നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • കാട്ടുപന്നിയെ വെടിവെക്കാൻ അനുമതി കിട്ടിയ കന്യാസ്ത്രീ കൃഷിയിടത്തിലെത്തിയ  പന്നിയെ കുരുക്കിട്ട് പിടിച്ചു

    കാട്ടുപന്നിയെ വെടിവെക്കാൻ അനുമതി കിട്ടിയ കന്യാസ്ത്രീ കൃഷിയിടത്തിലെത്തിയ  പന്നിയെ കുരുക്കിട്ട് പിടിച്ചു

    വേലിക്കെട്ടി തിരിച്ചാണ് ക്യഷയിടത്തിൽ പന്നിക്കായി വലവിരിച്ചത്

    • Share this:
    കോഴിക്കോട് : ചക്കിട്ടപാറ  മുതുകാട് സി.എം.സി കോൺവെൻ്റിലെ സിസ്റ്റർ ജോഫിയാണ് പന്നിയെ പിടികൂടിയത്. കൃഷിടത്തിൽ എത്തുന്ന കാട്ടു പന്നിയെ കൊല്ലാൻ കഴിഞ്ഞ ദിവസം അനുമതി കിട്ടിയ 12 പേരിൽ ഒരാളായിരുന്നു സിസ്റ്റർ ജോഫി.

    കാട്ടുപന്നികൾ കൂട്ടമായെത്തി കൃഷി നശിപ്പിക്കുന്നത് പതിവായതോടെയാണ് വി.ഫാ കർഷക സംഘടനയുടെ നേതൃത്വത്തിൽ സിസ്റ്റർ ജോഫിയും കോടതിയെ സമീപിച്ചത്. ഒടുവിൽ ക്യഷിയിടത്തിൽ എത്തുന്ന പന്നിയെ കൊല്ലുവാൻ കോടതി  സിസ്റ്റർ ജോഫിക്കും അനുമതി നൽകി. വിധി ലഭിച്ചതോടെ കെണിയൊരുക്കി കാത്തിരുന്ന കന്യാസ്ത്രീയുടെ ആദ്യശ്രമം തന്നെ വിജയത്തിലെത്തി.

    വേലിക്കെട്ടി തിരിച്ചാണ് ക്യഷയിടത്തിൽ പന്നിക്കായി വലവിരിച്ചത്. പന്നി കൃഷിയിടത്തിൽ കടന്നതോടെ പുറത്ത് പോവാന്നുള്ള വഴികളെല്ലാം അടഞ്ഞു. ചൊവ്വാഴ്ച്ച വൈകുന്നേരം അഞ്ച് മണിയോടെയായിരുന്നു സംഭവം കെണിയിൽ  പന്നി കുരുങ്ങി കാര്യം വനം വകുപ്പ് ജീവനക്കാരെ അറിയിച്ചു. വിവരമറിഞ്ഞെത്തിയ വനം വകുപ്പ് ജീവനക്കാർ പന്നിയെ ഏറ്റെടുക്കുകയായിരുന്നു. സിസ്റ്റർ ജോഫിക്കൊപ്പം കോഴിക്കോട് ജില്ലയിൽ 12 പേർക്കാണ് പന്നിയെ കൊല്ലുവാനുള്ള അനുമതി. അനുമതി ലഭിച്ചതിന് പിന്നാലെ പന്നിയെ കെണിയിൽ വീഴ്ത്താൻ കഴിഞ്ഞതിൻ്റെ സന്തോഷത്തിലാണ് കന്യസ്ത്രീയും മുതുകാട് മേഖലയിലെ കർഷകരും.

    കോഴിക്കോട്, വയനാട് ജില്ലകളിൽ കാട്ടുപന്നിയെ കൊല്ലാൻ 13 പേർക്കാന്ന് ഹൈക്കോടതി അനുമതി നൽകിയത്. 13 പേരിൽ 12 കോഴിക്കോട് ജില്ലയിൽ നിന്നുള്ളവരും, ഒരാൾ വയനാട് സ്വദേശിയുമാണ്.  കോൺവന്റിലെ കൃഷി പന്നികൾ നശിപ്പിക്കുന്നതിലുള്ള സങ്കടം കൊണ്ടാണ് വി ഫാം കർഷക സംഘടനയുടെ നേതൃത്വത്തിൽ സിസ്റ്റർ ഹൈക്കോടതിയെ സമീപിച്ചത്. കോൺവന്റിന് 4 ഏക്കർ കൃഷി സ്ഥലമാണ് ഉള്ളത്. കപ്പ, വാഴ, ജാതി ,ചേമ്പ്, ചേന, കാച്ചിൽ, തുടങ്ങിയ വിളകളെല്ലാം കാട്ടുപന്നി നശിപ്പിക്കുന്ന അവസ്ഥ.

    കൃഷിയിടത്തിനു സമീപം തന്നെ കാട്ടുപന്നി കൂടു കൂട്ടി കിടക്കുന്ന അവസ്ഥയാണ്.മൂന്നു വർഷം പഴക്കമുള്ള ജാതി തൈകൾ നെറ്റ് കൊണ്ട് വേലി കെട്ടി സംരക്ഷിച്ചെങ്കിലും അതെല്ലാം കടിച്ചു കീറി പന്നികൾ ജാതി മരം മുഴുവൻ നശിപ്പിച്ചു. കാട്ടുപന്നിയെ നശിപ്പിക്കാതെ കൃഷി സാധിക്കില്ല എന്ന നില വന്നതോടെയാണ് കോടതിയെ സമീപിച്ചതെന്നു സിസ്റ്റർ ജോഫി പറഞ്ഞു. കൃഷിയിടത്തിലിറങ്ങുന്ന കാട്ടുപന്നിയെ ഏതുവിധേനയും കൊല്ലാനുള്ള അനുമതി നൽകണമെന്നാണ് ചീഫ് വൈൽഡ് ലൈഫ് വാർഡന് ഹൈക്കോടതി ഉത്തരവ് നൽകിയിരിക്കുന്നത്. കോഴിക്കോട് ജില്ലയിൽ നിന്നു 12 കർഷകർക്കും വയനാട് ജില്ലയിൽ നിന്ന് ഒരാൾക്കുമാണ് അനുമതി.

    ഇതിനിടെ, കാട്ടുപന്നിക്ക് ക്ഷുദ്രജീവി പദവി നല്‍കുന്നതുമായി ബന്ധപ്പെട്ട് വനം മന്ത്രി എ കെ ശശീന്ദ്രന്‍ നിയമസഭയെ തെറ്റിദ്ധരിപ്പിച്ചെന്ന് ആരോപണം ഉയര്‍ന്നിരുന്നു. നിയമസഭയില്‍ എംഎല്‍എമാരായ ഷാഫി പറമ്പില്‍, മാത്യു കുഴല്‍നാടന്‍, സനീഷ് കുമാര്‍ ജോസഫ്, അന്‍വര്‍ സാദത്ത് എന്നിവരുടെ നക്ഷത്രചിഹ്നം ഇട്ട ചോദ്യം നമ്പര്‍ 357b ചോദ്യത്തിന് മറുപടി പറയവേയാണ് മന്ത്രി, നിയമസഭയെ കബളിപ്പിച്ചതെന്ന് കർഷകരുടെ കൂട്ടായ്മയായ കേരളാ ഇന്‍ഡിപെന്റന്റ് ഫാര്‍മേഴ്‌സ് അസോസിയേഷൻ (കിഫ) ആരോപിക്കുന്നു. ഇതിന് പിന്നാലെയാണ് കര്‍ഷക സംഘടനയിലൂടെ കോടതിയെ സമീപിച്ചതില്‍ 13 പേര്‍ക്ക് കാട്ടുപന്നിയെ കൊല്ലാനുള്ള അനുമതി കോടതി നല്‍കിയത്.
    Published by:Karthika M
    First published:
    )}