നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • കോഴിക്കോട് കെട്ടിടനിര്‍മ്മാണത്തിനിടെ സ്ലാബ് തകര്‍ന്ന് ഒരാള്‍ മരിച്ചു

    കോഴിക്കോട് കെട്ടിടനിര്‍മ്മാണത്തിനിടെ സ്ലാബ് തകര്‍ന്ന് ഒരാള്‍ മരിച്ചു

    ക്രെയിനില്‍ കൊണ്ടുവന്ന് സ്ലാബ് സ്ഥലത്ത് സ്ഥാപിക്കുന്നതിനിടയിലായിരുന്നു അപകടം

    പ്രതീകാത്മക ചിത്രം

    പ്രതീകാത്മക ചിത്രം

    • Share this:
      കോഴിക്കോട്: പൊറ്റമ്മലില്‍ നിര്‍മ്മാണത്തിലിരുന്ന കെട്ടിടത്തിന്റെ സ്ലാബ് തകര്‍ന്ന് ഒരാള്‍ മരിച്ചു. തമിഴ്‌നാട് സ്വദേശി കാര്‍ത്തിക്(22) ആണ് മരിച്ചത്. അഞ്ചു പേരാണ് അപകടത്തില്‍പ്പെട്ടത്. തങ്കരാജ്, കണ്ണസ്വാമി, ജീവാനന്ദ്, സലീം എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ തമിഴ്‌നാട് സ്വദേശികളാണ്.

      നിര്‍മ്മാണത്തിലിരുന്ന കെട്ടിടത്തില്‍ സ്ഥാപിക്കാന്‍ കൊണ്ടുവന്ന സ്ലാബാണ് തകര്‍ന്നത്. ക്രെയിനില്‍ കൊണ്ടുവന്ന് സ്ലാബ് സ്ഥലത്ത് സ്ഥാപിക്കുന്നതിനിടയിലായിരുന്നു അപകടം. പൊലീസും ഫയര്‍ഫോഴ്‌സും എത്തിയാണ് സ്ലാബ് മാറ്റി ആളെ പുറത്തെടുത്തത്.

      രണ്ടു പേരുടെ നില ഗുരുതരമാണ്. ഒരാള്‍ സ്വകാര്യ ആശുപത്രിയിലും മറ്റുള്ളവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. തിരുപ്പൂരില്‍ നിന്ന് ഭീമും സ്ലാബും റെഡിമെയ്ഡ് ആയി ഉണ്ടാക്കി ലോറിയില്‍ കൊണ്ടുവന്ന് ക്രെയിന്‍ ഉപയോഗിച്ച് ഫിറ്റ് ചെയ്യും. ഇതിന് സഹായിക്കുന്ന ജോലിക്കാരാണ് അപകടത്തില്‍പ്പെട്ടത്.

      അപകടം നടന്ന സ്ഥലം കോഴിക്കോട് സിറ്റി ഡിസിപി സ്വപ്നില്‍ മഹാജന്‍ സന്ദര്‍ശിച്ചു. അപകടമുണ്ടാകാന്‍ ഇടയായ കാരണത്തെ കുറിച്ച് പരിശോധിക്കുമെന്നും ഡിസിപി സ്വപ്നില്‍ മഹാജന്‍ പറഞ്ഞു.

      കഴുത്തില്‍ കയര്‍ കുരുങ്ങി 13കാരന്‍ മരിച്ച സംഭവം; ദുരൂഹത; അന്വേഷണത്തിന് പ്രത്യേക സംഘം

      കഴുത്തില്‍ കയര്‍ കുരിങ്ങി 13കാരന്‍ മരിച്ച സംഭവത്തില്‍ ദുരൂഹത. വിശദമായ അന്വേഷണത്തിന് പ്രത്യേക സംഘം. വാഴവര പരപ്പനങ്ങാടി മടത്തുംമുറിയില്‍ ബിജു ഫിലിപ്-സൗമ്യ ദമ്പതികളുടെ മകന്‍ ജെറോള്‍ഡാണ് മരിച്ചത്. കളിക്കുന്നതിനിടെ അബദ്ധത്തില്‍ കയര്‍ കുരുങ്ങിയെന്നാണ് ആദ്യം കരുതിയത്. എന്നാല്‍ പൊലീസ് പരിശോധനയില്‍ തൂങ്ങിമരണമെന്നാണ് പ്രാഥമിക നിഗമനം.

      കാരണം കണ്ടെത്തുന്നതിനായി വിശദമായ അന്വേഷണം നടക്കുകയാണെന്ന് സിഐ ബിഎസ് ബിനു അറിയിച്ചു. കാലില്‍ കയര്‍ കെട്ടിയ സാഹചര്യമാണ് പൊലീസ് പരിശോധിക്കുന്നത്. ഇവിടെ നിന്ന് ദുപ്പട്ടയും പൊലീസിന് ലഭിച്ചു. കയറില്‍ സ്വയം കുരുക്കിട്ട് സ്വയം തൂങ്ങിയതാവണമെന്നാണ് സംഭവസ്ഥലം പരിശോധിച്ച പൊലീസിന്റെ കണ്ടെത്തല്‍.

      വെള്ളിയാഴ്ച മൂന്നുമണിക്ക് ശേഷം വീടിന്റെ ടെറസിലാണ് സംഭവം നടന്നത്. ജെറാള്‍ഡിന്റെ കൂടെയുണ്ടായിരുന്ന കുട്ടികള്‍ ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കുകയായിരുന്നു. കുട്ടികളുടെ ഓണ്‍ലൈന്‍ ക്ലാസ് കഴിഞ്ഞിട്ടും ജെറാള്‍ഡിനെ കാണാതായതോടെയാണ് വീട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് കയറില്‍ തൂങ്ങിയ നിലയില്‍ കണ്ടത്.

      നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ജെറോള്‍ഡ് ഉപയോഗിച്ചിരുന്ന ഫോണ്‍ കസ്റ്റഡിയിലെടുത്ത് പരിശോധന നടത്തി. ഇടുക്കി മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമാര്‍ട്ടം നടത്തിയ ശേഷം ജെറോള്‍ഡിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.
      Published by:Jayesh Krishnan
      First published:
      )}