയിട്ടുണ്ട്. അത് രോഗത്തിന് കാരണമാണെന്ന് കരുതുന്നില്ല. ആടിൽ നിന്ന് നിപ രോഗം പകരാനുള്ള സാധ്യതയില്ലെന്നാണ് വിദഗ്‌ധരുടെ വിലയിരുത്തലെന്നും മന്ത്രി പറഞ്ഞു.

  Also Read-Nipah |രോഗബാധ റിപ്പോർട്ട് ചെയ്ത സ്ഥലത്ത് കർശന നിയന്ത്രണങ്ങൾ; കോഴിക്കോട്, മലപ്പുറം, കണ്ണൂർ ജില്ലകളിലും ജാഗ്രതാ നിർദേശം

  നിപ പ്രതിരോധം മെഡിക്കൽ കോളജിലെ കോവിഡ് ചികിത്സയെ ബാധിക്കില്ല. രോഗ പ്രതിരോധ പ്രവർത്തനത്തിനായി കൂടുതൽആരോഗ്യ പ്രവർത്തകരെ നിയമിക്കും. രോഗ നിർണ്ണയം കാര്യക്ഷമമായി നടത്തുന്നതിന് പൂനെ വൈറോളജി വിഭാഗത്തിന്റെ സേവനം ഉറപ്പാക്കിയിട്ടുണ്ട്. ഇവിടെ നിന്നുള്ള സംഘത്തിന്റെ നേത്യത്വത്തിൽ  നിരീക്ഷണത്തിലുള്ളവര്‍ക്കായി ഇന്നു വൈകുന്നേരത്തിനുള്ളില്‍ പോയിന്റ് ഓഫ് കെയര്‍ (ട്രൂനാറ്റ്) പരിശോധന കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വച്ചു തന്നെ നടത്തും. പുനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഇതിനായി സംഘമെത്തി ലാബ് സജ്ജീകരിക്കും. പോയിന്റ് ഓഫ് കെയര്‍ പരിശോധനയില്‍ പോസിറ്റീവാണെന്ന് കണ്ടെത്തിയാല്‍ പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കണ്‍ഫേര്‍മേറ്റീവ് പരിശോധന നടത്തി 12 മണിക്കൂറിനുള്ളില്‍ ഫലം ലഭ്യമാക്കാമെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് അധികൃതര്‍ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

  Also Read-Nipah | മൂന്ന് പേർക്ക് രോഗലക്ഷണങ്ങൾ; ഒരാഴ്ച്ച നിർണായകമെന്ന് ആരോഗ്യമന്ത്രി

  രോഗ പ്രതിരോധ പ്രവർത്തനം എകോപിപ്പിക്കുന്നതിനായി മന്ത്രിമാരായ വീണാ ജോർജ്, എ.കെ.ശശീന്ദ്രൻ, മുഹമ്മദ് റിയാസ്, അഹമ്മദ് എന്നിവർ ജില്ലയിൽ തുടരും. വൈറസ് വ്യാപനം തടയുന്നതില്‍ അടുത്ത ഒരാഴ്ച നിര്‍ണായകമെന്ന് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ. മെഡിക്കല്‍ കോളേജിലെ പേ വാര്‍ഡ് ബ്ലോക്ക് നിപ ചികിത്സയ്ക്കായി മാറ്റിയിട്ടുണ്ട്. അവിടെയുണ്ടായിരുന്ന രോഗികളെ മറ്റുവാര്‍ഡുകളിലേക്ക് മാറ്റി. ഹൈ റിസ്‌ക്ക് പട്ടികയിലുള്ള 18 പേരെ ഇവിടെ പ്രവേശിപ്പിച്ചു.

  പേ വാര്‍ഡ് ബ്ലോക്കില്‍ താഴെ നിലയില്‍ രോഗം സ്ഥിരീകരിക്കുന്നവരേയും മറ്റു രണ്ട് നിലകളില്‍ നിരീക്ഷണത്തിലുള്ളവരേയുമാണ് പ്രവേശിപ്പിക്കുക. കോഴിക്കോട് ജില്ലയിലും മലപ്പുറം, കണ്ണൂര്‍ ജില്ലകളിലും ജാഗ്രതാ നിര്‍ദേശം നല്‍കി. ചികിത്സയുമായി ബന്ധപ്പെട്ട് ആവശ്യത്തിനനുസരിച്ചുള്ള മരുന്നുകളുടെ ലഭ്യത ഉറപ്പു വരുത്തിയിട്ടുണ്ട്.
  Published by:Naseeba TC
  First published:
  )}